എച്ച്ഡി‌എഫ്‌സി ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞോ? ഈ ഇടപാടുകൾ തകരാറിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ ശനിയാഴ്ച വൈകുന്നേരം മുതൽ പ്രവർത്തനരഹിതമാണെന്ന് നിരവധി ഉപയോക്താക്കൾ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ സമാനമായ സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രവർത്തനരഹിതമായതോടെ ഈ സമയത്ത് വായ്പ ഇഎംഐകൾ അടയ്ക്കാനോ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാനോ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു.

 

എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാർക്ക് പേടി വേണ്ട; ജോലി, ശമ്പള വർദ്ധനവ്, ബോണസ് എല്ലാം സുരക്ഷിതം

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം.കെ. ജെയിൻ തകരാർ കണക്കിലെടുത്ത് ഇക്കാര്യത്തിൽ അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിസംബറിൽ പറഞ്ഞിരുന്നു. തകരാറിന് പിന്നിലെ കാരണങ്ങൾ റിസർവ് ബാങ്ക് സംഘം പരിശോധിച്ചതനുസരിച്ച് എച്ച്ഡിഎഫ്സി ബാങ്കിന് നിർദേശം നൽകുമെന്നും ജെയിൻ പറഞ്ഞിരുന്നു.

എച്ച്ഡി‌എഫ്‌സി ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞോ? ഈ ഇടപാടുകൾ തകരാറിൽ

ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ലഭ്യമല്ലെന്ന് ശനിയാഴ്ച ഉപയോക്താക്കൾ ട്വിറ്ററിലൂടെ പരാതിപ്പെട്ടു. എന്നാൽ ബാങ്ക് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഡിസംബറിലെ തകരാർ സൈബർ ആക്രമണത്തെ തുടർന്നല്ലെന്നും മറിച്ച് പേയ്‌മെന്റ് അളവുകളിലെ വർദ്ധനവിനെ തുടർന്നുണ്ടായ ശേഷി പ്രശ്‌നങ്ങളായിരുന്നുവെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറും ഇപ്പോൾ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ ശശിധർ ജഗദീശൻ ഈ വർഷം ജനുവരിയിൽ പറഞ്ഞിരുന്നു.

എച്ച്ഡിഎഫ്സി ബാങ്കിൽ കാശിട്ടിട്ട് കാര്യമുണ്ടോ? എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്കുകൾ

ജഗദീശന്റെ നിയമനത്തെത്തുടർന്ന് ബാങ്ക് ഡിജിറ്റൽ ബാങ്കിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം ഇടപാടുകളും ഇതിനകം തന്നെ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയാണ് നടക്കുന്നത്. മാത്രമല്ല, "ഡിജിറ്റൽ ഫസ്റ്റ്" ബാങ്ക് എന്നതാണ് ഇപ്പോൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ ലക്ഷ്യം.

English summary

Attention HDFC Bank Customers, These Transactions Suffer Outage | എച്ച്ഡി‌എഫ്‌സി ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞോ? ഈ ഇടപാടുകൾ തകരാറിൽ

HDFC Bank, India's largest private sector bank, has announced on Twitter that its digital payment transactions will be disabled from Saturday evening. Read in malayalam.
Story first published: Sunday, November 22, 2020, 8:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X