പതിനാലര ലക്ഷം കോടി! ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അധിക പണ ഉത്തേജന പാക്കേജ്... കൊവിഡ് കുളം തോണ്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധിക പണ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 150 ബില്യണ്‍ പൗണ്ടിന്റെ (പതിനാലര ലക്ഷം കോടി രൂപ) പാക്കേജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി യുകെയില്‍ കൂടുതല്‍ രൂക്ഷമാകും എന്ന വിലയിരുത്തലില്‍ ആണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ രണ്ടാം ലോക്ക് ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യക്കും ഇത് വലിയ മുന്നറിയിപ്പാണ്. വിശദാംശങ്ങള്‍...

 

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

യൂറോപ്പില്‍ കൊവിഡ് രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദ്യ കൊവിഡ് വ്യാപനം സൃഷ്ടിച്ച് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറും മുമ്പാണ് രണ്ടാം തരംഗം ആഞ്ഞടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ഇംഗ്ലണ്ട് വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.

150 ബില്യണ്‍ പൗണ്ട്

150 ബില്യണ്‍ പൗണ്ട്

ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇഗ്ലണ്ട് അധിക പണ ഉത്തേജന പാക്കേജ് ആയി 150 ബില്യണ്‍ പൗണ്ട് കൂടി പ്രഖ്യാപിച്ചത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതുവരെ പ്രഖ്യാപിച്ച മൊത്തം ഉത്തേജന പാക്കേജ് 895 ബില്യണ്‍ പൗണ്ടിന്റേതായി. (ഏതാണ്ട് 86.6 ലക്ഷം കോടി ഇന്ത്യന്‍ രൂപ)

പലിശനിരത്തിലെ ഇടിവ്

പലിശനിരത്തിലെ ഇടിവ്

ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് (0.1 ശതതമാനം). ഇതോടെയാണ് അവര്‍ തങ്ങളുടെ ക്വാണ്ടിറ്റേറ്റീവ് ഈസിങ് സ്റ്റിമുലസ് 195 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്തിയത്. ഇതുവഴി റീട്ടെയില്‍ ബാങ്കുകള്‍ വഴിയുള്ള വായ്പകള്‍ കൂട്ടാനും സാമ്പത്തിക വളര്‍ച്ച സാധ്യമാക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാര്‍ച്ച് മുതല്‍

മാര്‍ച്ച് മുതല്‍

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ക്വാണ്ടിറ്റേറ്റീവ് ഈസിങ് പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് പൗണ്ട് ആണ് ലഭ്യമാക്കിയിട്ടുള്ളത്. ബ്രിട്ടനിലെ ആദ്യ ലോക്ക് ഡൗണ്‍ മുതല്‍ ഇതുവരെ ക്വാണ്ടിറ്റേറ്റീവ് ഈസിങ് പദ്ധതിയില്‍ റിലീസ് ചെയ്തിട്ടുള്ളത് 450 ബില്യണ്‍ പൗണ്ട് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 പുതിയ ലോക്ക് ഡൗണ്‍

പുതിയ ലോക്ക് ഡൗണ്‍

ചുരുങ്ങിയത് നാല് ആഴ്ചത്തേക്കെങ്കിലും ഇംഗ്ലണ്ടിലെ ലോക്ക് ഡൗണ്‍ നീണ്ടു നില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. സമാനമായ നടപടികള്‍ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം ഏറെ കേട്ടതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

ആഘാതം

ആഘാതം

ബ്രിട്ടനില്‍ ആദ്യ ലോക്ക് ഡൗണ്‍ മൂന്ന് മാസത്തോളം ആയിരുന്നു നീണ്ടുനിന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ മാന്ദ്യം ആണ് ഉണ്ടാക്കിയത്. സാമ്പത്തിക നില ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം സമ്പദ് ഘടന 11 ശതമാനത്തോളം ചുരുങ്ങുമെന്നും അവര്‍ വിലയിരുത്തുന്നു.

English summary

Bank of England declares additional cash stimulus package , as Covid second wave hits

Bank of England declares additional cash stimulus package , as Covid second wave hits.
Story first published: Thursday, November 5, 2020, 18:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X