ആമസോൺ പ്രൈം ഡേ സെയിൽ നാളെ ആരംഭിക്കും; മികച്ച ലാഭം നേടാൻ ചില ട്രിക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വ‍‍‍ർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ നാളെ (ഓഗസ്റ്റ് 6) ആരംഭിക്കും. കൊറോണ വൈറസ് മഹാമാരി കാരണം ആമസോണിന്റെ വാർഷിക വിൽപ്പന കമ്പനിയുടെ സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും ഒരേ സമയത്ത് ആയിരിക്കില്ല. കൊറോണ പ്രതിസന്ധിയിലും ആമസോണിന്റെ പ്രൈം ഡേ 2020 സെയിലിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് സ്പീക്കറുകൾ എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പണം ലാഭിക്കാം
 

പണം ലാഭിക്കാം

കുറച്ച് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്താൽ നിങ്ങൾക്ക് പ്രൈം ഡേ സെയിലിൽ നിന്ന് ലാഭത്തിൽ നിരവധി സാധനങ്ങൾ വാങ്ങാം. നാളെ ആരംഭിക്കുന്ന ആമസോണിന്റെ പ്രൈം ഡേ സെയിലിലൂടെ എങ്ങനെ മികച്ച ഡീലുകൾ കണ്ടെത്താമെന്നും പണം ലാഭിക്കാമെന്നും പരിശോധിക്കാം.

1.7 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നൽകി ആമസോണ്‍ സിഇഒയുടെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട്‌

മികച്ച ഡീലുകൾ എങ്ങനെ കണ്ടെത്താം?

മികച്ച ഡീലുകൾ എങ്ങനെ കണ്ടെത്താം?

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന ഓഗസ്റ്റ് 6 ന് രാവിലെ 12 മണിക്ക് (അർദ്ധരാത്രി) ആരംഭിച്ച് ഓഗസ്റ്റ് 7 അവസാനം വരെ ലഭ്യമാകും. ആയിരക്കണക്കിന് ഡീലുകൾ തിരഞ്ഞെടുക്കാവുന്ന 48 മണിക്കൂർ വിൽപ്പനയാണിത്. പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭിക്കുന്ന ഒന്നാണിത്. മികച്ച ഡീലുകൾ കണ്ടെത്താൻ ചില ടിപ്പുകൾ‌ ഇതാ..

വാഹന വിൽപ്പനയിൽ മെയ് മാസത്തിൽ 90 ശതമാനം ഇടിവ്, ജൂണിലും പ്രതീക്ഷ വേണ്ട

വിഷ് ലിസ്റ്റ്

വിഷ് ലിസ്റ്റ്

ആമസോൺ പ്രൈം ഡേ 2020 ന് മുമ്പായി നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ നിങ്ങളുടെ വിഷ് ലിസ്റ്റിൽ ചേർക്കുക. വിൽപ്പനയ്ക്ക് മുമ്പായി വിഷ് ലിസ്റ്റിൽ ഉൽപ്പന്നം ചേർക്കുന്നത് വഴി കിഴിവിന്റെ ഒരു ട്രാക്ക് സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കും. കൂടാതെ ആ ഉൽപ്പന്നം പ്രൈം ഡേ 2020 വിൽപ്പനയുടെ ഭാഗമാണെങ്കിൽ ആമസോണിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴി ഒരു അറിയിപ്പ് ലഭിക്കുകയും ചെയ്യും.

പെട്ടെന്ന് വാങ്ങാം

പെട്ടെന്ന് വാങ്ങാം

ആമസോൺ പ്രൈം ഡേ 2020 വിൽപ്പനയിൽ സാധനങ്ങൾ പെട്ടെന്ന് തീർന്ന് പോകാനുള്ള സാധ്യതയുണ്ട്. പ്രൈം ഡേ 2020 വിൽപ്പനയിലെ മികച്ച ഡീലുകൾ മിക്കതും വേഗത്തിൽ തീരും. അതുകൊണ്ട് തന്നെ പെട്ടെന്ന് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്.

ജിയോ വരിക്കാർക്ക് കൂടുതൽ ഡാറ്റ നൽകി കിടിലൻ ഓഫറുകൾ; പുതിയ റീച്ചാർജ് പായ്ക്കുകൾ ഇതാ..

ഓഫറുകൾ

ഓഫറുകൾ

എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, ആമസോൺ പേ ക്യാഷ്ബാക്ക്, തുടങ്ങിയവയുടെ രൂപത്തിലാണ് ഓഫറുകൾ ലഭിക്കുന്നത്. ആമസോണിന്റെ പ്രൈം ഡേ സെയിൽ ഇവന്റ് കമ്പനിയുടെ പ്രൈം വരിക്കാർക്ക് മാത്രമുള്ളതാണ്. നിങ്ങൾ ഇതിനകം സൈൻ അപ്പ് ചെയ്തിട്ടില്ലെങ്കിൽ, അതിനായി സൈൻ അപ്പ് ചെയ്യണം. ആമസോൺ പ്രൈം അംഗത്വത്തിന് പ്രതിവർഷം 999 രൂപയും പ്രതിമാസം 129 രൂപയുമാണ് നിരക്ക്.

English summary

Amazon Prime Day Sale starts tomorrow; Here are some tricks to make the best profit | ആമസോൺ പ്രൈം ഡേ സെയിൽ നാളെ ആരംഭിക്കും; മികച്ച ലാഭം നേടാൻ ചില ട്രിക്കുകൾ ഇതാ

This year's Amazon Prime Day Sale starts tomorrow (August 6). Read in malayalam.
Story first published: Wednesday, August 5, 2020, 17:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X