ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) 2020 സെപ്റ്റംബർ സബ്സ്ക്രിപ്ഷൻ ഡാറ്റ റിപ്പോർട്ട് അനുസരിച്ച് റിലയൻസ് ജിയോയേക്കാൾ 2.3 മില്യൺ വരിക്കാർ എയർടെൽ തിരഞ്ഞെടുത്തു. സെപ്റ്റബറിൽ 3.77 മില്യണിലധികം വരിക്കാർ എയർടെല്ലിൽ പുതുതായി ചേർന്നു. ഈ സമയം റിലയൻസ് ജിയോയ്ക്ക് 1.46 മില്യൺ പുതിയ വരിക്കാരെ മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂവെന്നും ട്രായ് പറഞ്ഞു.
എയർടെല്ലിന്റെ നേട്ടം
സെപ്റ്റംബർ അവസാനത്തോടെ ജിയോയ്ക്ക് 35.19 ശതമാനം വിപണി വിഹിതമാണുള്ളത്. എയർടെൽ 28.44 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ്. എയർടെൽ വയർലെസ് വരിക്കാരെ ഓഗസ്റ്റ് മാസത്തിൽ 322.8 മില്യണിൽ നിന്ന് സെപ്റ്റംബർ മാസത്തിൽ 326.6 മില്യണായി ഉയർത്തിയതായി ട്രായിയുടെ സബ്സ്ക്രിപ്ഷൻ ഡാറ്റ റിപ്പോർട്ടിൽ പറയുന്നു. ഒരു മാസത്തിനുള്ളിൽ 3.77 ദശലക്ഷം വരിക്കാരെയാണ് അധികമായി ചേർത്തത്.
ജിയോ വരിക്കാർ
അതേസമയം, ജിയോ ഓഗസ്റ്റിൽ 402.6 മില്യൺ വയർലെസ് വരിക്കാരിൽ നിന്ന് സെപ്റ്റംബറിൽ 404.1 ദശലക്ഷം വരിക്കാരായി ഉയർന്നു. ജിയോയിൽ വെറും 1.46 മില്യൺ വരിക്കാരാണ് അധികമായി ചേർന്നത്. ഇത് എയർടെല്ലിനേക്കാൾ വളരെ കുറവാണ്. ഓഗസ്റ്റ് മാസത്തിലും എയർടെൽ ജിയോയേക്കാൾ 1 മില്യണിലധികം വരിക്കാരെ ചേർത്തു.
ബിഎസ്എൻഎൽ
സെപ്റ്റംബർ മാസത്തിൽ 78,454 പേരെ അധികമായി ചേർത്ത് ബിഎസ്‌എൻഎല്ലും വരിക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ബിഎസ്‌എൻഎല്ലിന്റെ ഓഗസ്റ്റിലെ 0.21 മില്യൺ ഉപയോക്താക്കളെ അപേക്ഷിച്ച് ഈ കണക്ക് വളരെ കുറവാണ്. സെപ്റ്റംബർ അവസാനം ബിഎസ്‌എൻഎല്ലിന്റെ വിപണി വിഹിതം 10.36 ശതമാനമായിരുന്നു.
വോഡഫോൺ ഐഡിയ
സെപ്റ്റംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് 25.73 ശതമാനത്തിന്റെ മൂന്നാമത്തെ വലിയ വിപണി വിഹിതമുള്ളത് വോഡഫോൺ ഐഡിയയ്ക്കാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൊഡാഫോൺ വരിക്കാരുടെ എണ്ണം കുറയുകയാണ്. സെപ്റ്റംബറിൽ വോഡഫോൺ ഐഡിയയ്ക്ക് 4.65 ദശലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു.
പ്രതിമാസ വളർച്ച
വോഡഫോൺ ഐഡിയയുടെ പ്രതിമാസ വളർച്ച 1.55 ശതമാനം ഇടിഞ്ഞു, എയർടെല്ലിലെ പ്രതിമാസ വളർച്ച 1.17 ശതമാനം നേട്ടമുണ്ടാക്കി. റിലയൻസ് ജിയോ 0.03 ശതമാനവും സെപ്റ്റംബർ മാസത്തിൽ ബിഎസ്‌എൻഎൽ 0.07 ശതമാനവും വളർച്ച നേടി. മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 1,147.92 മില്യണിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 1,148.58 മില്യണായി ഉയർന്നു, അതുവഴി 0.06 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications