ജൂലൈ മാസത്തിൽ വലിയ ഉത്സവങ്ങളും മറ്റും ഇല്ലാത്തതിനാൽ രാജ്യത്തെ മിക്ക നഗരങ്ങളിലെയും ബാങ്കുകൾ 2, 4 ആഴ്ച്ചകളിലെ ശനിയാഴ്ച്ച ദിവസങ്ങളിലും എല്ലാ ഞായറാഴ്ചകളിലും മാത്രമേ അടഞ്ഞു കിടക്കൂ. ബാക്കി മാസത്തിലെ എല്ലാ ദിവസവും പ്രവർത്തിക്കും. റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലെ ബാങ്കുകൾ പൊതു അവധി ദിവസങ്ങളിൽ അടയ്ക്കും. ചില ബാങ്ക് അവധിദിനങ്ങൾ സംസ്ഥാനാധിഷ്ഠിതമാണ്.
ബാങ്ക് അവധി
അഖിലേന്ത്യാ അവധി ദിവസങ്ങളിൽ റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരു നാനക് ജയന്തി, ഗുഡ് ഫ്രൈഡേ തുടങ്ങിയ ഉത്സവങ്ങളും ബാങ്ക് അവധി ദിവസങ്ങളാണ്. കൂടാതെ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാ മാസവും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല.
അവധി ദിനങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെബ്‌സൈറ്റ് rbi.org.in പ്രകാരം ചില നഗരങ്ങളിലെ ബാങ്കുകൾ ഈ മാസം ചില ദിവസങ്ങളിൽ അടയ്ക്കും. ബെ ഡിയാൻഖലം, ഭാനു ജയന്തി, കെർ പൂജ, യു ടിറോട്ട് സിംഗ് ഡേ, ദ്രുക്പ ഷേച്ചി, ബക്രീദ് എന്നീ ദിനങ്ങളിലാണ് ബാങ്കുകൾക്ക് അവധി. അഗർത്തലയിലെ ബാങ്കുകൾ ജൂലൈ 14 നും ജൂലൈ 13 നും ജൂലൈ 24 നും തുറന്ന് പ്രവർത്തിക്കില്ല. ജൂലൈ 31ന് ജമ്മുവിലെ ബാങ്കുകളും, ജൂലൈ 31 ന് കൊച്ചി, ജൂലൈ 8, 14 തീയതികളിലും ഷില്ലോംഗ്, ജൂലൈ 31 ന് ശ്രീനഗർ, ജൂലൈ 31 ന് തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾ അടച്ചിരിക്കും. ഇവയെല്ലാം 'നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള ഹോളിഡേ'യുടെ പരിധിയിൽ വരും.
ലഭ്യമായ സേവനങ്ങൾ
ഈ അവധി ദിനങ്ങളിൽ പതിവ് ബാങ്ക് പ്രവർത്തനങ്ങൾ നടക്കില്ലെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ പതിവുപോലെ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകൾ പണം വിതരണം ചെയ്യണമെന്നില്ല. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര സാഹചര്യങ്ങളിൽ കുറച്ച് പണം കൈയിൽ കരുതാം.
പതിവ് അവധികൾ
പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള അവധി ദിവസങ്ങളിൽ, ആ പ്രദേശത്തെ ബാങ്കുകൾ അടച്ചിരിക്കുമ്പോഴും മറ്റ് പ്രദേശങ്ങളിലെ ബാങ്കുകൾ പ്രവർത്തനക്ഷമമായിരിക്കും. ഈ 10 അവധിദിനങ്ങൾ മാറ്റിനിർത്തിയാൽ, ജൂലൈയിലെ നാല് ഞായറാഴ്ചകളിൽ എല്ലാ ബാങ്കിംഗ് ജീവനക്കാർക്ക് പതിവായി പ്രതിവാര അവധി ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications