ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്‌ച ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വ്യാഴായ്ച ആരംഭിക്കും. ഭാരത് ബോണ്ട് ഇടിഎഫിന്റെ എൻ‌എഫ്‌ഒയ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ്) അംഗീകാരം നൽകിയിട്ടുണ്ട്. ഡിസംബർ 12-ന് ഇടിഎഫ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഇടിഎഫിലൂടെ ധനസമാഹരണം നടത്തും. ഡീമാറ്റ് അക്കൗണ്ട് ഉള്ള ആർക്കും ഇടിഎഫിനായി അപേക്ഷ നൽകാനാകും. നിക്ഷേപകർക്ക് ഡിസംബർ 20 വരെ എൻ‌എഫ്‌ഒയിൽ നിക്ഷേപം നടത്താവുന്നതാണ്.

 

സി‌പി‌എസ്‌ഇ ഇടിഎഫ്, ഭാരത് -22 തുടങ്ങിയ ഇക്വിറ്റി ഇടിഎഫുകളുടെ വിജയത്തിനുശേഷം 2019-ലെ ബജറ്റിൽ പൊതുമേഖലാ ബോണ്ടുകളുടെ ഡബ്റ്റ് ഇടിഎഫുകൾക്കായി കേന്ദ്ര സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 4-നാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അവതരിപ്പിച്ചത്. നിഫ്റ്റി ഭാരത് ബോണ്ട് സൂചിക ട്രാക്കുചെയ്‌ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്ന ഒരു ഫണ്ടാണിത്.

 
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്‌ച ആരംഭിക്കും

<strong>പൊതുസ്ഥലങ്ങളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്ബിഐ</strong>പൊതുസ്ഥലങ്ങളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്ബിഐ

മൂന്ന് വർഷം 10 വർഷം എന്നിങ്ങനെ രണ്ട് കാലാവധികളിലുള്ള ഭാരത് ബോണ്ട് ഇടിഎഫുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാനാകും. വ്യക്തിഗത നിക്ഷേപകർക്കും ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപം നടത്താം. റീട്ടെയിൽ നിക്ഷേപകർക്ക് ഇടിഎഫിൽ കുറഞ്ഞത് 1000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് ഭാരത് ബോണ്ട് ഇടിഎഫ് അവതരിപ്പിക്കുന്നത്. ഈ ബോണ്ടുകൾ നിങ്ങൾക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ വാങ്ങാനും വിൽക്കാനും കഴിയും.

Read more about: etf ഇടിഎഫ്
English summary

ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്‌ച ആരംഭിക്കും

bharat bond etf will open this thursday
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X