പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വ്യാജന്മാർ നിരവധി, അപേക്ഷിക്കാത്തവർക്കും അക്കൌണ്ടിൽ 6000 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ വ്യാജ ഗുണഭോക്താക്കൾ ഏറെയെന്ന് റിപ്പോർട്ടുകൾ. ഒരു വർഷത്തിൽ കർഷകർക്ക് 6,000 രൂപ അക്കൌണ്ടുകളിലെത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി. 2018 ഡിസംബറിൽ ആരംഭിച്ചതിനുശേഷം നടത്തിയ ആദ്യത്തെ പരിശോധനയിൽ 12 ലക്ഷത്തോളം ഗുണഭോക്താക്കളുടെ സാമ്പിളിൽ 4% യോഗ്യതയില്ലാത്തവരോ വ്യാജന്മാരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രാലയം സമ്മതിച്ചു.

 

അപേക്ഷിക്കാത്തവർക്കും പണം

അപേക്ഷിക്കാത്തവർക്കും പണം

പദ്ധതിയിൽ അപേക്ഷിക്കാത്ത ഗുണഭോക്താക്കളെ പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചില രേഖകൾ തെളിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 10 കോടി ഗുണഭോക്താക്കളെ എടുത്താൽ വ്യാജന്മാരുടെ എണ്ണം 40 ലക്ഷം വരെയാകാം. ഓരോ ഗുണഭോക്താവിനും പ്രതിവർഷം 6,000 രൂപ ലഭിക്കുന്നുണ്ടെങ്കിൽ, വ്യാജ അപേക്ഷകർക്കായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖജനാവിൽ നിന്ന് നഷ്ടമായിരിക്കുന്നത് 2,400 കോടി രൂപയാണ്.

കൊറോണ സഹായത പദ്ധതി: സർക്കാർ ആർക്കും 1000 രൂപ നൽകുന്നില്ല

ഗുണഭോക്താക്കൾ

ഗുണഭോക്താക്കൾ

2020-21 സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ആദ്യ ഗഡു 10,45,31,343 ഗുണഭോക്താക്കളിൽ എത്തിയതായി പിഎംകെഎസ്എൻ സൈറ്റ് കാണിക്കുന്നു. സ്ഥിരീകരണത്തിനായി 12,42,926 ഗുണഭോക്താക്കളെ കണ്ടെത്തിയതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 11,84,902 പേർ പദ്ധതിക്ക് യോഗ്യരാണെന്നും 50,654 പേർ "യോഗ്യതയില്ലാത്തവരോ വ്യാജന്മാരോ ആണെന്ന് കണ്ടെത്തി.

നിങ്ങളുടെ വരുമാനത്തിന്റെ 18 ശതമാനം നിർബന്ധിത നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കണോ?

വ്യാജന്മാർ കൂടുതൽ അസ്സാമിൽ

വ്യാജന്മാർ കൂടുതൽ അസ്സാമിൽ

സ്ഥിരീകരണത്തിനായി തിരഞ്ഞെടുത്ത 1.61 ലക്ഷത്തിൽ 26,019 പേർ അല്ലെങ്കിൽ 16% അപേക്ഷകരാണ് ബിജെപി ഭരിക്കുന്ന അസമിലുള്ളത്. ആന്ധ്രയിൽ 2.24 ലക്ഷം ഗുണഭോക്താക്കളിൽ 12,291 പേരെ വ്യാജന്മാരായി പ്രഖ്യാപിച്ചു. 1.64 ലക്ഷം ഗുണഭോക്താക്കളിൽ 2,450 പേർ വ്യാജരാണെന്ന് മഹാരാഷ്ട്ര കണ്ടെത്തി. ഒഡീഷയിൽ 70,990 പേരിൽ 6,676 പേർ വ്യാജമാണെന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ 1.51 ലക്ഷം കേസുകളിൽ 477 പേർ വ്യാജന്മാരെണെന്നും കണ്ടെത്തി.

ജിയോ ഓഫര്‍: ദിവസേന 25 ജിബി ഡാറ്റ സൗജന്യം, വ്യാജ വാർത്ത വൈറൽ

സ്ഥിരീകരണം നടത്താത്ത സംസ്ഥാനങ്ങൾ

സ്ഥിരീകരണം നടത്താത്ത സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവയൊഴികെ വലിയ ഇന്ത്യൻ സംസ്ഥാനങ്ങളൊന്നും (ജനസംഖ്യയുടെ അടിസ്ഥാനത്തിൽ) സ്ഥിരീകരണ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടില്ല. 7.6 ലക്ഷം ഗുണഭോക്താക്കളെ പരിശോധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശ്, വോട്ടെടുപ്പ് നടത്തുന്ന ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സ്ഥിരീകരണം നടത്തിയിട്ടില്ല. ആകെ 14 സംസ്ഥാനങ്ങൾ മാത്രമാണ് സ്ഥിരീകരണം ഭാഗികമായി അല്ലെങ്കിൽ പൂർണ്ണമായി പൂർത്തിയാക്കി കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചത്.

നിബന്ധനകൾ

നിബന്ധനകൾ

രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് 6,000 രൂപയ്ക്ക് അർഹതയുണ്ടെന്ന് 2018 ഡിസംബർ ഒന്നിന് പദ്ധതി ആരംഭിക്കുന്ന സമയത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എല്ലാ കർഷകരിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. വോട്ടെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ജൂണിൽ 14.5 കോടി കർഷകരം അവരുടെ ഭൂമിയുടെ അളവ് കണക്കിലെടുക്കാതെ പദ്ധതിയിൽ ചേർത്തു.

കർഷകരുടെ എണ്ണം

കർഷകരുടെ എണ്ണം

2018-19 സാമ്പത്തിക വർഷത്തിൽ, ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, 3,15,84,000 കർഷകരാണ് 9 കോടി കർഷകരെ ലക്ഷ്യമിട്ടെങ്കിലും നേട്ടമുണ്ടാക്കിയത്. 2019-20 ൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇത് 6,63,16,583 ആയിരുന്നു. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള അതേ സാമ്പത്തിക വർഷത്തിൽ ഇത് 8,75,64,290 ഉം അടുത്ത സൈക്കിളിൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 8,93,81,418 ഉം ആയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇത് 10,45,31,343 എന്ന ഉയർന്ന നിരക്കിലെത്തിയെങ്കിലും ഓഗസ്റ്റ്-നവംബർ കാലയളവിൽ ഇത് 9,19,46,311 ആയി കുറഞ്ഞു. രാജ്യത്തെ കർഷകരുടെ എണ്ണം അതേപടി നിലനിൽക്കുമ്പോൾ ഗുണഭോക്താക്കളുടെ എണ്ണത്തിൽ എങ്ങനെ ചാഞ്ചാട്ടമുണ്ടാകുന്നു എന്നാണ് വിദഗ്ദ്ധരുടെ ചോദ്യം.

English summary

Bogus Beneficiaries In PM Kisan Scheme, Those Who Do Not Applied Also Got Rs 6,000 In Their Accounts | പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വ്യാജന്മാർ നിരവധി, അപേക്ഷിക്കാത്തവർക്കും അക്കൌണ്ടിൽ 6000 രൂപ

The Ministry of Agriculture admitted that 4% of the samples of 12 lakh beneficiaries were found to be ineligible or fraudulent. Read in malayalam.
Story first published: Tuesday, October 27, 2020, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X