ഇന്ത്യയിലെ ബാങ്കുകൾ മൂലധന പ്രതിസന്ധിയിലേയ്ക്ക്, വളർന്നു വരുന്ന ബാങ്കുകൾക്ക് ഭീഷണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത രണ്ട് വർഷത്തിനുള്ളിൽ വളർന്നു വരുന്ന ഏഷ്യയിൽ ബാങ്കുകളിൽ മൂലധനം മിതമായ തോതിൽ കുറയുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അറിയിച്ചു. ഇന്ത്യയിലായിരിക്കും ഏറ്റവും വലിയ മൂലധന ഇടിവിന് സാധ്യത. നിലവിലെ കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ പ്രവർത്തന സാഹചര്യങ്ങൾ വെല്ലുവിളിയായി തുടരുന്നതിനാൽ, വളർന്നു വരുന്ന ബാങ്കുകൾക്കായിരിക്കും ഏറ്റവും വലിയ ഭീഷണിയെന്ന് റിപ്പോർട്ടിൽ മൂഡീസ് വ്യക്തമാക്കി.

ലക്ഷ്മിവിലാസ്-ഡിബിഎസ് ബാങ്ക് ലയനം; ആര്‍ബിഐക്കെതിരെ കോടതിയെ സമീപിച്ച് പ്രമോട്ടര്‍ ഗ്രൂപ്പ്

വളർന്നുവരുന്ന വിപണികളിലെ ബാങ്കുകളുടെ 2021ലെ വളർച്ച പ്രതീക്ഷകൾ നെഗറ്റീവ് ആണ്, അതേസമയം ഇൻഷുറർമാരുടെ പ്രതീക്ഷകളിൽ മാറ്റമില്ല. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉയർന്നുവരുന്ന ഏഷ്യയിലെ ബാങ്കുകളിൽ മൂലധനം മിതമായ തോതിൽ കുറയുമെന്നും, ഇന്ത്യയിലെയും ശ്രീലങ്കയിലെയും ബാങ്കുകൾ പൊതു മൂലധനമില്ലാതെ വലിയ മൂലധന ഇടിവ് രേഖപ്പെടുത്തുമെന്നും മൂഡീസ് പറയുന്നു.

ഇന്ത്യയിലെ ബാങ്കുകൾ മൂലധന പ്രതിസന്ധിയിലേയ്ക്ക്, വളർന്നു വരുന്ന ബാങ്കുകൾക്ക് ഭീഷണി

 

ഇന്ത്യയിലെയും തായ്‌ലൻഡിലെയും ബാങ്കുകളിൽ നിഷ്‌ക്രിയ വായ്പകൾ (എൻ‌പി‌എൽ) ഏറ്റവും കൂടുതൽ ഉയരുമെന്നും കാരണം ഇവിടെ സമ്പദ്‌വ്യവസ്ഥ മോശം സ്ഥിതിയിലാണെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കിടയിലെ സമ്മർദ്ദം വായ്പ നൽകാനുള്ള ശേഷിയെ വെട്ടിക്കുറയ്ക്കുമെന്നും മൂഡീസ് വ്യക്തമാക്കി.

ഇന്ന് ബാങ്ക് പണിമുടക്ക്: നെറ്റ് ബാങ്കിം​ഗും എടിഎമ്മും പ്രവ‍ർത്തിക്കുമോ?

പലിശനിരക്കും കുറഞ്ഞ വായ്പയും കാരണം ബാങ്കുകളുടെ ലാഭം വളരെ കുറവായിരിക്കും. എന്നാൽ കുറഞ്ഞ വായ്പയുടെ അളവ് മൂലധനത്തെ സഹായിക്കുമെന്ന് മൂഡിയുടെ മാനേജിംഗ് ഡയറക്ടർ സെലീന വാൻസെറ്റി-ഹച്ചിൻസ് 'എമർജിംഗ് മാർക്കറ്റ്സ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ പറഞ്ഞു.

English summary

Banks In India Head Into Capital Crisis, Threat To Emerging Banks: Moodys | ഇന്ത്യയിലെ ബാങ്കുകൾ മൂലധന പ്രതിസന്ധിയിലേയ്ക്ക്, വളർന്നു വരുന്ന ബാങ്കുകൾക്ക് ഭീഷണി

Moody's Investors Service says emerging banks will see moderate capital inflows in Asia over the next two years. Read in malayalam.
Story first published: Tuesday, December 1, 2020, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X