ചരക്ക് സേവന നികുതി വിജയകരമായി നടപ്പാക്കിയതിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ധനമന്ത്രാലയം നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. ഇന്ന് അരുൺ ജെയ്റ്റ്‌ലിയെ ഓർമിക്കുമ്പോൾ, ജിഎസ്ടി നടപ്പാക്കുന്നതിൽ അദ്ദേഹം വഹിച്ച പ്രധാന പങ്ക് തീർച്ചയായും അംഗീകരിക്കണമെന്നും അത് ഇന്ത്യൻ നികുതിയിലെ ഏറ്റവും അടിസ്ഥാനപരമായ പരിഷ്കാരങ്ങളിലൊന്നായി ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
ജിഎസ്ടി നടപ്പാക്കൽ
2014 മുതൽ മോദി സർക്കാരിന്റെ ആദ്യ ടേമിൽ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ച ജെയ്റ്റ്‌ലി 2017 ജൂലൈ 1നാണ് ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി ആളുകളുടെ നികുതി നിരക്ക് കുറച്ചതായും നികുതിദായകരുടെ എണ്ണം 1.24 കോടി ആക്കി വർധിപ്പിച്ചതായും ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.
ജിഎസ്ടി ഒഴിവാക്കൽ
40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. തുടക്കത്തിൽ ഈ പരിധി 20 ലക്ഷം രൂപയായിരുന്നു. കൂടാതെ, 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് കോമ്പോസിഷൻ സ്കീം തിരഞ്ഞെടുത്ത് ഒരു ശതമാനം നികുതി മാത്രം നൽകാം.
നികുതി കുറച്ചു
ജിഎസ്ടി നടപ്പാക്കിയതോടെ ധാരാളം വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചു. നിലവിലെ കണക്കനുസരിച്ച്, 28 ശതമാനം നിരക്ക് മിക്കവാറും ആഡംബര വസ്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 28 ശതമാനം സ്ലാബിലെ 230 ഇനങ്ങളിൽ 200 ഓളം സാധനങ്ങൾ താഴിന്ന സ്ലാബുകളിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു. ഭവന മേഖലയെ അഞ്ച് ശതമാനം സ്ലാബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭവന നിർമ്മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി കുറച്ചിട്ടുണ്ട്.
നികുതി കുറച്ചത് എന്തിനെല്ലാം
ഹെയര്‍ ഓയില്‍, പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് 29.3 % ല്‍ നിന്ന് 18 %ആയി കുറച്ചു. ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, വാക്വംക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്‌സി, വാട്ടര്‍ ഹീറ്റര്‍, 32 ഇഞ്ച് വരെയുള്ള ടിവി എന്നിവയുടെ നികുതി ജിഎസ്ടി നടപ്പാക്കിയതോടെ 31.3 % ല്‍ നിന്ന് 18 % ആയി കുറഞ്ഞു. സിനിമ ടിക്കറ്റുകള്‍ക്കുള്ള നികുതി മുന്‍പ് 35 % നും 110 % നും ഇടയിലായിരുന്നു. 12 % വും 18 % വും ആയി ജിഎസ്ടി സംവിധാനത്തില്‍ കുറഞ്ഞു.
മാറ്റങ്ങൾ
ജിഎസ്ടിയിലെ എല്ലാ പ്രക്രിയകളും പൂർണ്ണമായും ഓട്ടോമാറ്റിക്കാക്കി. ഇതുവരെ 50 കോടി റിട്ടേൺ ഓൺലൈനിൽ സമർപ്പിക്കുകയും 131 കോടി ഇ-വേ ബിൽ സൃഷ്ടിക്കുകയും ചെയ്തിട്ടുണെന്നും മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടിക്ക് മുമ്പുള്ള കാലഘട്ടത്തിലെ ഉയർന്ന നികുതി നിരക്കുകൾ നികുതി അടയ്ക്കുന്നതിന് വിരുദ്ധമായി പ്രവർത്തിച്ചപ്പോൾ ജിഎസ്ടിക്ക് കീഴിലുള്ള കുറഞ്ഞ നിരക്കുകൾ നികുതി പാലിക്കൽ വർദ്ധിപ്പിക്കാൻ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു. ജിഎസ്ടി ആരംഭിച്ച സമയത്ത് അതിന്റെ പരിധിയിൽ വന്നവരുടെ എണ്ണം 65 ലക്ഷമായിരുന്നു. ഇപ്പോൾ ഇത് 1.24 കോടി കവിഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
