വന്‍ വീഴ്ചയ്ക്ക് ശേഷം ബിറ്റ്‌കോയിന്‍ തിരിച്ചുവരവിന്റെ പാതയില്‍; നാല്‍പതിനായിരം ഡോളര്‍ മറികടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ആഴ്ച ക്രിപ്‌റ്റോകറന്‍സി മേഖലയില്‍ കണ്ടത് വന്‍ രക്തച്ചൊരിച്ചില്‍ ആയിരുന്നു. ബിറ്റ്‌കോയിന്‍ അതിന്റെ റെക്കോര്‍ഡ് മൂല്യത്തിന്റെ നാല്‍പത് ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകര്‍ എല്ലാം കടുത്ത ആശങ്കയിലും ആയി.

 

ക്രെഡിറ്റ് കാര്‍ഡ് വായ്പ കിട്ടാന്‍ എളുപ്പമാണ് ; എന്നാല്‍ തിരിച്ചടയ്ക്കുന്നത് അത്ര എളുപ്പമാകില്ല!

ജൂണ്‍ 7 മുതല്‍ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍; നികുതി അടയ്‌ക്കേണ്ടത് എങ്ങനെയെന്ന് അറിയാം

എന്നാല്‍, ആ തിരിച്ചടിയില്‍ നിന്ന് തൊട്ടടുത്ത ദിവസം തന്നെ ബിറ്റ്‌കോയിന്‍ തിരിച്ചുകയറുന്ന കാഴ്ചയാണ് ലോകം കണ്ടത്. മുപ്പത് ശതമാനത്തോളം വര്‍ദ്ധനയാണ് ഒറ്റ ദിവസം കൊണ്ട് ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഉണ്ടായത്. വിശദാംശങ്ങള്‍...

ടെസ്ല ഇഫക്ട്

ടെസ്ല ഇഫക്ട്

ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ആയിരുന്നു ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഇടിയാന്‍ വഴിവച്ചത്. ടെസ്ല കാറുകള്‍ ഇനി ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വാങ്ങാന്‍ ആവില്ലെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. തുടര്‍ന്ന് മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി.

ചൈനീസ് ഇഫക്ട്

ചൈനീസ് ഇഫക്ട്

കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്‍ വന്‍ തിരിച്ചടി നേരിടാന്‍ മറ്റൊരു കാരണം കൂടിയായിരുന്നു. ക്രിപ്‌റ്റോകറന്‍സി സേവനങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ വിലക്കായിരുന്നു അത്. എന്നാല്‍ അതിനെ ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ മറികടന്നുതുടങ്ങി.

30 ശതമാനം വരെ വര്‍ദ്ധന

30 ശതമാനം വരെ വര്‍ദ്ധന

വ്യാഴാഴ്ച 30 ശതമാനത്തോളം ഒരു ഒരു ഘട്ടത്തില്‍ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഉയര്‍ന്നത്. എന്നാല്‍ ഇത് അധികനേരം നീണ്ടുനിന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒടുവില്‍ നാല് ശതമാനം ഉയര്‍ന്ന് 40,036 ഡോളറില്‍ എത്തി നിന്നു.

അത്ര ആശങ്ക വേണ്ട

അത്ര ആശങ്ക വേണ്ട

ബിറ്റ്‌കോയിന്‍ മൂല്യം നാല്‍പതിനായിരം ഡോളറില്‍ താഴേക്ക് വന്നപ്പോള്‍ നിക്ഷേപകര്‍ വലിയ ആശങ്കയില്‍ ആയിരുന്നു. എന്തായിരിക്കും ക്രിപ്‌റ്റോകറന്‍സികളുടെ ഭാവി എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നാല്‍പതിനായിരം ഡോളറിന് മുകളില്‍ എത്തിയത് ശുഭസൂചകമാണെന്നാണ് വിലയിരുത്തല്‍. ഇത് തുടരുകയാണെങ്കില്‍ നിക്ഷേപകര്‍ ഭയക്കേണ്ടതില്ലെന്നും നിരീക്ഷകര്‍ പറയുന്നു.

ഈഥറും മുന്നോട്ട്

ഈഥറും മുന്നോട്ട്

എഥേറിയം ബ്ലോക്ക് ചെയിന്‍ നെറ്റ് വര്‍ക്കിലെ ഈഥറും തിരിച്ചുവരവിന്റെ പാതയില്‍ ആണ്. കഴിഞ്ഞ ദിവസം 15ശതമാനം മൂല്യം ഇടിഞ്ഞ് ഈഥര്‍ 2,875.36 ഡോളര്‍ ആയിരുന്നു. അത് ഇപ്പോള്‍ ആറ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യം ഈഥറിനാണ്.

ശതകോടികള്‍ മറിയുന്നു

ശതകോടികള്‍ മറിയുന്നു

ഒറ്റ വര്‍ഷം കൊണ്ടാണ് ക്രിപ്‌റ്റോകറന്‍സികള്‍ ഇത്രയധികം ശക്തി പ്രാപിച്ചത്. ബിറ്റ്‌കോയിന് ഉണ്ടായ വളര്‍ച്ചയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സികളേയും സ്വാധീനിച്ചത്. ഓരോ ദിവസവും ശതകോടികളാണ് ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ചെറിയ ചാഞ്ചാട്ടങ്ങള്‍ പോലും വലിയ നഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്.

സര്‍ക്കാരുകളുടെ നിലപാട്

സര്‍ക്കാരുകളുടെ നിലപാട്

ഇപ്പോഴും ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഒട്ടുമിക്ക രാജ്യങ്ങളും അംഗീകാരം നല്‍കിയിട്ടില്ല. ക്രിപ്‌റ്റോകറന്‍സികള്‍ ശക്തിപ്രാപിക്കുന്നത് നിലവിലെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തേക്കുമെന്ന ആശങ്കയും സര്‍ക്കാരുകള്‍ക്കുണ്ട്. അതുകൊണ്ടാണ് പലയിടത്തും പലതരത്തില്‍ ക്രിപ്‌റ്റോകറന്‍സികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

ടിസിഎസ് സിഇഒയുടെ ശമ്പളം കേട്ട് ഞെട്ടരുത്; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി

നികുതി ദായകര്‍ക്ക് ആശ്വാസം; ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

English summary

Bitcoin comeback in action; crosses 40,000 dollar mark after a big dip

Bitcoin comeback in action; crosses 40,000 dollar mark after a big dip
Story first published: Thursday, May 20, 2021, 21:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X