ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ അധികം വൈകാതെ ബിറ്റ്കോയിന് നിയന്ത്രിക്കും എന്ന് സ്വപ്നം കണ്ടിരുന്നവരുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിറ്റ്കോയിന് ഉണ്ടാക്കിയ നേട്ടങ്ങള്‍ കണ്ടപ്പോള്‍ നിക്ഷേപകരില്‍ പലരും അത്തരം ചില സ്വപ്നങ്ങള്‍ പങ്കുവച്ചിരുന്നു.
എന്നാല്‍, സാമ്പത്തിക സുരക്ഷാ വിദഗ്ധര്‍ ആദ്യം മുതലേ നല്കിപ്പോന്നിരുന്ന മുന്നറിയിപ്പുകള്‍ ശരിയെന്ന് തോന്നിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ബിറ്റ്കോയിന്റെ മൂല്യം മുപ്പത്തിയൊമ്പതിനായിരം ഡോളറിന് താഴേക്ക് പതിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍...
ഇടിഞ്ഞിടിഞ്ഞ്
വന്‍ കുതിപ്പില്‍ നിന്നാണ് ബിറ്റ്കോയിന് താഴേക്ക് പതിച്ചുതുടങ്ങിയത്. മറ്റ് ക്രിപ്റ്റോകറന്‍സികളെ അപേക്ഷിച്ച് ഉയര്‍ന്ന മൂല്യമുണ്ടെങ്കിലും നിക്ഷേപകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത് സൃഷ്ടിക്കുന്നത്. മെയ് 19 ബുധനാഴ്ച ഒരു ഘട്ടത്തില്‍ ബിറ്റ്കോയിന് മൂല്യം 38,940.04 ഡോളര്‍ വരെ ഇടിഞ്ഞു.
കഴിഞ്ഞ മാസത്തെ റെക്കോര്‍ഡ്
ഇക്കഴിഞ്ഞ ഏപ്രില്‍ 14 ന് ആയിരുന്നു ബിറ്റ്കോയിന് അതിന്റെ റെക്കോര്‍ഡ് മൂല്യത്തില്‍ എത്തിയത്. ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ മൂല്യം 64,895.22 ഡോളര്‍ വരെ എത്തിയിരുന്നു. ഇതോടെ, ബിറ്റ്കോയിന് നിക്ഷേപകരുടെ സ്വര്ണഖനിയാകുമെന്ന പ്രതീക്ഷയും ഉയര്‍ന്നു.
ഏറ്റവും കുറഞ്ഞ മൂല്യം
ഒമ്പത് ശതമാനത്തില്‍പരം ഇടിവാണ് ബിറ്റ്കോയിന് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 200 ദിവസങ്ങളില്‍ മൂല്യത്തില്‍ ഏറ്റവും അധികം ഇടിവുണ്ടായതും ഇപ്പോഴാണ്. ഏപ്രില്‍ 14 ലെ റെക്കോര്‍ഡ് മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനത്തിന്റെ ഇടിവും സംഭവിച്ചു.
ഇലോണ്‍ മസ്ക് കൊടുത്ത പണി
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബിറ്റ്കോയിന് റെക്കോര്‍ഡ് മൂല്യത്തിലേക്ക് എത്താന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ബിറ്റ്കോയിനെ പിന്തുണച്ചുകൊണ്ട് ഇലോണ്‍ മസ്ക് രംഗത്ത് വന്നതായിരുന്നു അത്. കഴിഞ്ഞ ആഴ്ച ബിറ്റ്കോയിനെ തള്ളിക്കൊണ്ട് മസ്ക് വീണ്ടും രംഗത്തെത്തിയതോടെയാണ് ഇടിവ് രൂക്ഷമായത്.
ചൈനയില്‍ നിന്നും
ഇതിനിടെയാണ് ചൈനയുടെ ചില സാമ്പത്തിക നടപടികള്‍. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കുന്നതില് നിന്ന് ധനകാര്യ സ്ഥാപനങ്ങളെ വിലക്കിയതാണ് ആ നടപടി. ഇത്തരമൊരു നീക്കം നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടതായിരുന്നുവെങ്കിലും, ബിറ്റ്കോയിന്റെ ഇപ്പോഴത്തെ അവസ്ഥ രൂക്ഷമാക്കുന്നതില്‍ അതും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഈഥറിനും തിരിച്ചടി
ബിറ്റ്കോയിന് മാത്രമല്ല, എഥേറിയം ബ്ലോക്ക് ചെയിന്‍ നെറ്റ് വര്‍ക്കിലെ ഈഥറിനും തിരിച്ചടി നേരിട്ടു. 15 ശതമാനം ആണ് മൂല്യത്തില്‍ ഇടിവുണ്ടായത്. ഒരു യൂണിറ്റ് ഈഥറിന്റെ മൂല്യം 2,875.36 ഡോളര്‍ ആയി ഇടിഞ്ഞു. ബിറ്റ്കോയിന് സംഭവിച്ച പ്രശ്നങ്ങള്‍ തന്നെയാണ് ഈഥറിനേയും ബാധിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
