ടിവിയ്ക്കും ഫ്രിഡ്ജിനും വാഷിംഗ് മെഷീനും വൻ വിലക്കുറവ്; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയിൽ സാംസങ് ടിവികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾക്കും വൻ ഡിസ്കൌണ്ട് ഓഫറുകൾ. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന ഒക്ടോബർ 16 നും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 നും ആരംഭിക്കും. ഡിസ്കൗണ്ട്, ഗിഫ്റ്റ്, ഫിനാൻസ് സ്കീമുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇഎംഐകൾ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 805 രൂപ വരെ കുറഞ്ഞ വിലയിൽ ഇഎംഐകൾ ആരംഭിക്കുമെന്നും 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

 

സാംസങ് ടിവി

സാംസങ് ടിവി

ഫ്ലിപ്പ്കാർട്ടിൽ സാംസങ്ങിന്റെ ദി ഫ്രെയിം ടിവികളുടെ 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകൾ യഥാക്രമം 72,990 രൂപ, 81,990 രൂപ, 1,29,990 രൂപ നിരക്കിൽ ലഭ്യമാണ്. സെരിഫ് ടിവി യഥാക്രമം 43 ഇഞ്ച്, 49 ഇഞ്ച്, 55 ഇഞ്ച് മോഡലുകൾക്ക് ആമസോണിൽ 64,990 രൂപ, 84,990 രൂപ, 99,990 രൂപ എന്നീ നിരക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് 24 മാസത്തെ ഇഎംഐകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്ക് 2,000 രൂപ വരെ എന്നിവയും ലഭിക്കും.

പിഎല്‍ഐ പദ്ധതി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉല്‍പാദനത്തിന്റെ ഹബ്ബ് ആക്കി മാറ്റും: കേന്ദ്രമന്ത്രി

സാംസങ് റഫ്രിജറേറ്ററുകൾ

സാംസങ് റഫ്രിജറേറ്ററുകൾ

ഫ്ലിപ്കാർട്ടിൽ സാംസങ്ങിന്റെ മുൻനിര സ്പേസ്മാക്സ് ഫാമിലി ഹബ് റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ, ഉപയോക്താക്കൾക്ക് 37,999 രൂപ വില വരുന്ന ഗാലക്സി നോട്ട് 10 ലൈറ്റ് സൌജന്യമായി ലഭിക്കും, ഒപ്പം 10% വരെ ക്യാഷ്ബാക്കും ലഭിക്കും. സാംസങ്ങിന്റെ കേർഡ് മാസ്ട്രോ റഫ്രിജറേറ്ററുകൾ (244 ലിറ്റർ) 5,000 രൂപ ഇളവിൽ 25,990 രൂപയ്ക്ക് ലഭിക്കും. ഇഎംഐ ഓപ്ഷനുകൾ 2,166 രൂപയിൽ താഴെയാണ്. സൈഡ്-ബൈ-സൈഡ് (700 ലിറ്റർ), ഫ്രോസ്റ്റ് ഫ്രീ (415 ലിറ്റർ) റഫ്രിജറേറ്ററുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് യഥാക്രമം 22,100 രൂപ, 11,500 രൂപ കിഴിവ് ലഭിക്കും, വില യഥാക്രമം 67,490 രൂപ, 41,490 രൂപ എന്നിങ്ങനെയാണ്. 345 ലിറ്റർ, 253 ലിറ്റർ കപ്പാസിറ്റികളിലുള്ള ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ യഥാക്രമം 11,500 രൂപ, 5,900 രൂപ കിഴിവിൽ 33,490 രൂപ, 23,090 രൂപ നിരക്കിൽ ലഭിക്കും. ഈ ഓഫറുകൾ ഫ്ലിപ്കാർട്ടിനും ആമസോണിനും ബാധകമാണ്.

വാഷിംഗ് മെഷീൻ

വാഷിംഗ് മെഷീൻ

അടുത്തിടെ പുറത്തിറക്കിയ 7 കിലോ മോഡൽ സാംസങ് വാഷർ ഡ്രയേഴ്‌സ്, 97% വരെ വസ്ത്രങ്ങൾ ഉണക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ മെഷീന് 6,600 രൂപ കിഴിവ് നൽകി 38,990 രൂപയാണ് വില. 7 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ വിത്ത് സ്റ്റീം ക്ലീൻ ടെക്നോളജി 28,900 രൂപയ്ക്ക് ലഭിക്കും. 7,300 രൂപയാണ് ഇതിന് കിഴിവ് ലഭിക്കുക. 6 കിലോ ഫ്രണ്ട് ലോഡ് മോഡൽ 5,910 രൂപ കിഴിവിന് ശേഷം 20,990 രൂപയ്ക്ക് ലഭിക്കും. 10 കിലോ ശേഷിയുള്ള സാംസങ്ങിന്റെ പൂർണ്ണ-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീൻ, 5,900 രൂപ കിഴിവ് കഴിഞ്ഞ്, 24,000 രൂപയ്ക്ക് ലഭിക്കും. 6.5 കിലോഗ്രാം ടോപ്പ് ലോഡ് മോഡൽ 3,301 രൂപ കിഴിവ് കഴിഞ്ഞ് 13,499 രൂപയ്ക്ക് ലഭിക്കും. 1,125 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഈ ഓഫറുകൾ രണ്ട് പോർട്ടലുകളിലും ബാധകമാണ്.

എയർ കണ്ടീഷണറുകൾ

എയർ കണ്ടീഷണറുകൾ

1.5 ടൺ 5 സ്റ്റാർ അല്ലെങ്കിൽ 3 സ്റ്റാർ മോഡലുകൾ സാംസങ് കൺവെർട്ടിബിൾ ഇൻവെർട്ടർ എസികൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ടിൽ യഥാക്രമം 31,990 രൂപ, 27,990 രൂപ വിലയ്ക്ക് യഥാക്രമം 1,333 രൂപ, 1,166 രൂപ മുതൽ ഇഎംഐകൾ ലഭിക്കും. ഉപഭോക്താവിന് ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സറിൽ 10 വർഷത്തെ വാറന്റി, കണ്ടൻസറിൽ അഞ്ച് വർഷത്തെ വാറന്റി, പിസിബി കൺട്രോളറിൽ അഞ്ച് വർഷത്തെ വാറന്റി, അഞ്ച് വർഷത്തേക്ക് ഫ്രീ ഗ്യാസ് റീചാർജ്, സൌജന്യ ഇൻസ്റ്റാളേഷൻ എന്നിവയും ലഭിക്കും.

കേബിള്‍, ഡിടിഎച്ച് നിരക്കുകള്‍ കുറയുന്നു; പുതിയ താരിഫ് പ്ലാനുകള്‍ ഇപ്രകാരം

English summary

Big Discounts On TVs, Fridges And Washing Machines; Samsung Announces Huge Offers | ടിവിയ്ക്കും ഫ്രിഡ്ജിനും വാഷിംഗ് മെഷീനും വൻ വിലക്കുറവ്; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

Big discount offers for Samsung TVs and digital devices at Flipkart Big Billion Days and Amazon Great Indian Festival. Read in malayalam.
Story first published: Tuesday, October 13, 2020, 8:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X