ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ: ഈ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ ഡിസ്കൌണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020 ജനുവരി 19ന് ആരംഭിച്ച് ജനുവരി 22ന് അവസാനിക്കും. മൊബൈൽ ഫോണുകൾ, ഇലക്‌ട്രോണിക്‌ സാധനങ്ങൾ, വസ്ത്രം, ഗാർഹികോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആമസോൺ വമ്പൻ വിലക്കിഴിവാണ് ഈ നാല് ദിവസത്തെ വിൽപ്പനയിൽ വാഗ്ദാനം ചെയ്യുന്നത്.

സ്മാർട്ട്ഫോൺ ഓഫർ
 

സ്മാർട്ട്ഫോൺ ഓഫർ

പതിവ് പോലെ തന്നെ ആമസോൺ വരാനിരിക്കുന്ന വിൽപ്പനയിൽ വൈവിധ്യമാർന്ന ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾക്ക് വമ്പൻ കിഴിവുകൾ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഷവോമി, വൺ പ്ലസ്, സാംസങ് എം30എസ്, ആപ്പിളിന്റെ ഐഫോൺ എക്സ് ആർ എന്നിവ പോലുള്ള നിരവധി സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ വിലക്കുറവുണ്ടാകും. മാത്രമല്ല, ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 12 ഉച്ചയ്ക്ക് 12 മുതൽ സാധനങ്ങൾ ഓഫർ നിരക്കിൽ വാങ്ങാവുന്നതാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020 ൽ ലഭ്യമാകുന്ന ജനപ്രിയ സ്മാർട്ട്‌ഫോണുകളിലെ വിവിധ ഡിസ്കൗണ്ടുകളും ഓഫറുകളും ഇതാ..

വില വിവരങ്ങൾ

വില വിവരങ്ങൾ

വിൽ‌പന ആരംഭിച്ചുകഴിഞ്ഞാൽ‌ ലഭ്യമാകുന്ന നിരവധി ഡീലുകൾ‌ ആമസോൺ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലാഭകരമായ ചില ഡീലുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എം 30 എസ് യഥാർത്ഥ വിലയായ 15,500 രൂപയിൽ നിന്ന് 8,999 രൂപയായി കുറയും. റെഡ്മി നോട്ട് 8 പ്രോയുടെ വില 16,999 രൂപയിൽ നിന്ന് 13,999 രൂപയായും വൺ പ്ലസ് 34,999 രൂപയ്ക്കും (എംആർപി 37,999 രൂപ), വിവോ യു 20 9,990 രൂപയ്ക്കും ലഭ്യമാകുമെന്നാണ് വിവരം.

വൈകാതെ ട്രെയിൻ, ബസ് ടിക്കറ്റുകൾ ആമസോണിലൂടെ ബുക്ക് ചെയ്യാം

എക്കാലത്തെയും കുറഞ്ഞ വില

എക്കാലത്തെയും കുറഞ്ഞ വില

ഇതിനുപുറമെ, നോക്കിയ 4.2 സ്മാർട്ട്‌ഫോണിന് 'എക്കാലത്തെയും കുറഞ്ഞ വിലയാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. അതായത്, എംആർപി വിലയായ, 12,999 രൂപയേക്കാൾ 7,000 രൂപ കിഴിവിൽ 5,999 രൂപയ്ക്ക് ലഭിക്കും. ഒപ്പോ എഫ് 11 യഥാർത്ഥ വിലയായ, 23,990 ൽ നിന്ന് 13,990 രൂപ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ആമസോൺ ഐഫോൺ എക്സ്ആർ കൃത്യമായ കിഴിവ് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, വൺപ്ലസ് 7 ടി പ്രോ 53,999 രൂപയ്ക്ക് പകരം, 51,999 രൂപയ്ക്ക് വിൽക്കും.

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ജെഫ് ബെസോസ്; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും

ബാങ്ക് ഓഫറുകൾ

ബാങ്ക് ഓഫറുകൾ

ജനപ്രിയ സ്മാർട്ട്‌ഫോണുകളിൽ കിഴിവ് കൂടാതെ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020 ഉപഭോക്താക്കൾക്കായി ആവേശകരമായ മറ്റ് ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫറുകളിൽ നോ-കോസ്റ്റ് ഇഎംഐ, എസ്‌ബി‌ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10% കിഴിവ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഫോണുകൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും മൊത്തം നാശനഷ്ട പരിരക്ഷാ സൗകര്യവുമുണ്ട്.

ആമസോണും ഫ്‌ലിപ്കാര്‍ട്ടും നല്‍കുന്ന വമ്പന്‍ കിഴിവുകള്‍ ന്യായമോ? അന്വേഷിക്കാൻ കേന്ദ്രം

English summary

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ: ഈ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ ഡിസ്കൌണ്ട്

Amazon India's Great Indian Sale starts on January 19, 2020 and ends on January 22. Read in malayalam.
Story first published: Friday, January 17, 2020, 9:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X