കാറോ ബൈക്കോ വാങ്ങാൻ പ്ലാനുണ്ടോ? ഓഗസ്റ്റ് ഒന്ന് മുതൽ വിലയിൽ വൻ കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ഓഗസ്റ്റ് 1 മുതൽ പുതിയ കാറിനും ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർ‌ഡി‌എ‌ഐ) ദീർഘകാല ഇൻഷുറൻസ് പാക്കേജ് പ്ലാനുകൾ പിൻവലിക്കുന്നതാണ് പുതിയ വാഹനങ്ങൾക്കായുള്ള ഓൺ-റോഡ് വിലയിൽ കുറവുണ്ടാകാൻ കാരണം. മൂന്നോ അഞ്ചോ വർഷത്തേക്ക് ദീർഘകാല മോട്ടോർ വാഹന ഇൻഷുറൻസ് നിർബന്ധമാക്കുന്ന ചട്ടമാണ് ഒഴിവാക്കിയിരിക്കുന്നത്.

പുതിയ വാഹനം വാങ്ങുമ്പോൾ ആവശ്യമായ ഒരു വർഷത്തെ നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ മാത്രമാണ് ഓഗസ്റ്റ് ഒന്നു മുതലുള്ളത്. ഉപഭോക്താവിന് താൽപ്പര്യമുണ്ടെങ്കിൽപ്പോലും ദീർഘകാല ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതേസമയം തേർഡ് പാർട്ടി ഇൻഷുറൻസ് യഥാക്രമം മൂന്ന്, അഞ്ച് വർഷത്തേക്ക് കാറിനും ഇരുചക്ര വാഹനങ്ങൾക്കും നിർബന്ധമാണ്. നിലവിലെ പരിതസ്ഥിതിയിൽ വാഹനങ്ങളുടെ വില കുറയുന്നത് വിപണിയെ സഹായിക്കും.

വാഹന വായ്പകളുടെ ഇഎംഐ തിരിച്ചടവ് ഇളവുകളിൽ വീഴരുതേ.. നിങ്ങളുടെ പോക്കറ്റ് കാലിയാകും

കാറോ ബൈക്കോ വാങ്ങാൻ പ്ലാനുണ്ടോ? ഓഗസ്റ്റ് ഒന്ന് മുതൽ വിലയിൽ വൻ കുറവ്

ഈ വർഷം ജൂണിൽ ദീർഘകാല മോട്ടോർ വാഹന ഇൻഷുറൻസ് പദ്ധതികൾ പിൻവലിക്കാനുള്ള തീരുമാനം ഐആർ‌ഡി‌ഐ അറിയിച്ചിരുന്നു. വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും റോഡുകൾ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സുപ്രീംകോടതി വിധിയെത്തുടർന്ന് 2018 സെപ്റ്റംബറിൽ ദീർഘകാല ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. കാറുകൾക്ക് മൂന്ന് വർഷത്തേക്കും ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ അഞ്ച് വർഷത്തേക്കും ഇൻഷുറൻസ് നിർബന്ധമായിരുന്നു

എന്നാൽ ഓൺ-റോഡ് വില വർദ്ധനവ് വാഹനങ്ങളുടെ വാങ്ങൽ വികാരം കുറയുന്നതിന് കാരണമായി. മൂന്നാം കക്ഷി ഭാഗം ഇതിനകം മൂന്നോ അഞ്ചോ വർഷത്തെ പോളിസിയിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ 2019 സെപ്റ്റംബർ 1 മുതൽ വാഹനങ്ങൾക്ക് ഒറ്റയ്ക്ക് വാർഷിക നാശനഷ്ട ഇൻഷുറൻസ് നൽകാൻ ഇൻഷുറൻസ് കമ്പനികളോട് ഐ‌ആർ‌ഡി‌ഐ ആവശ്യപ്പെട്ടു.

11 വർഷത്തിന് ശേഷം നിസ്സാന് കനത്ത നഷ്ടം; ഉത്പാദന ചെലവ് അഞ്ചിലൊന്നായി കുറച്ചു, പ്ലാന്റുകൾ അടച്ചുപൂട്ടി11 വർഷത്തിന് ശേഷം നിസ്സാന് കനത്ത നഷ്ടം; ഉത്പാദന ചെലവ് അഞ്ചിലൊന്നായി കുറച്ചു, പ്ലാന്റുകൾ അടച്ചുപൂട്ടി

English summary

Are you planning to buy a car or a bike? Big drop in prices from August 1st | കാറോ ബൈക്കോ വാങ്ങാൻ പ്ലാനുണ്ടോ? ഓഗസ്റ്റ് ഒന്ന് മുതൽ വിലയിൽ വൻ കുറവ്

From August 1, 2020, prices for new cars and two-wheelers will go down. Read in malayalam.
Story first published: Tuesday, July 28, 2020, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X