കൊറോണ പ്രതിസന്ധിയ്ക്കിടയിലും ആഗോള ബിസിനസ് ഭീമന്മാർ റെക്കോർഡ് ലാഭത്തിൽ. ആപ്പിളും ആമസോണും കഴിഞ്ഞ കഴിഞ്ഞ പാദത്തിൽ കൊറോണ പ്രതിസന്ധികൾക്കിടയിലും മികച്ച വരുമാനമാണ് നേടിയിരിക്കുന്നത്. ഫേസ്ബുക്കും ഗൂഗിളും പ്രതീക്ഷകളെ മറികടന്ന നേട്ടം കൈവരിച്ചു. വിവിധ കമ്പനികളുടെ ലാഭക്കണക്കുകൾ പരിശോധിക്കാം.
ആമസോൺ
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നതോടെ 26 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് ആമസോൺ വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോണിന്റെ ഓഹരികൾ ഇതിനെ തുടർന്ന് വ്യാപാരത്തിൽ 5% ഉയർന്നു. ലോക്ക്ഡൗൺ സമയത്ത് ആമസോൺ 175,000 പേരെ നിയമിക്കുകയും സേവനങ്ങളുടെ ആവശ്യം കുതിച്ചുയരുകയും ചെയ്തിരുന്നു. വരുമാനം 40 ശതമാനം ഉയർന്ന് 88.9 ബില്യൺ ഡോളറിലെത്തി.
ആപ്പിൾ
ആഗോള മാന്ദ്യവും മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, ടെക്നോളജി ഭീമനായ ആപ്പിൾ ശക്തമായ ഒന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്തു. 59.7 ബില്യൺ ഡോളർ വരുമാനവും ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഇരട്ട അക്ക വളർച്ചയുമാണ് ആപ്പിൾ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11% വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന ഉൽപന്നങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാന വർദ്ധനവ് കമ്പനി റിപ്പോർട്ട് ചെയ്തു.
ഫേസ്ബുക്ക്
വ്യാഴാഴ്ച ത്രൈമാസ വരുമാനത്തെക്കുറിച്ചുള്ള അനലിസ്റ്റുകളുടെ കണക്കുകൾ ഫേസ്ബുക്ക് മറികടന്നു. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്ബുക്കിന്റെ വരുമാന വളർച്ച 11 ശതമാനമായി. ഇതിനെ തുടർന്ന് ഫെയ്‌സ്ബുക്ക് ഓഹരികൾ 7 ശതമാനം ഉയർന്നു. ഇത് എക്കാലത്തെക്കാളും മന്ദഗതിയിലുള്ള വളർച്ചയാണെങ്കിലും വിശകലന വിദഗ്ധരുടെ പ്രതീക്ഷകളേക്കാൾ 3 ശതമാനം കൂടുതൽ നേട്ടം കൈവരിച്ചു. രണ്ടാം പാദത്തിൽ ഫെയ്‌സ്ബുക്കിന്റെ പരസ്യ വിൽപ്പന 10 ശതമാനം ഉയർന്ന് 18.3 ബില്യൺ ഡോളറിലെത്തി. പ്രതിമാസ സജീവ ഉപയോക്താക്കൾ 2.7 ബില്യണായി ഉയർന്നു.
ഗൂഗിൾ
കൊറോണ വൈറസ് മഹാമാരിയ്ക്കിടെ മാർച്ചിൽ ഇടിവുണ്ടായതിന് ശേഷം ഗൂഗിളിന്റെ പരസ്യ വിൽപ്പന വീണ്ടെടുത്തുവെന്ന് രക്ഷാകർതൃ കമ്പനിയായ ആൽഫബെറ്റ് വ്യാഴാഴ്ച വ്യക്തമാക്കി. രണ്ടാം പാദത്തിൽ വരുമാനം 2 ശതമാനം ഇടിഞ്ഞു. വിശകലന വിദഗ്ധരുടെ കണക്കനുസരിച്ച് 4% ഇടിവാണ് പ്രതീക്ഷിച്ചിരുന്നത്. പരസ്യ വിൽപ്പനയുടെ വരുമാനത്തിൽ ഗൂഗിളിൽ 78% ഇടിവ് രേഖപ്പെടുത്തിയിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications