'ബിഗ് ബാസ്‌കറ്റ്' ആയിരത്തി അഞ്ഞൂറ് കോടി സമാഹരിക്കുന്നു; നിക്ഷേപത്തിന് മുന്നില്‍ ടാറ്റ ഗ്രൂപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: മലയാളി ബന്ധമുള്ള യൂണികോണ്‍ സ്റ്റാര്‍ട്ട് അപ്പ് ആണ് ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് ആയ ബിഗ് ബാസ്‌കറ്റ്. മലയാളിയായ ഹരി മേനോന്‍ ആണ് ബിഗ് ബാസ്‌കറ്റിന്റെ സിഇഒ. സഹസ്ഥാപകനും ആണ് ഹരി മേനോന്‍.

 

ബിഗ് ബാസ്‌കറ്റ് പ്രാഥമിക വികസന മൂലധനത്തിനായി ഫണ്ട് സമാഹരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ദശലക്ഷം ഡോളര്‍ (ഏതാണ്ട് ആയിരത്തി അഞ്ഞൂറ് കോടി രൂപ) ആണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. ടാറ്റ ഗ്രൂപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'ബിഗ് ബാസ്‌കറ്റ്'  ആയിരത്തി അഞ്ഞൂറ് കോടി സമാഹരിക്കുന്നു; നിക്ഷേപത്തിന് മുന്നില്‍ ടാറ്റ ഗ്രൂപ്പ്

കൊവിഡ് ലോക്ക് ഡൗണും പ്രതിസന്ധികളും ഒരുതരത്തില്‍ ഏറ്റവും ഗുണം ചെയ്ത കമ്പനികളില്‍ ഒന്നായിരുന്നു ബിഗ് ബാസ്‌കറ്റ്. ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞപ്പോള്‍ ബിഗ് ബാസ്‌കറ്റിന്റെ ബിസിനസ്സിലും വലിയ ഉയര്‍ച്ചയുണ്ടായി. ലോക്ക് ഡൗണിന് ശേഷവും ആളുകള്‍ കൂടുതലായി ബിഗ് ബാസ്‌കറ്റ് പോലുള്ള ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ഗ്രൂപ്പിനെ കൂടാതെ ടെമാസേക്ക്, ജനറേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് തുടങ്ങിയവയും ഫണ്ട് സംബന്ധിച്ച ചര്‍ച്ചകളുമായു മുന്നിലുണ്ട് എന്നാണ് വിവരം. എന്തായാലും ആരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ടാറ്റ ഗ്രൂപ്പ് ഓണ്‍ലൈന്‍ കൊമേഴ്‌സ് വിപണിയിലേക്കിറങ്ങാന്‍ താത്പര്യപ്പെടുന്നതായാണ് വിവരം. ഇതിനായി പുതിയ ഒരു പ്ലാറ്റ്‌ഫോമും തയ്യാറാക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തായാലും അത്തരമൊരു പ്ലാറ്റ്‌ഫോമിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 കോടി അമേരിക്കന്‍ ഡോളറിന് മുകളിലുള്ള സ്റ്റാര്‍ട്ട് അപ്പുകളെ ഉള്‍പ്പെടുത്തുന്ന യൂണികോണ്‍ സ്റ്റാര്‍ട്ട് അപ്പ് പട്ടികയില്‍ ഇടം നേടിയ കമ്പനിയാണ് ബിഗ് ബാസ്‌കറ്റ്. കഴിഞ്ഞ വര്‍ഷം 150 ദശലക്ഷം ഡോളര്‍ ആയിരുന്നു ബിഗ് ബാസ്‌കറ്റ് സമാഹരിച്ചത്. അന്ന് കമ്പനിയുടെ മൂല്യം 1.2 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

English summary

BigBasket to raise $200 million and Tata Group is in talk to invest- report

BigBasket to raise $200 million and Tata Group is in talk to invest- report.
Story first published: Wednesday, October 14, 2020, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X