മുംബൈ: ബിസിനസ് രംഗത്ത് പുതിയ ദൌത്യത്തിന് ഭാരതി എയർടെൽ. 4.55 കോടി രൂപയ്ക്ക് അവാദ എംഎച്ച് ബുൽദാന പ്രൈവറ്റ് ലിമിറ്റഡിന്റെ സോളാർ കമ്പനിയിൽ നിന്ന് 5.2 ശതമാനം ഓഹരികളാണ് എയർടെൽ സ്വന്തമാക്കിയിട്ടുള്ളത്. അവാദയുടെ എനർജി വിഭാഗമായ അവാദ എനർജി പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെയാണ് രൂപീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ സോളാർ പവർ പ്ലാന്റുകകളുടെ നിർമാണമുൾപ്പെടെയാണ് കമ്പനി നിർവ്വഹിക്കുന്നത്.
മൊബൈൽ താരിഫ് വർദ്ധനവ് അനിവാര്യം, എയർടെൽ നിരക്ക് ഉടൻ ഉയർത്തും
അവാദ എംഎച്ച് ബുൾദാന മാർച്ചോടെ പ്രവർത്തനമാരംഭിക്കുമെന്നും അതിനാൽ 2020 മാർച്ച് 31 വരെ കമ്പനിയുടെ വരുമാനം തീരെയില്ലെന്നും ഭാരതി എയർടെൽ വെള്ളിയാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി. സമ്പൂർണ്ണ പണമിടപാടിലാണ് ഓഹരി വാങ്ങിയിട്ടുള്ളത്. എന്നാൽ മാർച്ചോടെ മാത്രമേ സാമ്പത്തിക ഇടപാട് പൂർണ്ണമാകുകയുള്ളൂ.
രാജ്യത്തുടനീളം സൌരോർജ്ജ കാറ്റാടികൾ നിർമിക്കുന്നതിനുള്ള ഒരു പദ്ധതിയുമായാണ് അവാദ മുന്നോട്ടുപോകുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു ജിഗാവാട്ട് ശേഷി മറികടന്ന ആദ്യത്തെ സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകരായി കമ്പനി മാറിയെന്നും ഭാരതി എയർടെൽ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ 1010 മെഗാവാട്ട് പീക്ക് ശേഷിയുള്ളതും 2800 മെഗാവാട്ട് പീക്ക് ശേഷിയുള്ളതുമായ ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉൽപ്പാദന സ്ഥാപനങ്ങളിലൊന്നാണിത്. അവദാ എംഎച്ച് ബുൽദാന സോളാർ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. മറ്റ് രീതിയിലുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജവും അവാദ ഉൽപ്പാദനത്തിന് കീഴിൽ വരുന്നുണ്ട്.