കൊറണയ്ക്കിടെ കോളടിച്ച് ആമസോൺ സ്ഥാപകൻ, വാങ്ങിയത് 160 ലക്ഷം ഡോളറിന്റെ വീട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകം കൊറോണ വൈറസ് പ്രതിസന്ധിയിൽ കുടുങ്ങി കിടുക്കുമ്പോൾ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ന്യൂയോർക്കിൽ 16 മില്യൺ (160 ലക്ഷം) ഡോളറിന്റെ വീടാണ് വാങ്ങിയിരിക്കുന്നത്. 3,000 ചതുരശ്രയടിയുള്ള ആഡംബര അപ്പാർട്ട്മെന്റിന്റെ സവിശേഷതകൾ എന്തൊക്കെയെന്നോ? പുതുതായി വാങ്ങിയ അപ്പാർട്ട്മെന്റിൽ മൂന്ന് ബെഡ്‌റൂമുകളും ബാത്ത് റൂമുകളുമാണുള്ളത്. ഇതിനകം സ്വന്തമാക്കിയിട്ടുള്ള മറ്റ് അപ്പാർട്ട്മെന്റുകൾക്ക് താഴെയാണ് പുതിയ അപ്പാർട്ട്മെന്റ് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

വീടിന്റെ പ്രത്യേകതകൾ

വീടിന്റെ പ്രത്യേകതകൾ

ഡെലവെയറിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി വഴിയാണ് ആമസോൺ സിഇഒ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്. വലിയ ജനാലകളും, ഉയർന്ന കോഫിഡ് സീലിംഗ്, മാർബിൾ മതിലുകളുമുള്ള അതിമനോഹരമായി വീടാണ് ബെസോസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് മാൻഷൻ ഗ്ലോബൽ റിപ്പോർട്ട് ചെയ്തു.

ലോക്ക്ഡൌൺ നേട്ടമായി

ലോക്ക്ഡൌൺ നേട്ടമായി

വിവിധ രാജ്യങ്ങളിലെ ലോക്ക്ഡൌണുകൾ കാരണം ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിൽ നിന്ന് കൂടുതൽ സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരായി. ഇതോടെ ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസിന് 24 ബില്യൺ ഡോളറാണ് തന്റെ സമ്പാദ്യത്തിലേക്ക് എത്തിയത്. എന്നാൽ ആമസോണിന്റെ പ്രധാന സമ്മര്‍ ഷോപ്പിംഗ് ഇവന്റായ പ്രൈം ഡേ, കുറഞ്ഞത് ഓഗസ്റ്റ് വരെയെങ്കിലും മാറ്റിവയ്ക്കുെമെന്നാണ് റിപ്പോര്‍ട്ട്. വേനല്‍ക്കാല ഷോപ്പിംഗ് സമയത്ത് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി 2015 -ല്‍ ആമസോണ്‍ ആരംഭിച്ച മാര്‍ക്കറ്റിംഗ് ഇവന്റാണ് പ്രൈം ഡേ.

മണിമാളിക

മണിമാളിക

കഴിഞ്ഞ വേനൽക്കാലത്ത്, ബെസോസ് ഒരു പെന്റ് ഹൗസും രണ്ട് അപ്പാർട്ടുമെന്റുകളും വാങ്ങിയിരുന്നു. ഒൻപത് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബെവർലി ഹിൽസ് മാളികയ്ക്കായി 165 മില്യൺ ഡോളർ (1200 കോടി രൂപ) ആണ് ബെസോസ് ചെലവാക്കിയത്. ലോസ് ഏഞ്ചൽസ് ഏരിയയിലെ ഏറ്റവും വില കൂടിയ വീടാണിത്. ജോർജിയൻ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വീടാണിത്. തന്റെ കാമുകിയ്ക്ക് വേണ്ടിയാണ് ജെഫ് ബെസോസ് ഈ മണിമാളിക സ്വന്തമാക്കിയതെന്നാണ് വിവരം.

ലോക കോടീശ്വരൻ

ലോക കോടീശ്വരൻ

ഏറ്റവും പുതിയ ഫോബ്‌സിന്റെ 34-ാമത് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ ആമസോൺ സ്ഥാപകൻ ഒന്നാം സ്ഥാനത്തെത്തി. 138.5 ബില്യൺ ഡോളറാണ് ബെസോസിന്റെ നിലവിലെ ആസ്തി. തുടർച്ചയായ മൂന്നാം വർഷമാണ് ബെസോസ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി നിലകൊള്ളുന്നത്. 98 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. ഇദ്ദേഹം രണ്ടാം സ്ഥാനത്താണുള്ളത്.

English summary

Amazon's founder bought house for $ 16 million | കൊറണയ്ക്കിടെ കോളടിച്ച് ആമസോൺ സ്ഥാപകൻ, വാങ്ങിയത് 160 ലക്ഷം ഡോളറിന്റെ വീട്

Amazon founder and CEO Jeff Bezos has bought a $ 16 million home in New York. Read in malayalam.
Story first published: Saturday, April 18, 2020, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X