അമേരിക്കൻ ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23 ന് ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കമ്പനി രാജ്യത്ത് ഒരു റീട്ടെയിൽ സ്റ്റോർ തുറക്കുന്നത്. ഇതുവരെ ആപ്പിൾ ഇ-കൊമേഴ്‌സ്, ഓഫ്‌ലൈൻ പങ്കാളികൾ വഴിയാണ് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ വിറ്റിരുന്നത്.
ആപ്പിൾ സ്റ്റോർ
ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കൊപ്പം ഓൺലൈൻ സ്റ്റോറിൽ പ്രാദേശിക കോൺടാക്റ്റ് സെന്ററും ഉൾപ്പെടും. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പിന്തുണയും സേവനങ്ങളും വാഗ്ദാനം ചെയ്യും. ഇപ്പോൾ, സ്റ്റോറിൽ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ മാത്രമേ ഉണ്ടാകൂ, പക്ഷേ ഭാവിയിൽ തേർഡ് പാർട്ടി ആക്‌സസറികൾ കൂടി ചേർക്കുമെന്ന് കമ്പനി വ്യക്തമാക്കി. യുപിഐ, ക്യാഷ് ഓൺ ഡെലിവറി (സിഒഡി) പേയ്‌മെന്റ് ഓപ്ഷനുകളും കമ്പനി സംയോജിപ്പിച്ചിട്ടുണ്ട്.
ഇളവുകൾ
കഴിഞ്ഞ വർഷം മുതൽ ആപ്പിളിൾ കമ്പനികൾക്കായുള്ള പ്രാദേശിക മാനദണ്ഡങ്ങളിൽ ഇന്ത്യൻ സർക്കാർ ഇളവ് വരുത്തിയപ്പോൾ മുതൽ ഇന്ത്യയിൽ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ പ്രതീക്ഷിച്ചിരുന്നു. സിഇഒ ടിം കുക്ക് ഈ വർഷം ആദ്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ കൊറോണ വൈറസ് ആപ്പിളിന്റെ പദ്ധതികളെ കുറച്ച് മാസങ്ങൾ വൈകിപ്പിച്ചു. അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കുന്നതോടെ, രാജ്യത്തെ ഉത്സവ സീസൺ വിൽപ്പനയ്ക്കായി കമ്പനി തയ്യാറാകും.
ആപ്പിളിന്റെ വിപണി വിഹിതം
വ്യവസായ കണക്കുകൾ പ്രകാരം, ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ വിപണി വിഹിതം ഏകദേശം 2% ആണ്. എന്നാൽ കഴിഞ്ഞ ഏതാനും പാദങ്ങളിൽ കമ്പനി ഇന്ത്യയിൽ മുന്നേറുകയാണ്. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തിൽ ആപ്പിൾ 48.8 ശതമാനം വിപണി വിഹിതം നേടിയെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) ഡാറ്റ വ്യക്തമാക്കുന്നു. ഐഫോൺ എസ്ഇയുടെ 2020 പതിപ്പിന്റെ ശക്തമായ വിൽപ്പനയും വൺപ്ലസ് പോലുള്ള എതിരാളികൾ നേരിടുന്ന സപ്ലൈ ചെയിൻ പ്രശ്നങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം.
ഓൺലൈൻ വിൽപ്പന
ഐഡിസിയിലെ ഗവേഷണ ഡയറക്ടർ നവകേന്ദർ സിംഗ് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ ഇലക്ട്രോണിക്സ് വിൽപനയിൽ ഇ-കൊമേഴ്‌സിന്റെ സംഭാവന ഇപ്പോൾ വാർഷികാടിസ്ഥാനത്തിൽ 42 മുതൽ 45% വരെയാണ്. പ്രീമിയം വില നിർണ്ണയം കാരണം ആപ്പിൾ ഇപ്പോഴും ഓഫ്‌ലൈൻ വിൽപ്പനയെ വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും കമ്പനി ഓൺലൈനിലും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് സിംഗ് പറഞ്ഞു. ആപ്പിളിന്റെ മിക്ക ഓൺലൈൻ വിൽപ്പനയും കൂടുതലും ആശ്രയിക്കുന്നത് ഫ്ലിപ്പ്കാർട്ടിനെയും ആമസോണിനെയുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications