ദില്ലി: ടെലികോം സേവന മേഖലയിലെ എതിരാളികളാണ് റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും. ജിയോയുടെ വരവോടെ വലിയ തിരിച്ചടി നേരിട്ട കമ്പനിയാണ് എയര്‍ടെല്‍ എന്നത് ഒരു വസ്തുതയും ആണ്.
അങ്ങനെയുള്ള എയര്‍ടെല്ലും ജിയോയും തമ്മില്‍ നടന്ന ഒരു ഇടപാടിനെ കുറിച്ചാണ് വാര്‍ത്ത. എയര്‍ടെലിന്റെ സ്പെക്ട്രം മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് ജിയോ സ്വന്തമാക്കി. വിശദാംശങ്ങള്‍..
എയര്‍ടെല്‍ സെപ്ക്ട്രം
എയര്‍ടെലിന്റെ 800 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലെ സ്പെക്ട്രം ആണ് റിലയന്‍സ് ജിയോ വാങ്ങിയത്. ആന്ധ്ര പ്രദേശ്, ദില്ലി, മുംബൈ ടെലികോം മേഖലകളിലെ സ്പെക്ട്രം ആണ് ജിയോ ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്.
എന്താണ് നേട്ടം
ആന്ധ്ര പ്രദേശില്‍ 3.75 മെഗാഹെര്‍ട്സും ദില്ലിയില്‍ 1.25 മെഗാഹെര്‍ട്സും മുംബൈയില്‍ 2.50 മെഗാഹെര്‍ട്സും ആണ് ജിയോ വാങ്ങിയിരിക്കുന്നത്. ഇതോടെ റിലയന്‍സ് ജിയോക്ക് 800 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ മുംബൈയില്‍ 2X15MHz സ്പെക്ട്രവും ദില്ലി, ആന്ധ്ര പ്രദേശ് മേഖലകളില്‍ 2X10MHz സെപ്ക്ട്രവും ലഭ്യമാകും.
1497 കോടി
മൊത്തം 1,497 കോടി രൂപയാണ് ഇടപാട് ആണ് നടന്നിരിക്കുന്നത്. ഇതില്‍ 1,037.6 കോടി രൂപയാണ് ഭാരതി എയര്‍ടെലിന് പണമായി ലഭിക്കുക. സ്പെക്ട്രത്തിന്റെ 459 കോടിയുടെ ഭാവി ബാധ്യതകള്‍ റിലയന്‍സ് ഏറ്റെടുക്കുകയും ചെയ്യും. ഇടപാടിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് ഇരുകൂട്ടരും പറയുന്നത്.
എയര്‍ടെലിന്റെ മെച്ചം
തങ്ങള്‍ ഉപയോഗിക്കാതെ വച്ചിരുന്ന സ്പെക്ട്രം ആണ് ഇപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് വിറ്റത് എന്നാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്. ഈ വില്പനയിലൂടെ ഉപയോഗിക്കാതെ വച്ചിരുന്ന സ്പെക്ട്രത്തില്‍ നിന്ന് വരുമാനം നേടാന്‍ സാധിച്ചു എന്ന് ഭാരതി എയര്‍ടെല്‍ ഇന്ത്യ- സൗത്ത് ഏഷ്യ സിഇഒയും മാനേജിങ് ഡയറക്ടറും ആയ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
റിലയന്‍സിന്റെ നേട്ടം
കൂടുതല്‍ സ്പെക്ട്രം ലഭിച്ചതോടെ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിലയന്‍സ് ജിയോ അവകാശപ്പെടുന്നത്. മൊബൈല്‍ വീഡിയോ നെറ്റ് വര്‍ക്ക് ആയി നിലകൊള്ളുന്നതും എല്‍ടിഇ സങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യുന്നതുമായ ഏക നെറ്റ് വര്‍ക് ആണ് റിലയന്‍സ് ജിയോയുടേത്.
സ്പെക്ട്രം ലേലം
കഴിഞ്ഞ മാസം നടന്ന സ്പെക്ട്രം ലേലത്തില്‍ ഏറ്റവും അധികം പണം ചെലവഴിച്ചത് റിലയന്‍സ് ജിയോ ആയിരുന്നു- 57,000 കോടി രൂപ. ജിയോക്ക് പിറകില്‍ ഭാരതി എയര്‍ടെല്‍ 18,700 കോടി ചെലവിട്ടു. വോഡഫോണ്‍ ഐഡിയ ചെലവിട്ടത് 1,993.4 കോടിയും ചെലവിട്ടിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
