ആമസോൺ പ്രൈം ഡേ സെയിൽ ആഗസ്റ്റ് 6 മുതൽ; കിടിലൻ ഓഫറുകൾ എന്തിനെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഓഗസ്റ്റ് 6 ന് ഇന്ത്യയിൽ പ്രൈം ഡേ സെയിൽ ആരംഭിക്കും. വിൽപ്പന ആമസോണിൽ 2020 ഓഗസ്റ്റ് 7 വരെ തുടരും. ഡിസ്‌കൗണ്ടുകളിലും ബാങ്ക് ഓഫറുകളിലും ലഭ്യമാകുന്ന സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയുടെ പട്ടിക ആമസോൺ വെളിപ്പെടുത്തി. എച്ച്ഡിഎഫ്സി ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്ക് 10 ശതമാനം തൽക്ഷണ കിഴിവും ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ 5 ശതമാനം റിവാർഡ് പോയിന്റുകളും ലഭിക്കും.

 

ആകർഷകമായ ഓഫറുകൾ

ആകർഷകമായ ഓഫറുകൾ

ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ വിൽപ്പന ആമസോൺ പ്രൈം വിൽപ്പന ഉപയോക്താക്കൾക്ക് 48 മണിക്കൂറിനുള്ളിലെ സൌജന്യ ഡെലിവറി, ആകർഷകമായ ഡിസ്കൌണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ള വമ്പൻ വാഗ്ദാനങ്ങളാണ് നൽകുന്നത്. പ്രൈം ഡേയ്‌ക്ക് മുമ്പുതന്നെ പ്രാദേശിക സ്റ്റോറുകൾ, സഹേലി സംരംഭകർ എന്നിവയുൾപ്പെടെ പതിനായിരക്കണക്കിന് ചെറുകിട ബിസിനസ്സുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോഴെല്ലാം ക്യാഷ്ബാക്ക് നേടാനുംആമസോൺ അംഗങ്ങൾക്ക് കഴിയും.

ആമസോൺ ഇന്ത്യയിൽ 50,000 തൊഴിലവസരങ്ങൾ: അറിയേണ്ട കാര്യങ്ങൾ ഇതാ

ലക്ഷ്യം ലാഭം

ലക്ഷ്യം ലാഭം

ലോക്ക്ഡൌൺ സമയത്ത് നഷ്ടപ്പെട്ട വിൽപ്പന നികത്താൻ ആമസോണിന് അവസരമൊരുക്കുന്നതിനൊപ്പം ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ ഷോപ്പിംഗിനായി തിരഞ്ഞെടുക്കാനുള്ള ഒരു വേദിയായി മാറുന്ന സമയത്ത് വിൽപ്പനക്കാർക്ക് സാധനങ്ങൾ എത്തിച്ചു നൽകുമെന്നതിനാൽ പ്രൈം ഡേ വിൽപ്പന ഈ വർഷം ഇന്ത്യയിൽ പ്രാധാന്യം അർഹിക്കുന്നു. വൈറസ് ബാധ മൂലം ആമസോൺ വിവിധ രാജ്യങ്ങൾക്കായി ഇവന്റ് ആഗോളമായി വിഭജിക്കുന്നത് ഇതാദ്യമാണ്. ആദ്യമായാണ് ആമസോൺ പ്രൈ ഡേ സെയിൽ ഓഗസ്റ്റിൽ നടക്കുന്നത്. ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് മഹാമാരിയാണ് ഇതിന് കാരണം.

ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍

പുതിയ ഉത്പന്നങ്ങൾ

പുതിയ ഉത്പന്നങ്ങൾ

സാംസങ്, ഇന്റൽ, ഫാബിൻഡിയ, ഡാബർ, ഗോദ്‌റെജ്, മാക്സ് ഫാഷൻ, ജെബിഎൽ, വേൾപൂൾ, ഡെക്കാത്ത്‌ലോൺ, ഹീറോ സൈക്കിൾസ്, വൺ പ്ലസ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് മുന്നൂറിലധികം പുതിയ ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഖാദി, ഹാർവെസ്റ്റ് ബൗൾ, ഓർക്ക, കപിവ എന്നിവയുൾപ്പെടെ ചെറുകിട ബിസിനസ്സുകളിൽ നിന്നുള്ള 150-ലധികം എക്‌സ്‌ക്ലൂസീവ് ഉൽപ്പന്നങ്ങളും ഇത്തവണ ലഭ്യമാകും.

ആമസോൺ പ്രൈം മെമ്പർഷിപ്പ്

ആമസോൺ പ്രൈം മെമ്പർഷിപ്പ്

രക്ഷാബന്ധൻ, ജൻമാഷ്ടമി, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചാണ വിൽപ്പന ദിവസങ്ങൾ കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് ജൂണിൽ ഈ വർഷത്തെ ആദ്യത്തെ വലിയ വിൽപ്പന പരിപാടി സംഘടിപ്പിച്ചപ്പോൾ, ആമസോൺ വലിയ വിൽപ്പനയിൽ നിന്ന് വിട്ടുനിന്നു. ആമസോൺ പ്രൈം മെമ്പർമാർക്ക് ഉൽപ്പന്നങ്ങളിൽ വലിയ വിലക്കുറവ് പ്രൈം ഡേ സെയിലിൽ സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയടക്കം 19 രാജ്യങ്ങളിലായി 150 ദശലക്ഷം ഉപഭോക്താക്കളാണ് ആമസോൺ പ്രൈം പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നത്.

ചൈനീസ് ചരക്കുകളുടെ കസ്റ്റംസ് ക്ലിയറൻസ് കാലതാമസം; ആമസോണിനും ഫ്ലിപ്പ്‌കാർട്ടിനും തിരിച്ചടി

English summary

Amazon Prime Day Sale from August 6; What are the offers? | ആമസോൺ പ്രൈം ഡേ സെയിൽ ആഗസ്റ്റ് 6 മുതൽ; കിടിലൻ ഓഫറുകൾ എന്തിനെല്ലാം?

E-commerce giant Amazon will launch Prime Day Sale in India on August 6. The sale will continue on Amazon until August 7, 2020. Read in malayalam.
Story first published: Thursday, July 23, 2020, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X