മെയ് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 90% ഇടിവ് രേഖപ്പെടുത്തി അശോക് ലേയ്‌ലാന്‍ഡ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാണിജ്യ വാഹന (സിവി) നിര്‍മാതാക്കളായ അശോക് ലേയ്‌ലാന്‍ഡ് ലിമിറ്റഡ് മെയ് മാസത്തില്‍ മൊത്തം ആഭ്യന്തര വില്‍പ്പന 1,227 യൂണിറ്റായി രേഖപ്പെടുത്തി. കൊവിഡ് 19 മൂലമുണ്ടായ ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ മാസം രണ്ടാഴ്ചയോളം നഷ്ടം നേരിട്ടതുവഴി, ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 90 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. ഏപ്രിലില്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്ന്, പ്രാദേശിക അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയ ശേഷം കമ്പനി എല്ലാ ഉത്പാദന യൂണിറ്റുകളിലും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

അശോക് ലേയ്‌ലാന്‍ഡ്

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അശോക് ലേയ്‌ലാന്‍ഡ് 12,778 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു. കമ്പനിയുടെ ആഭ്യന്തര മൊത്തവ്യാപാരത്തില്‍ 1,126 യൂണിറ്റ് ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളും (എല്‍സിവി) 151 യൂണിറ്റ് മീഡിയം ഹെവി ട്രക്കുകളും എംഎച്ച്‌സിവികളും ഉള്‍പ്പെടുന്നു. എല്‍സിവികളുടെ വില്‍പ്പനയില്‍ 73 ശതമാനവും എംഎച്ച്‌സിവികളുടെ വി്ല്‍പ്പനയില്‍ 98 ശതമാനവും നഷ്ടം അശോക് ലേയ്‌ലാന്‍ഡിനുണ്ടായി.

ഹെവി വാഹനങ്ങള്‍

ശ്രേണിയിലെ ഇടത്തരം, ഹെവി വാഹനങ്ങള്‍ (ട്രക്കുകള്‍) എന്നിവയ്ക്ക് കനത്ത തിരിച്ചടിയാണ് മാന്ദ്യം എല്‍പ്പിച്ചത്. കാരണം, ആക്‌സില്‍ ലോഡ് മാനദണ്ഡങ്ങള്‍ കാരണം ഈ വിഭാഗം ഇതിനകം തന്നെ പുറകിലായിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് അധികഭാരം വഹിക്കാനുള്ള ശേഷം 25 ശതമാനം വരെ നിയമവിധേയമാക്കിയതിനാല്‍ ഇവ പിന്നിലായി.

ഇന്ത്യയുടെ റേറ്റിംഗ് തരംതാഴ്ത്തി മൂഡീസ്; 22 വര്‍ഷത്തിനുള്ളില്‍ ഇതാദ്യംഇന്ത്യയുടെ റേറ്റിംഗ് തരംതാഴ്ത്തി മൂഡീസ്; 22 വര്‍ഷത്തിനുള്ളില്‍ ഇതാദ്യം

മാന്ദ്യം

ആക്‌സില്‍ ലോഡ് മാനദണ്ഡങ്ങള്‍ ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് അധിക ശേഷി സൃഷ്ടിക്കുകയും അതുവഴി പുതിയ ട്രക്കുകളുടെ ആവശ്യകതയെ പരോക്ഷമായി ബാധിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ക്രമാനുഗതമായ മാന്ദ്യം, ചരക്ക് ലഭ്യതയില്ലായ്മ, കൊവിഡ് 19 മഹാമാരി എന്നിവയും 2019 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ വാഹനനിര്‍മാതാക്കള്‍ക്ക് ഉയര്‍ന്ന അളവ് വീണ്ടെടുക്കുന്നതില്‍ തിരിച്ചടിയായി.

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രക്കുകളുള്ള ട്രാന്‍സ്‌പോര്‍ട്ടര്‍മാരെ അവരുടെ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനും പുതിയവ വാങ്ങുന്നതിനും പ്രേരിപ്പിക്കുന്ന ഒരു പ്രോത്സാഹന അധിഷ്ഠിത വാഹന സ്‌ക്രാപ്പേജ് നയം അവതരിപ്പിക്കാന്‍ വാണിജ്യ വാഹന കമ്പനികള്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

മകളുടെ ഭാവിയ്ക്കായി നിങ്ങൾ ഏത് നിക്ഷേപം തിരഞ്ഞെടുക്കും? സുകന്യ സമൃദ്ധി, മ്യൂച്വൽ ഫണ്ട് മികച്ചമകളുടെ ഭാവിയ്ക്കായി നിങ്ങൾ ഏത് നിക്ഷേപം തിരഞ്ഞെടുക്കും? സുകന്യ സമൃദ്ധി, മ്യൂച്വൽ ഫണ്ട് മികച്ച

 

അശോക് ലേയ്‌ലാന്‍ഡ്

അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് നിര്‍ത്തിവച്ചിരുന്ന വര്‍ക്ക് ഇന്‍ പ്രോഗ്രസ് പുനരാരംഭിച്ചതിന് ശേഷം വിതരണ ശൃംഖല സന്നദ്ധത, ഏറ്റവും പ്രധാനമായ അനുബന്ധ യൂണിറ്റുകളുടെ തയ്യാറെടുപ്പ് എന്നിവ കണക്കിലെടുത്ത് കമ്പനിയുടെ നിര്‍മാണശാലകളിലുടനീളം ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് അശോക് ലേയ്‌ലാന്‍ഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിപിന്‍ സോന്‍ധി അറിയിച്ചു.

ഇനി ആർക്കും വേണ്ടേ കാർ ? വിൽപ്പനയിൽ വൻ ഇടിവ്ഇനി ആർക്കും വേണ്ടേ കാർ ? വിൽപ്പനയിൽ വൻ ഇടിവ്

കടവിപണി

സ്വകാര്യ ഡയറക്ടര്‍മാരുടെ അടിസ്ഥാനത്തില്‍ 400 കോടി രൂപ സമാഹരിക്കുന്നതിന് 10 ലക്ഷം ഡോളര്‍ വീതം മുഖവിലയുള്ള 4,000 കണ്‍വേര്‍ട്ടിബിള്‍ ഡിബന്‍ച്വറുകളോ എന്‍സിഡികളോ കമ്പനിയുടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. ഈ എന്‍സിഡികള്‍ എന്‍എസ്ഇയുടെ മൊത്ത കടവിപണി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പറയപ്പെടുന്നു

Read more about: vehicle sales വാഹനം
English summary

ashok leyland domestic sales crash 90%in may | മെയ് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 90% ഇടിവ് രേഖപ്പെടുത്തി അശോക് ലേയ്‌ലാന്‍ഡ്‌

ashok leyland domestic sales crash 90%in may
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X