ടാറ്റയെയും റിലയൻസിനെയും വെട്ടാൻ ആമസോൺ: മരുന്ന് വിപണന രംഗത്ത് കൂടുതൽ നിക്ഷേപത്തിന് ആലോചന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇ- കൊമേഴ്സ് രംഗത്തെ വമ്പൻ കമ്പനിയായ ആമസോൺ. ഫാർമസി ശൃംഖലയായ അപ്പോളോ ഫാർമസിയിൽ 100 ദശലക്ഷം ഡോളർ നിക്ഷേപിക്കാനാണ് നീക്കം. ഇന്ത്യൻ മരുന്ന് വിപണിയിൽ ടാറ്റ ഗ്രൂപ്പിനും റിലയൻസിനുമുള്ള സ്വാധീനം മറികടക്കുകയാണ് ഇതോടെ ലക്ഷ്യമിടുന്നത്. ആമസോണിന്റെ നീക്കത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ചിലരെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2020 റിയൽ എസ്റ്റേറ്റ് മേഖല ബാധിച്ചത് എങ്ങനെ? വീടുകൾക്ക് ഇനി വില കൂടുമോ, കുറയുമോ?2020 റിയൽ എസ്റ്റേറ്റ് മേഖല ബാധിച്ചത് എങ്ങനെ? വീടുകൾക്ക് ഇനി വില കൂടുമോ, കുറയുമോ?

ഇന്ത്യയിൽ മരുന്നുകളുടെ വിതരണ ശൃഖല ആമസോണിനുണ്ടെങ്കിലും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസാണ് അടുത്ത കാസത്ത് ഓൺലൈൻ മരുന്ന് കമ്പനിയായ നെറ്റ്മെഡ്സിന്റെ കൂടുതൽ ഓഹരി വാങ്ങിയത്. മറ്റൊരു മരുന്ന് കമ്പനി 1എംജിയുടെ ഭൂരിഭാഗം ഷെയറുകളും സ്വന്തമാക്കാനുള്ള നീക്കമാണ് ടാറ്റ ഗ്രൂപ്പ് നടത്തുന്നത്. പുതിയ കരാർ ഫലപ്രാപ്തിയിലെത്തിയാൽ 3,700 സ്റ്റോറുകളുള്ള അപ്പോളോയുടെ ഫാർമസി ബിസിനസ് പ്രവേശനത്തിന് ആമസോണിനെ സഹായിക്കും. എന്നാൽ ഇത് സംബന്ധിച്ച വാർത്തകളോട് ആമസോണോ അപ്പോളോ ഹോസ്പിറ്റൽസോ പ്രതികരിച്ചിട്ടില്ല.

ടാറ്റയെയും റിലയൻസിനെയും വെട്ടാൻ ആമസോൺ: മരുന്ന് വിപണന രംഗത്ത് കൂടുതൽ നിക്ഷേപത്തിന് ആലോചന

കരാർ യാഥാർഥ്യമായാൽ ഇത് 100 മില്യൺ ഡോളർ നിക്ഷേപത്തിന് വഴിയൊരുക്കുമെന്നാണ് ചില ഉറവിടങ്ങലെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അപ്പോളോയിലെ നിക്ഷേപം യാഥാർത്ഥ്യമാകുന്നതിലൂടെ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് എത്തിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

യുഎസ് ആസ്ഥാനമായുള്ള ഓൺലൈൻ റീട്ടെയിലറിന് ഷോപ്പേഴ്സ് സ്റ്റോപ്പ്, ഫ്യൂച്ചർ കൂപ്പണുകൾ എന്നിവ പോലുള്ള റീട്ടെയിൽ ശൃംഖലകളിലെ മുമ്പത്തെ ഓഹരി വാങ്ങലുകൾക്ക് സമാനമായ നിക്ഷേപം നടത്താൻ കഴിയും, അവിടെ ഒരു ന്യൂനപക്ഷ ഓഹരി പങ്കാളിത്തവും ആ ചില്ലറ വിൽപ്പനക്കാരിൽ നിന്ന് ഇൻഡെക്സ് ഉൽ‌പ്പന്നങ്ങളുടെ പ്രത്യേക അവകാശങ്ങളും സ്വന്തമാക്കി. പ്ലാറ്റ്ഫോം, മറ്റൊരു ഉറവിടം പ്രസിദ്ധീകരണത്തോട് പറഞ്ഞു. ഷോപ്പേഴ്സ് സ്റ്റോപ്പ്, ഫ്യൂച്ചർ കൂപ്പണുകൾ എന്നീ വ്യാപാര ശൃംഖലകൾക്ക് സമാനമായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോണിന് കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കും.

കേരളം കുതിപ്പിലേക്കോ കിതപ്പിലേക്കോ? കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന, ഇറക്കുമതിയില്‍ കുറവുംകേരളം കുതിപ്പിലേക്കോ കിതപ്പിലേക്കോ? കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന, ഇറക്കുമതിയില്‍ കുറവും

കാർ വിലക്കുറവിൽ വാങ്ങാൻ പറ്റിയ സമയം; ടാറ്റ കാറുകൾക്ക് വമ്പൻ ഓഫറുകൾ, 65,000 രൂപ വരെ കുറവ്കാർ വിലക്കുറവിൽ വാങ്ങാൻ പറ്റിയ സമയം; ടാറ്റ കാറുകൾക്ക് വമ്പൻ ഓഫറുകൾ, 65,000 രൂപ വരെ കുറവ്

അടുത്ത വര്‍ഷം മുതല്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും; കാരണം ഇതാണ്, പുതിയ നയം വരുന്നുഅടുത്ത വര്‍ഷം മുതല്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും; കാരണം ഇതാണ്, പുതിയ നയം വരുന്നു

English summary

Amazon plans to invest $100 millionon Apollo Pharmacy to take on Reliance, Tata Group in pharma business

Amazon plans to invest $100 millionon Apollo Pharmacy to take on Reliance, Tata Group in pharma business
Story first published: Wednesday, December 9, 2020, 18:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X