എയർടെൽ നിലവിലുള്ള എല്ലാ ബ്രോഡ്ബാൻഡ് വരിക്കാർക്കും ഡാറ്റാ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതായി റിപ്പോർട്ട്. നേരത്തെ, എയർടെല്ലിന്റെ എല്ലാ ബ്രോഡ്ബാൻഡ് പ്ലാനുകളിലും ഒരു അടിസ്ഥാന ഡാറ്റാ ക്യാപ്പ് ഉണ്ടായിരുന്നു. ബേസിക്, എന്റർടൈൻമെന്റ്, പ്രീമിയം, വിഐപി എന്നിങ്ങനെ. എന്നിരുന്നാലും, നിലവിലുള്ള എല്ലാ ബ്രോഡ്ബാൻഡ് വരിക്കാർക്കും കമ്പനി പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജിയോയ്ക്ക് പിന്നാലെ
ജിയോ ഫൈബർ പോർട്ട്ഫോളിയോ പരിഷ്കരിച്ചതിനു തൊട്ടുപിന്നാലെയാണ് വരിക്കാർക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്ത് എയർടെൽ രംഗത്തെത്തിയിരിക്കുന്നത്. 399 രൂപയ്ക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന് ജിയോ അവകാശപ്പെടുമ്പോൾ, കമ്പനിയുടെ "ശരിക്കും പരിധിയില്ലാത്ത" പ്ലാനുകൾക്ക് 3300 ജിബി ക്യാപ് ഉണ്ട്. എയർടെല്ലിനും സമാനമായ ഒരു പരിധി ഉണ്ടായിരിക്കാം. ഓൾടെക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള എല്ലാ ബ്രോഡ്ബാൻഡ് പ്ലാൻ വരിക്കാർക്കുമായി പുതിയ പദ്ധതിക്കായുള്ള നടപടികൾ ആരംഭിച്ചു.
നിലവിലുള്ള ഉപഭോക്താക്കൾക്ക് മാത്രം
ഡാറ്റാ ആനുകൂല്യത്തിന്റെ നവീകരണം നിലവിലുള്ള ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക എന്നാണ് വിവരം. വരിക്കാർ ജിയോ ഫൈബറിലേക്ക് മാറുന്നത് തടയുന്നതിനാണ് പുതിയ പദ്ധതിയുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത് സർക്കിളുകളിൽ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. സമാനമായ രീതി മറ്റ് സർക്കിളുകളിലും അവതരിപ്പിച്ചേക്കാം എന്നാണ് വിവരം.
ജിയോ ഫൈബർ പ്ലാൻ
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, ജിയോ ഫൈബർ പ്ലാൻ പോർട്ട്ഫോളിയോയിൽ 399 രൂപയിൽ നിന്ന് ആരംഭിക്കുന്ന പ്ലാനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാനുകൾക്കൊപ്പം ജിയോ മികച്ച ഇന്റർനെറ്റ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഡൌൺലോഡ് വേഗത അപ്ലോഡ് വേഗതയ്ക്ക് തുല്യമായിരിക്കും. എല്ലാ പുതിയ ഉപഭോക്താക്കൾക്കും ഒരു ‘നോ-കണ്ടീഷൻ' 30 ദിവസത്തെ സൌജന്യ ട്രയലും അവതരിപ്പിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications