ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്ററായ ഭാരതി എര്‍ടെല്ലില്‍ കുറഞ്ഞത് രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വാങ്ങാനൊരുങ്ങി ഇ-കൊമേഴ്‌സ് വമ്പനായ ആമസോണ്‍. ഇതിനായുള്ള പ്രാരംഭഘട്ട ചര്‍ച്ചയിലാണ് കമ്പനിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ടെക് ഭീമന്മാര്‍ക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലുള്ള വര്‍ദ്ധിച്ചുവരുന്ന ആകര്‍ഷണമാണ് ഇത് അടിവരിയിടുന്നത്.

 

ആസൂത്രിതമായ നിക്ഷേപം പൂര്‍ത്തിയായാല്‍, 300 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ഏകദേശം അഞ്ച് ശതമാനം ഓഹരി ആമസോണ്‍ സ്വന്തമാക്കുമെന്നാണ് പറയപ്പെടുന്നത്. എയര്‍ടെല്ലിന്റെ ടെലികോം എതിരാളി ജിയോയുടെ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമസ്ഥതയിലുള്ള) ഡിജിറ്റല്‍ വിഭാഗത്തില്‍ ആഗോള കമ്പനികള്‍ വലിയ തരത്തിലുള്ള പന്തയം വെക്കുന്ന സമയത്താണ് ആമസോണും ഭാരതി എയര്‍ടെല്ലും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം, സ്വർണ വില ഇനി താഴേയ്ക്കോ?

ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍

ഈ അടുത്ത ആഴ്ചകളില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ യൂണിറ്റ് ഫെയ്‌സ്ബുക്ക്, കെകെആര്‍ എന്നിവയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഏകദേശം പത്ത് ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയുണ്ടായി. നിലവില്‍, ഭാരതി എയര്‍ടെല്ലും ആമസോണും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്, കരാര്‍ നിബന്ധനകളില്‍ മാറ്റം വരാം. അല്ലെങ്കില്‍ കരാറിലെത്താതിരിക്കാനും സാധ്യതയുണ്ടെന്നും ചില വൃത്തങ്ങള്‍ അറിയിച്ചു.

അൺ‌ലോക്ക് 1: മാളുകളും‌, ഹോട്ടലുകളും ജൂൺ എട്ടിന് തുറക്കും, സർക്കാർ സുരക്ഷാ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഇതാ

ചര്‍ച്ചകള്‍ രഹസ്യാതമകമായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. 'ഭാവിയില്‍ ഞങ്ങള്‍ എന്തുചെയ്യും ചെയ്യാതിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല,' ആമസോണ്‍ വക്താവ് അറിയിച്ചു. ഡിജിറ്റല്‍ മേഖലയിലെ എല്ലാ മത്സരാര്‍ഥികളുമായും അവരുടെ ഉല്‍പ്പന്നങ്ങള്‍, കണ്‍ടന്റ്, സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പതിവായി പ്രവര്‍ത്തിക്കുന്നുവെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. അതിനപ്പുറം റിപ്പോര്‍ട്ട് ചെയ്യാന്‍ മറ്റു പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികൾ; ഫോബ്സ് പട്ടികയിൽ ഒരു ഇന്ത്യക്കാരൻ മാത്രം

പ്രധാനമായും ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യയെ ഒരു നിര്‍ണായക വിപണിയായി കണക്കാക്കുന്നതുകൊണ്ടാണ് 6.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയത്. 1.3 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ്, സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, സിയാറ്റില്‍ ആസ്ഥാനമായ കമ്പനി അടുത്തിടെ വോയ്‌സ് ആക്റ്റിവേറ്റഡ് സ്പീക്കറുകള്‍, വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് സ്‌റ്റോറേജ് എന്നിവയിലൂടെ ഇന്ത്യയില്‍ ഡിഡിറ്റല്‍ ഓഫറുകള്‍ വിപൂലീകരിച്ചു.

English summary

amazon in talks to buy 2 billion stake in indian telecom bharti airtel sources | ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍

amazon in talks to buy 2 billion stake in indian telecom bharti airtel sources
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X