അടുത്ത മൂന്ന് ദിവസം കേരളത്തിൽ ബാങ്ക് അവധി. ബക്രീദ് പ്രമാണിച്ചുള്ള അവധിയടക്കം അടുപ്പിച്ച് മൂന്നു ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. നാളെയും ശനി, ഞായർ ദിവസങ്ങളിലുമാണ് അവധി. ആഗസ്റ്റിലെ ആദ്യ ശനിയാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ശനിയും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അടുപ്പിച്ച് അവധി വരുന്നതിനാൽ അത്യാവശ്യ ബാങ്ക് ഇടപാടുകൾ ഇന്നു തന്നെ നടത്താം. ഇനി തിങ്കളാഴ്ച്ചയെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കൂ.
ജൂലൈ മാസത്തിൽ വലിയ ഉത്സവങ്ങളും മറ്റും ഇല്ലാത്തതിനാൽ രാജ്യത്തെ മിക്ക നഗരങ്ങളിലെയും ബാങ്കുകളും ശനി, ഞായർ ദിവങ്ങളിൽ മാത്രമേ അടഞ്ഞു കിടന്നിരുന്നുള്ളൂ. ബാക്കി മാസത്തിലെ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്നു. റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലെ ബാങ്കുകൾ പൊതു അവധി ദിവസങ്ങളിൽ അടയ്ക്കും. ചില ബാങ്ക് അവധി ദിനങ്ങൾ സംസ്ഥാനാധിഷ്ഠിതമാണ്.

അഖിലേന്ത്യാ അവധി ദിവസങ്ങളിൽ റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരു നാനക് ജയന്തി, ഗുഡ് ഫ്രൈഡേ തുടങ്ങിയ ഉത്സവങ്ങളും ബാങ്ക് അവധി ദിവസങ്ങളാണ്. കൂടാതെ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാ മാസവും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല.
ഈ അവധി ദിനങ്ങളിൽ പതിവ് ബാങ്ക് പ്രവർത്തനങ്ങൾ നടക്കില്ലെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ പതിവുപോലെ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകൾ പണം വിതരണം ചെയ്യണമെന്നില്ല. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര സാഹചര്യങ്ങളിൽ കുറച്ച് പണം കൈയിൽ കരുതാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications