കാലത്തിനൊപ്പം നടന്ന് ആക്‌സിസ് ബാങ്ക്; തയ്യാറെടുക്കുന്നത് വിപ്ലവകരമായ ഒരു മാറ്റത്തിന്!

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കാണ് ആക്‌സിസ് ബാങ്ക്. വിപ്ലവകരമായ പുതിയൊരു തീരുമാനം തങ്ങളുടെ ബാങ്കിംഗ് സേവനങ്ങളില്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ബാങ്ക്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കാണ് ആക്‌സിസ് ബാങ്ക്. വിപ്ലവകരമായ പുതിയൊരു തീരുമാനം തങ്ങളുടെ ബാങ്കിംഗ് സേവനങ്ങളില്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ബാങ്ക്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമായി പുതിയ നിയമങ്ങള്‍ ബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ സേവനങ്ങളില്‍ സമത്വം കൊണ്ടുവരുന്നതിനായാണ് ആക്‌സിസ് ബാങ്ക് ഈ പുതിയ ചുവട് വയ്പ് നടത്തുന്നത്.

കാലത്തിനൊപ്പം നടന്ന് ആക്‌സിസ് ബാങ്ക്; തയ്യാറെടുക്കുന്നത് വിപ്ലവകാരമായ ഒരു മാറ്റത്തിന്!

ആക്‌സിസ് ബാങ്കില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ബാങ്കിന്റെ പുതിയ പോളിസികള്‍ അനുസരിച്ച് എല്‍ജിബിടിക്യു കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ പങ്കാളികളുടെ പേര് തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ നോമിനിയായി നല്‍കുവാന്‍ സാധിക്കും. ഇതിനായി പ്രത്യേകം ചാര്‍ട്ടറും പോളിസിയും ആക്‌സിസ് ബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇനി എല്‍ജിബിടിക്യൂ കമ്യൂണിറ്റിയിലെ ഉപയോക്താക്കള്‍ക്ക് അവരുടെ പങ്കാളിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും ആരംഭിക്കാം. അതിനൊപ്പം ബാങ്ക് ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നേട്ടങ്ങള്‍ ലഭ്യമാകുന്നതിനായി അവരുടെ പങ്കാളികളുടെ പേര് നല്‍കാവുന്നതാണ്. പങ്കാളി സ്ത്രീയായാലും പുരുഷനായാലും, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായാലും ഈ നേട്ടങ്ങള്‍ ലഭ്യമാകും. ബാങ്ക് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാങ്ക് ജീവനക്കാര്‍ക്ക് അവരുടെ ലിംഗഭേദമനുസരിച്ച് വസ്ത്രം ധരിക്കുവാനുള്ള അനുമതിയും ബാങ്ക് നല്‍കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ നിയമങ്ങള്‍ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി ആക്‌സിസ് ബാങ്ക് മാറും. എല്‍ജിബിടിക്യൂ ജീവനക്കാര്‍ക്കും, ഉപയോക്താക്കള്‍ക്കുമായി ഇത്തരത്തില്‍ പ്രത്യേക നിയമങ്ങളും ചാര്‍ട്ടറും പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ആക്‌സിസ് ബാങ്ക്. സര്‍ക്കാര്‍ തലത്തില്‍ കമ്യൂണിറ്റിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്.

അതിനൊപ്പമുണ്ടായ ചരിത്രപരമായ ഒരു വിധിയായിരുന്നു 2018ല്‍ സുപ്രീം കോടതി നടത്തിയത്. പ്രായ പൂര്‍ത്തിയായ സ്വവര്‍ഗ പ്രണയികളായ രണ്ട് വ്യക്തികള്‍ ഉഭയ സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കുകയാണ് അന്നത്തെ ചരിത്ര വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്. നേരത്തേ ഇത് ക്രിമിനല്‍ കുറ്റകൃത്യമായിരുന്നു.

എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്കായുള്ള ഈ പുതിയ നിയമങ്ങള്‍ 2021 സെപ്തംബര്‍ 20 മുതല്‍ ആക്‌സിസ് ബാങ്ക് നടപ്പിലാക്കും. പുതിയ നിയമത്തിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അഭിവാദന ശബ്ദമായി Mx എന്ന് ചേര്‍ക്കാം. സ്വന്തം താത്പര്യം അനുസരിച്ച് ഏത് ലിംഗ സ്വത്വത്തില്‍ അനുസരിച്ച് ജീവിക്കാനും ജീവനക്കാര്‍ക്ക് അവകാശമുണ്ട്. അത് ചിലപ്പോള്‍ അവരുടെ ജന്മലിംഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കാം. അതിനാല്‍ സെപ്തംബര്‍ 20 മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും അവരുടെ ജെന്‍ഡര്‍ തെരഞ്ഞെടുക്കുവാനും അഭിവാദന ശബ്ദമായി Mx എന്ന് ചേര്‍ക്കുവാനും സാധിക്കും - ആക്‌സിസ് ബാങ്ക് വ്യക്തമാക്കുന്നു.

എല്‍ജിബിടിക്യൂ കമ്യൂണിറ്റിയില്‍ ഉള്ള ജീവനക്കാര്‍ക്ക് അവരുടെ സൗകര്യത്തിനും തെരഞ്ഞെടുപ്പിനും അനുസരിച്ചുള്ള റെസ്റ്റ്‌റൂം ഉപയോഗിക്കുവാനും സാധിക്കും. രാജ്യത്തെ ബാങ്കിന്റെ എല്ലാ പ്രധാന ഓഫീസുകളിലും എല്ലാ ലിംഗത്തിലുമുള്ള വ്യക്തികള്‍ക്കായി ടോയ്‌ലറ്റ് സൗകര്യങ്ങള്‍ തയ്യാറാക്കിയെന്നും ബാങ്ക് പറഞ്ഞു.

എല്ലാ ഉപയോക്താക്കള്‍ക്കും തുല്യതയോടെയുള്ള സേവനം ഉറപ്പാക്കുവാന്‍ ആക്‌സിസ് ബാങ്കിന്റെ പുതിയ നീക്കങ്ങള്‍ക്ക് സാധിക്കും. സമൂഹത്തില്‍ അരിക്വത്ക്കരിക്കപ്പെടുന്ന എല്‍ജിബിടിക്യൂ സമൂഹത്തിന്റെ അവകാശം കൂടിയായ അടിസ്ഥാന സേവനങ്ങളാണ് ഇപ്പോള്‍ നിയമപരമായി അനുവദിച്ചു ലഭിക്കുവാന്‍ പോകുന്നത്. കം ആസ് യു ആര്‍ എന്നാണ് ആക്‌സിസ് ബാങ്ക് ഈ പുതിയ നയത്തിനെ ബാങ്ക് വിശേഷിപ്പിക്കുന്നത്.

കൂടാതെ വ്യാപാരികള്‍ക്കിടയിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ആക്‌സിസ് ബാങ്കും പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ഭാരത് പേയും തമ്മില്‍ സഹകരിക്കും. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്‌സിസ് ബാങ്ക്. സഹകരണത്തിലൂടെ ഭാരത് പേയുടെ വ്യാപാര അനുഭവം വര്‍ധിപ്പിക്കാന്‍ ആക്‌സിസ് ബാങ്കിന്റെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് അനവധി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കാനാണ് ഭാരത് പേയുടെ ആലോചന.

Read more about: axis bank
English summary

Axis Bank has announced some new rules for the customers and employees of LGBTQ community | കാലത്തിനൊപ്പം നടന്ന് ആക്‌സിസ് ബാങ്ക്; തയ്യാറെടുക്കുന്നത് വിപ്ലവകാരമായ ഒരു മാറ്റത്തിന്!

Axis Bank has announced some new rules for the customers and employees of LGBTQ community
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X