പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് ഞായറാഴ്ച മുതൽ ഭാരതി എയർടെൽ 45 രൂപയായി ഉയർത്തി. കഴിഞ്ഞ ഒരു വർഷമായി 35 രൂപയായിരുന്നു താരിഫ്. പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കളും നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും കുറഞ്ഞത് 10 രൂപ കൂടി അധികമായി നൽകേണ്ടിവരും. സേവനങ്ങൾ ലഭിക്കുന്നതിന് ഓരോ 28 ദിവസത്തിലും 45 രൂപയോ അതിൽ കൂടുതലോ ഉള്ള വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് എയർടെൽ അറിയിച്ചു.
ഗ്രേസ് കാലയളവ്
താരിഫ് സാധുത കാലയളവിന്റെ അവസാനത്തിൽ 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാത്ത സാഹചര്യത്തിൽ, 15 ദിവസത്തെ ഗ്രേസ് കാലയളവിൽ സ്വന്തം വിവേചനാധികാരത്തിൽ പദ്ധതി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച രീതിയിൽ നൽകാനുള്ള അവകാശം എയർടെല്ലിനുണ്ട്. 45 രൂപയോ അതിൽ കൂടുതലോ ഉള്ള ഒരു വൗച്ചർ റീചാർജ് ചെയ്യാത്ത സാഹചര്യത്തിൽ, ഗ്രേസ് പിരീഡിന് ശേഷം എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകചെയ്യും.
23 രൂപയുടെ റീചാർജ്
45 രൂപയുടെ പ്ലാൻ അവസാനിക്കുന്നതിന് മുമ്പ്, ഉപയോക്താക്കൾക്ക് 23 രൂപയുടെ റീചാർജ് ചെയ്യുന്നതിലൂടെ 28 ദിവസത്തെ അധിക സാധുത ലഭിക്കും. അതിൽ ഇൻകമിംഗ് കോളുകളും സന്ദേശങ്ങളും മാത്രമായിരിക്കും ഉൾപ്പെടുക. കഴിഞ്ഞ മാസം ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും 40 ശതമാനം വരെ താരിഫ് ഉയർത്തിയിരുന്നു.
ടെലികോം റെഗുലേറ്റർ
താരിഫ് നിശ്ചയിക്കുന്നതിൽ റെഗുലേറ്ററി ഇടപെടൽ ആവശ്യമാണോ എന്നും മൊബൈൽ സേവനങ്ങൾക്ക് ഒരു അടിസ്ഥാന നിരക്ക് ആവശ്യമാണോ എന്നും നിർണ്ണയിക്കാൻ റെഗുലേറ്റർ ഈ മാസം ആദ്യം ഒരു കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി താരിഫ് വർദ്ധനവ് ആവശ്യപ്പെടുന്ന ഓപ്പറേറ്റർമാർക്ക് ഈ തീരുമാനം സ്വാഗതാർഹമാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡുമായുള്ള താരിഫ് യുദ്ധമാണ് ടെലികോം നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചത്.
കഴിഞ്ഞ വർഷം
2018 നവംബറിലാണ് ഭാരതി എയർടെൽ മിനിമം താരിഫ് 35 രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ നിഷ്‌ക്രിയ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനും പൊതുവായ വിൽപ്പനയിലും ഭരണപരമായ ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്താനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിക്ക് കഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു.
താരിഫ് യുദ്ധം
ടെലികോം കമ്പനികളും ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള 14 വർഷത്തെ പോരാട്ടത്തിന് ശേഷം അനുകൂലമായ കോടതി വിധി വന്നതിന് രണ്ട് മാസത്തിന് ശേഷമാണ് ചാർജ് ഇനിയും വർദ്ധിപ്പിക്കാനുള്ള നീക്കം. തൽഫലമായി, ഭാരതി എയർടെൽ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ത്രൈമാസ നഷ്ടം രേഖപ്പെടുത്തി. റിലയൻസ് ജിയോയുമായുള്ള താരിഫ് യുദ്ധമാണ് ടെലികോം വിപണിയിൽ വൻ മാറ്റം വരുത്തിയത്.
നഷ്ടങ്ങൾ ഇങ്ങനെ
ന്യൂഡൽഹി ആസ്ഥാനമായുള്ള ഭാരതി എയർടെൽ സെപ്റ്റംബർ പാദത്തിൽ 23,045 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഒരു വർഷം മുമ്പ് 118 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണ് ഇത്. സെപ്റ്റംബർ പാദത്തിലെ വോഡഫോൺ ഐഡിയയുടെ നഷ്ടം കഴിഞ്ഞ വർഷത്തെ 4,874 കോടിയിൽ നിന്ന് 50,922 കോടി രൂപയായി ഉയർന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications