തെറ്റിദ്ധരിപ്പിച്ച് ഇൻഷൂറൻസിലടക്കം ചേർക്കൽ, ബാങ്കുകൾക്കും ബ്രോക്കർമാർക്കും കൂടുതൽ പരാതികൾ

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നതായി സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരെയുളള പരാതികള്‍ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞ് വരികയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം പരാതികളുടെ എണ്ണം 47,503 ആയിരുന്നുവെങ്കില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അത് 35,178 ആയി കുറഞ്ഞിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ അടക്കം ചേര്‍ക്കുന്നതിന് എതിരെ ബാങ്കുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കുമാണ് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

 

2020 സാമ്പത്തിക വര്‍ഷത്തിലെ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ബാങ്കുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കും ലഭിച്ചിരിക്കുന്നത് പതിനായിരത്തിനടുത്ത് പരാതികളാണ്. 2018-19 വര്‍ഷത്തില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത് 12,000ല്‍ അധികം പരാതികളാണ്. അതേസമയം ബ്രോക്കര്‍മാര്‍ക്ക് 11,000നടുത്ത് പരാതികളും ലഭിച്ചു. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഈ പരാതികളുടെ എണ്ണം ഇതിലും കൂടുതല്‍ ആയിരുന്നു.

 
തെറ്റിദ്ധരിപ്പിച്ച് ഇൻഷൂറൻസിലടക്കം ചേർക്കൽ, ബാങ്കുകൾക്കും ബ്രോക്കർമാർക്കും കൂടുതൽ പരാതികൾ

ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുക, സെയില്‍സ് ടീമിന് ഉയര്‍ന്ന ടാര്‍ജറ്റ് എന്നിങ്ങനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വില്‍പന നടത്തി കമ്മീഷന്‍ പറ്റുന്നത്. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് എതിരെയുളള പരാതികള്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ 12.36 ശതമാനം കുറഞ്ഞ് 43,444 ആയി. ഇതില്‍ 3994 എണ്ണം ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന് എതിരെയും 39,450 എണ്ണം സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും എതിരെയാണ്. 

English summary

banks and brokers receives more mis-selling complaints

banks and brokers receives more mis-selling complaints
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X