ആമസോണിലേയും ഗൂഗിളിലേയും റിവ്യൂസ് കണ്ട് മയങ്ങണ്ട; പലതും വ്യാജമോ? അന്വേഷണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഉത്പന്നം വാങ്ങുന്നതിന് മുമ്പ് അതിന്റെ റിവ്യൂ എങ്ങനെയെന്ന് നോക്കുക എന്നത് ഇന്ന് ലോകമെമ്പാടും ഉള്ള ഒരു ശീലമാണ്. ഓണ്‍ലൈനില്‍ എന്ത് വാങ്ങുമ്പോഴും റിവ്യസിനും റേറ്റിങ്ങിനും ആണ് അല്‍പമെങ്കിലും ചിന്താശേഷിയുള്ള ഉപഭോക്താക്കള്‍ മുന്‍തൂക്കം നല്‍കുക.

 

എന്നാല്‍, അങ്ങനെ വരുന്ന റിവ്യൂസ് എല്ലാം കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റുമോ? പറ്റില്ലെന്ന് ഇപ്പോള്‍ ഏറെക്കുറേ തെളിഞ്ഞിട്ടുണ്ട്. ഉത്പന്നം കൂടുതല്‍ വിറ്റുപോകുന്നതിനായി വ്യാജ റിവ്യൂകളും കയറിപ്പറ്റുന്നുണ്ട്. ഇത് അങ്ങനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇംഗ്ലണ്ടിലെ ദി കോംപിറ്റിഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി പറയുന്നത്. അവര്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. വിശദാംശങ്ങള്‍...

ആമസോണും ഗൂഗിളും

ആമസോണും ഗൂഗിളും

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉത്പന്നങ്ങളുടെ റിവ്യൂസിന് ആയി ആശ്രയിക്കുന്നത് ആമസോണിനേയും ഗൂഗിളിനേയും ആണ്. സ്വതന്ത്ര വ്യക്തികള്‍ അവരുടെ അനുഭവത്തില്‍ നടത്തുന്ന വിലയിരുത്തലുകളുടെ മേല്‍ മറ്റ് സ്വാധീനങ്ങള്‍ ഉണ്ടാവില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്.

വ്യാജ റിവ്യൂകള്‍

വ്യാജ റിവ്യൂകള്‍

എന്നാല്‍ ആമസോണിലും ഗൂഗിളിലും ഉപഭോക്താക്കളുടേത് എന്ന് പേരില്‍ വ്യാജ റിവ്യൂകളും സജീവമാണെന്നാണ് ദി കോംപിറ്റിഷന്‍ ആന്റ് മാര്‍ക്കറ്റസ് അതോറിറ്റി (സിഎംഎ) യുടെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ഇവര്‍ അന്വേഷണം തുടങ്ങിയതായും അറിയിച്ചിട്ടുണ്ട്.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

വ്യാജ റിവ്യൂകള്‍ കടന്നുകയറുന്നത് തടയുന്നതിന് ആമസോണോ ഗൂഗിളോ വേണ്ട രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നില്ല എന്നാണ് സിഎംഎയുടെ വിലയിരുത്തല്‍. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള യുകെയിലെ ഉപഭോക്തൃനിയമങ്ങള്‍ ഈ കമ്പനികള്‍ ലംഘിക്കുന്നുണ്ടോ എന്നാണ് ഔപചാരികമായ അന്വേഷിക്കുന്നത്.

കുതിച്ചുകയറുന്നു

കുതിച്ചുകയറുന്നു

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓണ്‍ലൈന്‍ വിപണിയും കുതിച്ചുകയറി. ഇതിനിടയിലാണ് വ്യാജ റിവ്യൂകളും അരങ്ങുവാഴാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സിഎംഎ ഇത്തരം റിവ്യൂകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെയാണ് ചില കള്ളത്തരങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.

റിവ്യൂ മാത്രമല്ല റേറ്റിങ്ങും

റിവ്യൂ മാത്രമല്ല റേറ്റിങ്ങും

റിവ്യൂവില്‍ മാത്രമല്ല ഇത്തരം കള്ളത്തരം നടക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങിന്റെ കാര്യത്തിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. റിവ്യൂ പോലെ തന്നെ ഉപഭോക്താക്കളെ സ്വാധീനിക്കുന്ന ഒന്നാണ് റേറ്റിങ്ങും.

അംഗീകരിക്കാന്‍ ആവില്ല

അംഗീകരിക്കാന്‍ ആവില്ല

ഇത്തരം വ്യാജ റിവ്യൂകള്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വഴിതെറ്റിക്കുമെന്നും അവരുടെ പണം നഷ്ടപ്പെടുത്തും എന്നതാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നത് എന്നാണ് സിഎംഎയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രിയ കോസെല്ലി പറയുന്നത്. റേറ്റിങ്ങിന്റെ കാര്യത്തിലും ഇത് തന്നെ ആണ് ആശങ്ക.

അന്വേഷണത്തോട് സഹകരിക്കും

അന്വേഷണത്തോട് സഹകരിക്കും

അന്വേഷണത്തോട് സഹകരിക്കും എന്ന നിലപാടാണ് ആമസോണും ഗൂഗിളും സ്വീകരിച്ചിരിക്കുന്നത്. അത്തരം എന്തെങ്കിലും കള്ളത്തരം നടക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സിഎംഎയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: amazon google ആമസോൺ
English summary

All reviews may not be original reviews! UK Watchdog to investigate Amazon and Google reviews

All reviews may not be original reviews! UK Watchdog to investigate Amazon and Google reviews
Story first published: Friday, June 25, 2021, 21:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X