2020ലെ കുതിപ്പിനിടെ തിങ്കളാഴ്ച ഡോളറിനെതിരെ ബിറ്റ്കോയിൻ റെക്കോർഡ് ഉയരത്തിലെത്തി. വിർച്വൽ കറൻസിയെ സുരക്ഷിത താവളമായും പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായും കണ്ടു തുടങ്ങിയ സ്ഥാപന, റീട്ടെയിൽ നിക്ഷേപകരുടെ ആവശ്യം വർദ്ധിച്ചതോടെയാണ് നിരക്ക് കുതിച്ചുയർന്നത്.
റെക്കോർഡ് നിരക്കിൽ
ബിറ്റ്കോയിൻ ഡിജിറ്റൽ യൂണിറ്റ് ഇന്നലെ എക്കാലത്തെയും ഉയർന്ന നിരക്കായ 19,864.15 ഡോളറിലെത്തി. ഏകദേശം മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച മുൻ റെക്കോർഡാണ് ഇന്നലെ തകർത്തത്. കഴിഞ്ഞ വെള്ളിയാഴ്ച, ബിറ്റ്കോയിൻ തിങ്കളാഴ്ച വീണ്ടും ഉയരുന്നതിനുമുമ്പ് 8% ത്തിൽ കൂടുതൽ, ഇടിവ് രേഖപ്പെടുത്തിയിരുന്നു.
നിരക്ക് ഉയരാൻ കാരണം
സാമ്പത്തിക, ധനപരമായ ഉത്തേജനം, പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്ന നിക്ഷേപങ്ങളിലുള്ള ആകർഷണം, ക്രിപ്റ്റോകറൻസികൾ മുഖ്യധാരാ സ്വീകാര്യത നേടുമെന്ന പ്രതീക്ഷകൾ എന്നിവയ്ക്കിടയിൽ ഈ വർഷം ബിറ്റ്കോയിൻ മൊത്തത്തിൽ 170% നേട്ടമുണ്ടാക്കി. ചെറിയ നാണയങ്ങളായ എതെറിയം, എക്സ്ആർപി എന്നിവ യഥാക്രമം 5.6 ശതമാനവും 6.6 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ബിറ്റ്കോയിൻ ക്ഷാമം
300 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്കായി അടുത്തിടെ ക്രിപ്റ്റോ സേവനം ആരംഭിച്ച സ്ക്വയറിന്റെ ക്യാഷ് ആപ്പും പേപാലും എല്ലാ പുതിയ ബിറ്റ്കോയിനുകളും ശേഖരിക്കുന്നുണ്ടെന്ന് ഹെഡ്ജ് ഫണ്ട് പന്തേര ക്യാപിറ്റൽ ആഴ്ചകൾക്ക് മുമ്പ് നിക്ഷേപകർക്ക് അയച്ച കത്തിൽ പറഞ്ഞു. ഇത് ബിറ്റ്കോയിൻ ക്ഷാമത്തിന് കാരണമാവുകയും കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള നേട്ടത്തെ നയിക്കുകയും ചെയ്തു.
ബിറ്റ്കോയിന്റെ 12 വർഷത്തെ ചരിത്രം
കുത്തനെയുള്ള നേട്ടങ്ങൾ കൊണ്ട് ബിറ്റ്കോയിന്റെ 12 വർഷത്തെ ചരിത്രം മികച്ചതാണ്. പരമ്പരാഗത ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിറ്റ്കോയിൻ വിപണി അത്ര സുതാര്യമല്ല. 2017 മുതൽ ബിറ്റ്കോയിൻ വിപണി വികസിച്ചു വരുന്നതായി വിശകലന വിദഗ്ധർ പറയുന്നു.
വാങ്ങിക്കൂട്ടുന്ന നിക്ഷേപകർ
ജപ്പാനിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള റീട്ടെയിൽ നിക്ഷേപകർ ആവേശത്തോടെ ബിറ്റ്കോയിൻ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ ബിറ്റ്കോയിന്റെ നിരക്ക് ഉയരാൻ തുടങ്ങി. വെറും 35 ദിവസത്തിനുള്ളിൽ ഈ ക്രിപ്റ്റോകറൻസി 250 ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
