പ്രവൃത്തിദിനങ്ങള്‍ അഞ്ചായി ചുരുക്കണം; വീണ്ടും ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുജനങ്ങളോട് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ചൂട്ടിക്കാട്ടി, പ്രവൃത്തി ദിവസങ്ങളുടെ എണ്ണ കുറയ്ക്കണമെന്ന് ആവശ്യം വീണ്ടും ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍. ബാങ്ക് പ്രവൃത്തിദിനങ്ങള്‍ അഞ്ചായി ചുരുക്കണമെന്നാണ് ഇവര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന യൂണിയനുകളുടെ നിര്‍ദേശം നിരസിച്ചെങ്കിലും ജീവനക്കാര്‍ക്ക് 19 ശതമാനം ശമ്പള വര്‍ധനവ് വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ എല്ലാ മാസവും രണ്ടാമത്തേതും നാലാമത്തേതും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി ദിവസങ്ങളുണ്ട്.

2,300 ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്? കടുത്ത പ്രതിസന്ധിയെന്ന്; 10 ശതമാനം ലേ ഓഫ് 2,300 ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്? കടുത്ത പ്രതിസന്ധിയെന്ന്; 10 ശതമാനം ലേ ഓഫ്

പ്രവൃത്തിദിനങ്ങള്‍ അഞ്ചായി ചുരുക്കണം; വീണ്ടും ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍

കൊറോണ വൈറസ് ഭീഷണി രാജ്യത്തെ ബാങ്കര്‍മാരെ വേട്ടയാടുകയാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. പണമിടപാടുകള്‍ക്കും മറ്റുമായി ധാരാളം പൊതുജനങ്ങള്‍ ബാങ്ക് ശാഖകളെ ആശ്രയിക്കാറുണ്ടെന്നും, ഇക്കാരണം കൊണ്ടുതന്നെ ബാങ്ക് ജീവനക്കാര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിലെ ഏറ്റവും വലിയ ആവശ്യകതയാണിതെന്നും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാംഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാം

ആഗോളതലത്തില്‍ തന്നെ മിക്ക രാജ്യങ്ങളും പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ നാലായി ചുരുക്കാന്‍ പദ്ധതിയിടുകയാണ്. ഈ നിലയിലാണ് നമ്മുടെ രാജ്യം ആഴ്ചയില്‍ അഞ്ച് ദിവസത്തെ ബാങ്കിംഗ് തിരഞ്ഞെടുക്കാനുള്ള വഴി തേടുന്നതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ഡിജിറ്റല്‍ ഇന്ത്യയുടെ ദിശയിലേക്കുള്ള ഒരു നല്ല ചുവടുവയ്പ്പായിരിക്കും ഇതെന്ന് അഖിലേന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ദീപക് ശര്‍മ്മ അഭിപ്രായപ്പെട്ടു.

അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിക്കുന്നു; വിശദാംശങ്ങള്‍ അറിയാംഅമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

'ബാങ്കുകളിലെ ജോലി സാഹചര്യം കഠിനമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ഉദ്യോഗസ്ഥരുടെ അഭാവം എന്നിവ രാത്രി വൈകുവോളം ജീവനക്കാരെ ജോലിചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് മോശം ആരോഗ്യം, ജീവനക്കാരുടെ മേലുള്ള വലിയ സമ്മര്‍ദം, ജോലി സമയത്തെ പൊരുത്തക്കേടുകള്‍ എന്നിവയിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെ ജീവനക്കാര്‍ നയിക്കപ്പെടുന്നു,' ശര്‍മ്മ കൂട്ടിച്ചര്‍ത്തു.

English summary

bank employee unions raised their demand for 5 day working in a week | പ്രവൃത്തിദിനങ്ങള്‍ അഞ്ചായി ചുരുക്കണം; വീണ്ടും ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍

bank employee unions raised their demand for 5 day working in a week
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X