ആമസോണ്‍ പ്രൈം ഡേ ഷോപ്പിംഗ് വൈകും; ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് സൂചന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോണിന്റെ പ്രധാന സമ്മര്‍ ഷോപ്പിംഗ് ഇവന്റായ പ്രൈം ഡേ, കുറഞ്ഞത് ഓഗസ്റ്റ് വരെയെങ്കിലും മാറ്റിവെക്കുകയാണെന്ന് റിപ്പോര്‍ട്ട്. അധിക ഉപകരണങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം കമ്പനി പ്രതീക്ഷിക്കുന്നതാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫ്രാന്‍സിലെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വില്‍പ്പനയില്‍ കമ്പനി ഒരു റിസ്‌ക് കാണുന്നു. അതേസമയം, മറ്റൊരു ബിസിനസായ വീഡിയോ ഓണ്‍-ഡിമാന്‍ഡ്, ആമസോണ്‍ ആദ്യപാദത്തില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ 100 മില്യണ്‍ ഡോളര്‍ അധിക വരുമാനം നേടാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ ആമസോണ്‍ വിസമ്മതിച്ചു. വേനല്‍ക്കാല ഷോപ്പിംഗ് സമയത്ത് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി 2015 -ല്‍ ആമസോണ്‍ ആരംഭിച്ച മാര്‍ക്കറ്റിംഗ് ഇവന്റാണ് പ്രൈം ഡേ. കഴിഞ്ഞ വര്‍ഷത്തിലിത് ജൂലൈ മാസത്തിലാണ് നടന്നിരുന്നത്. എന്നിരുന്നാലും കമ്പനി ഇതുവരെയും തീയതി മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടില്ല. ശബ്ദ നിയന്ത്രിത എക്കോ സ്പീക്കറുകള്‍ പോലുള്ള അഞ്ച് ദശലക്ഷം അധിക ഉപകരണങ്ങള്‍ ഇവന്റ് സമയത്ത് വില്‍ക്കാമെന്നതാവാം ഈ കാലതാമസത്തിന് കാരണമെന്നാണ് പലരും അനുമാനിക്കുന്നത്. ഇത്തരം ഇനങ്ങള്‍ വളരെ ജനപ്രിയമാണുതാനും.

കൊവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ 200 ബില്യണ്‍ ഡോളറെങ്കിലും സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യം; അസോചാംകൊവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ 200 ബില്യണ്‍ ഡോളറെങ്കിലും സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യം; അസോചാം

ആമസോണ്‍ പ്രൈം ഡേ ഷോപ്പിംഗ് വൈകും; ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് സൂചന

വരുമാനത്തിനായി ആമസോണിന്റെ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്ന മൂന്നാം കക്ഷി വ്യാപാരികളെയും നിലവിലെ കാലതാമസം സാരമായി ബാധിക്കുന്നു. എസ്റ്റിമേറ്റുകള്‍ എത്രത്തോളം ശരിയാണെന്നോ ആമസോണിനെ എങ്ങനെ ബാധിക്കുമെന്നോ വ്യക്തമല്ല. ഇവന്റില്‍ നിന്നുള്ള വരുമാനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 2019 -ലെ പ്രൈം ഡേയില്‍ വ്യാപാരികള്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കാണ് സംഭാവന നല്‍കിയത്. 18 രാജ്യങ്ങളിലായി 48 മണിക്കൂറോളമാണ് വില്‍പ്പന നടന്നത്. ആമസോണിന്റെ ലോയല്‍റ്റി ക്ലബായ പ്രൈം അംഗങ്ങള്‍ക്കുള്ള പ്രൊമോഷനുകള്‍, ഇവന്റിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗമായി കണക്കാക്കുന്നു.

കോവിഡ്-19; അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റിട്ടേണുകള്‍ ഉടന്‍ നൽകുമെന്ന് ധനമന്ത്രാലയംകോവിഡ്-19; അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റിട്ടേണുകള്‍ ഉടന്‍ നൽകുമെന്ന് ധനമന്ത്രാലയം

അമേരിക്കയില്‍ പ്രതിവര്‍ഷം 119 ഡോളറാണ് പ്രൈം അംഗത്വ ചാര്‍ജ്. കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആമസോണ്‍ ഇപ്പോള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 54,000 പേരുടെ മരണത്തിനും കൊവിഡ് 19 കാരണമായി.

Read more about: amazon ആമസോണ്‍
English summary

ആമസോണ്‍ പ്രൈം ഡേ ഷോപ്പിംഗ് ഇവന്റ് വൈകും; ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് സൂചന | amazon is pushing its prime day shopping event at least till august

amazon is pushing its prime day shopping event at least till august
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X