ഐഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ — ആമസോണ്‍ ആപ്പിള്‍ ഡേയ്‌സിന് തുടക്കമായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ആമസോണിന്റെ 'ആപ്പിള്‍ ഡേയ്‌സ്' എത്തിക്കഴിഞ്ഞു. ആമസോണ്‍ ഇന്ത്യയുമായി കൈകോര്‍ത്ത് പരിമിത കാലത്തേക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണുകള്‍ ലഭ്യമാക്കാന്‍ ആപ്പിള്‍ തുടങ്ങി. ആപ്പിള്‍ ഡേയ്‌സ് വില്‍പ്പനയുടെ ഭാഗമായി ഐഫോണ്‍ 11 ശ്രേണിയിലാണ് ആകര്‍ഷകമായ ഓഫറുകള്‍ ഒരുങ്ങുന്നത്.

 

ഐഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ച്, മാക്ബുക്ക് തുടങ്ങിയ മറ്റു ആപ്പിള്‍ ഉത്പന്നങ്ങളിലും വിലക്കിഴിവും ആനുകൂല്യങ്ങളുമുണ്ട്. ജൂലായ് 20 മുതല്‍ 25 വരെയാണ് ആമസോണ്‍ ആപ്പിള്‍ ഡേയ്സ്. ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 11 മോഡലുകള്‍ വാങ്ങാമെന്നതുതന്നെ വില്‍പ്പനയുടെ പ്രധാന ആകര്‍ഷണം.

ഐഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ — ആമസോണ്‍ ആപ്പിള്‍ ഡേയ്‌സിന് തുടക്കമായി

കഴിഞ്ഞവര്‍ഷം വിപണിയിലെത്തിയ ഐഫോണ്‍ 11 -ന് 5,400 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ഇതോടെ 62,900 രൂപയ്ക്കാണ് ഐഫോണ്‍ 11 ശ്രേണിയുടെ വില ആരംഭിക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് വാങ്ങുന്നവര്‍ക്ക് 4,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഐഫോണ്‍ 11 -ന് പുറമെ മറ്റു ഐഫോണ്‍ മോഡലുകളിലും ആകര്‍ഷകമായ വില ഒരുങ്ങുന്നത് കാണാം.

ഐഫോണ്‍ 8 64 ജിബി മോഡലിന് 41,500 രൂപയാണ് ഇപ്പോള്‍ വില. നേരത്തെ, 41,999 രൂപയ്ക്കായിരുന്നു ഫോണ്‍ വിറ്റിരുന്നത്. ഐപാഡില്‍ 5,000 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ വാച്ചില്‍ (സീരീസ് 3) ഉപഭോക്താക്കള്‍ക്ക് 1,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. എന്നാല്‍ ഇടപാടുകള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ആയിരിക്കണമെന്ന് മാത്രം.

എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ആപ്പിള്‍ മാക്ബുക്ക് പ്രോയില്‍ 7,000 രൂപയുടെ ഉടനടി ഡിസ്‌കൗണ്ടിനും ഉപഭോക്താക്കള്‍ അര്‍ഹരാണ്. ആപ്പിള്‍ ഐഫോണ്‍ 12 -ന്റെ അവതരണത്തിന് മുന്നോടിയായാണ് ഇപ്പോള്‍ ആമസോണ്‍ ആപ്പിള്‍ ഡേയ്‌സ് വില്‍പ്പനയെന്നത് ശ്രദ്ധേയം. പുതുതലമുറ ഐഫോണ്‍ 12 മോഡലുകള്‍ ഫ്‌ളാറ്റ് എഡ്ജ്, ബോക്‌സ് ടൈപ്പ് ഡിസൈന്‍ ശൈലി പിന്തുടരുമെന്നാണ് സൂചന. ഐഫോണ്‍ 4 -ന്റെ ഡിസൈന്‍ തത്വമായിരിക്കും ഐഫോണ്‍ 12 ഓര്‍മ്മപ്പെടുത്തുക.

 

ഈ വര്‍ഷം വിപണിയിലെത്തിയ മറ്റു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകള്‍ക്ക് സമാനമായി ആധുനിക 5ജി കണക്ടിവിറ്റി ഐഫോണ്‍ 12 മോഡലുകളും അവകാശപ്പെടും. ആപ്പിള്‍ ഇന്നുവരെ പുറത്തിറക്കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും കരുത്തുറ്റ A14 ചിപ്‌സെറ്റായിരിക്കും ഐഫോണ്‍ 12 -ല്‍ പ്രവര്‍ത്തിക്കുക. കമ്പനിയുടെ പുതിയ ഐഓഎസ് 14 ഐഫോണ്‍ 12 മോഡലുകള്‍ക്ക് ആധാരമാകും.

Read more about: amazon ആമസോൺ
English summary

Amazon Apple Days: iPhones At Lowest Cost, Full Details

Amazon Apple Days: iPhones At Lowest Cost, Full Details. Read in Malayalam.
Story first published: Monday, July 20, 2020, 13:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X