ആമസോൺ ഫ്രീഡം സെയിൽ: ലാപ്ടോപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കും വമ്പൻ വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ ഫ്രീഡം സെയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ പ്രൈം ഡേ സെയിലിന് പിന്നാലെയാണ് ഫ്രീഡം സെയിലുമായി ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട ഡിവൈസുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ആമസോണിന്റെ ഈ സെയിൽ ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ് ഉപകരങ്ങൾ, ടിവികൾ, ദൈനംദിന അവശ്യവസ്തുക്കൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വമ്പൻ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്.

 

എല്ലാ പ്രമുഖ ബ്രാന്റുകളുടെയും സ്മാർട്ട്ഫോണുകൾ കുറഞ്ഞ നിരക്കിൽ ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകും. മികച്ച എക്സ്ചേഞ്ചും പേയ്മെന്റ് ഓഫറുകളും സെയിലിലൂടെ ലഭിക്കും. എസ്‌ബി‌ഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും നൽകുന്നുണ്ട്. പരമാവധി 1,500 രൂപയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ, ബജാജ് ഫിൻ‌സെർവ്, ആമസോൺ പേ ലാറ്റർ എന്നിവയിൽ ഉപഭോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.

എതിരാളികളെ വളരാനനുവദിക്കുന്നില്ല; അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യലിൽ വിയർത്ത് മാർക്ക് സക്കർബർഗ്

ആമസോൺ ഫ്രീഡം സെയിൽ: ലാപ്ടോപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കും വമ്പൻ വിലക്കുറവ്

സ്മാർട്ട്‌ഫോണുകളിൽ, മുൻനിര ബ്രാൻഡുകളിൽ നിന്ന് ഉപയോക്താക്കൾക്ക് മൊബൈലിന് 40% വരെ കിഴിവ് ലഭിക്കും. 13,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും പ്രതിമാസം 1,665 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയും ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ഹാൻഡ്‌സെറ്റുകളിൽ 5,000 രൂപ വരെ കിഴിവാണ് ഷവോമി വാഗ്ദാനം ചെയ്യുന്നത്. ജനപ്രിയ ഗാലക്‌സി എം സീരീസ് ഫോണുകളിൽ ആറുമാസം വരെ നോ കോസ്റ്റ് ഇഎംഐ ആണ് സാംസങ് നൽകുന്നത്.

ഐഫോൺ 11, ഐഫോൺ 8 പ്ലസ് എന്നിവയിൽ ആപ്പിൾ 10,000 രൂപ വരെ കിഴിവ് നൽകുന്നു. ഹെഡ്‌ഫോണുകളിൽ 70% വരെയും ക്യാമറ ആക്‌സസറികളിൽ 70% വരെയും സ്പീക്കറുകളിലും ഹോം ഓഡിയോയിലും 60% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു പുതിയ ലാപ്‌ടോപ്പും അനുബന്ധ ആക്‌സസറികളും വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ആമസോൺ ഫ്രീഡം സെയിൽ ലാപ്ടോപ്പുകളിൽ 30% വരെ കിഴിവാണ് നൽകുന്നത്.

 

അയര്‍ലന്റിലെ പുതിയ ക്യാമ്പസിലേക്ക് 1,000 ഐടി പ്രൊഫഷണലുകളെ നിയമിക്കും: ആമസോണ്‍

English summary

Amazon Freedom Sale: Big discounts on laptops and smartphones | ആമസോൺ ഫ്രീഡം സെയിൽ: ലാപ്ടോപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കും വമ്പൻ വിലക്കുറവ്

Amazon has come up with the Freedom Sale after last day's Prime Day Sale. Read in malayalam.
Story first published: Sunday, August 9, 2020, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X