കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് മുമ്പ് തന്നെ ദുർബലമായ ഡിമാൻഡ് കാരണം റിയൽ എസ്റ്റേറ്റ് മേഖല മോശം സ്ഥിതിയിലായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി ഈ ആഘാതം കൂട്ടി. വ്യാപകമായ തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും ഉപഭോക്തൃ വികാരത്തെ ബാധിച്ചതിനാൽ മഹാമാരിയ്ക്ക് ശേഷവും വീണ്ടെടുക്കാൻ പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡൽഹി എൻസിആർ പോലുള്ള വിപണികളിൽ, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഏകദേശം മൂന്ന് വർഷമെങ്കിലും എടുക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
കൊവിഡ് പ്രതിസന്ധി
കൊവിഡ് പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ കണക്കനുസരിച്ച് 2019 ൽ ആയിരം ചതുരശ്ര അടി വീട് വാങ്ങാൻ ആവശ്യമായ ശരാശരി വാർഷിക വരുമാനം 4.5 വർഷം വരെ കുറഞ്ഞു. നിരവധി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.
സർവേ റിപ്പോർട്ട്
റിസർവ് ബാങ്ക് നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം മെയ് മാസത്തിൽ ഉപഭോക്താക്കളുടെ വിശ്വാസം തകർന്നടിഞ്ഞു. നിലവിലെ സാഹചര്യ സൂചിക ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലെത്തി. മുന്നോട്ടുള്ള ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷിത സൂചികയും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക സ്ഥിതി, തൊഴിൽ, വിലനിലവാരം, വരുമാനം, ചെലവ് എന്നിവയെക്കുറിച്ചുള്ള 13 നഗരങ്ങളിലായി 5,400 കുടുംബങ്ങളുടെ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ട് സൂചികകളും.
വീട് വാങ്ങാൻ പറ്റിയ സമയമോ?
സാമ്പത്തിക വിദഗ്ധരുടെ ഉപദേശം അനുസരിച്ച് ആളുകൾ കൂടുതൽ പണം സംരക്ഷിക്കണമെന്നും ചെറിയ വാങ്ങലുകൾക്ക് പോലും പണം ചെലവഴിക്കരുതെന്നും പറയുന്നത്. എന്നാൽ ഒരു വീട് വാങ്ങുന്നത്, ഒന്നിലധികം വർഷത്തെ പ്രതിബദ്ധതയാണ്. അതുകൊണ്ട് തന്നെ നിലവിലെ സമയം വീട് വാങ്ങാൻ അനുയോജ്യമല്ല.
വില കുറയുമോ?
ലോക്ക്ഡൌൺ സമയത്ത് ഡിമാൻഡ് അതിവേഗം കുറഞ്ഞതിനാൽ, റിയൽ എസ്റ്റേറ്റ് വിലകളും രാജ്യത്തുടനീളം കുറഞ്ഞു. എന്നാൽ വരും മാസങ്ങളിൽ വില ഇനിയും കുറയാനിടയുണ്ട്. ഇന്ത്യയിലെ മികച്ച ഏഴ് നഗരങ്ങളിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിലയിൽ കഴിഞ്ഞ 4-5 വർഷങ്ങളിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ ഡെവലപ്പർമാർ സമ്മർദ്ദത്തിലായാൽ റിയൽ എസ്റ്റേറ്റ് വിലയിൽ കുറവ് വരാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
