വീണ്ടും ബിറ്റ്‌കോയിന്‍ കുതിപ്പ്; റെക്കോര്‍ഡ് മൂല്യം... ഒരു യൂണിറ്റിന് 43 ലക്ഷം കവിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ വീണ്ടും വന്‍ കുതിപ്പില്‍. സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇപ്പോള്‍ ഭേദിക്കപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ നേരിട്ട തകര്‍ച്ചയ്ക്ക് പിറകെയാണ് ബിറ്റ്‌കോയിന്റെ ഈ കുതിപ്പ്.

 

ഒരു യൂണിറ്റ് ബിറ്റ്‌കോയിന്റെ മൂല്യം 59,473.16 ഡോളര്‍ ആയാണ് ഉയര്‍ന്നത്. കഴിഞ്ഞ ആഴ്ച അമ്പത്തി അയ്യായിരം ഡോളര്‍ മാര്‍ക്ക് ബിറ്റ്‌കോയിന്‍ മറികടന്നിരുന്നു. അമേരിക്കയുടെ പുതിയ ഉത്തേജക പാക്കേജ് ആണ് ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ ഈ കുതിപ്പ് വഴിവച്ചത് എന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍...

43 ലക്ഷം രൂപ

43 ലക്ഷം രൂപ

ഒരു ബിറ്റ്‌കോയിന്റെ വില 59,473.16 ഡോളര്‍ ആയിട്ടാണ് ഉയര്‍ന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 43,43,451.64 രൂപ വരും! ബിറ്റ്‌കോയിന്‍ മൂല്യത്തിന്റെ സര്‍വ്വകാല റെക്കോര്‍ഡ് ആണിത്.

ഉത്തേജക പാക്കേജ്

ഉത്തേജക പാക്കേജ്

അമേരിക്കയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് ആണ് ബിറ്റ്‌കോയിനും ഉത്തേജനം നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചിരിക്കുന്നത് 1.9 ട്രില്യണ്‍ ഡോളറിന്റെ പാന്‍ഡെമിക് റിലീഫ് ബില്‍ ആണ്. ഇത് മൊത്തം സാമ്പത്തിക മേഖലയേയും ഉത്തേജിപ്പിച്ചിട്ടുണ്ട്.

ആയിരം ശതമാനം വളര്‍ച്ച

ആയിരം ശതമാനം വളര്‍ച്ച

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടായ വര്‍ദ്ധന ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ലോകത്ത് മറ്റൊരു നിക്ഷേപത്തിനും നല്‍കാനാവാത്ത മൂല്യവര്‍ദ്ധനയാണ് ഈ ക്രിപ്‌റ്റോകറന്‍സിയ്ക്ക് ഉണ്ടായിട്ടുള്ളത്. ആയിരം ശതമാനം വര്‍ദ്ധന നേടിയിട്ടുണ്ട് എന്നാണ് കണക്ക്.

 മസ്‌കിന്റെ ഇടപെടല്‍

മസ്‌കിന്റെ ഇടപെടല്‍

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ കുറച്ച് വര്‍ഷങ്ങളായി വ്യാപകമാണ്. എന്നാല്‍ ഇതിനെ കൂടുതല്‍ ജനപ്രിയമാക്കിയത് ടെസ്ല ഉടമയും ലോകസമ്പന്നരില്‍ ഒരാളുമായ ഇലോണ്‍ മസ്‌ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചില പരാമര്‍ശങ്ങളായിരുന്നു. 1.5 ബില്യണ്‍ ഡോളര്‍ ആണ് ടെസ്ല ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചിരിക്കുന്നത്. മൂല്യം ഇടിഞ്ഞപ്പോള്‍ മസ്‌ക് വലിയ തിരിച്ചടിയും നേരിട്ടിരുന്നു.

നിയമവിരുദ്ധം

നിയമവിരുദ്ധം

ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് അംഗീകാരമില്ല. അതുകൊണ്ട് തന്നെ ഈ ഒരു കുതിപ്പ് കണ്ട് അതില്‍ ആകൃഷ്ടരായി പണം നിക്ഷേപിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഒന്നല്ല, നിരവധി

ഒന്നല്ല, നിരവധി

ബിറ്റ്‌കോയിന്‍ മാത്രമല്ല ഏക ക്രിപ്‌റ്റോകറന്‍സി. ബിറ്റ്‌കോയിനെ പിന്‍പറ്റി ഒരുപാട് ക്രിപ്‌റ്റോകറന്‍സികള്‍ പിന്നീട് രംഗത്ത് വന്നിട്ടുണ്ട്. എഥേറിയം, ലൈറ്റ്‌കോയിന്‍, പോള്‍കാഡോട്ട്, ബിറ്റ്‌കോയിന്‍ ക്യാഷ്, സ്‌റ്റെല്ലാര്‍, ചെയിന്‍ലിങ്ക്, ബിനാന്‍സ് കോയിന്‍, ടെഥര്‍, മൊനേറെ തുടങ്ങിയവയാണ് അറിയപ്പെടുന്ന മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍.

English summary

Bitcoin reached record value, US Pandemic- Relief Bill helped

Bitcoin reached record value, US Pandemic- Relief Bill helped.
Story first published: Saturday, March 13, 2021, 21:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X