സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബിപിസിഎൽ) താൽപര്യം പ്രകടിപ്പിച്ച ശേഷം, അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പ് ഏറ്റെടുക്കൽ ഉറപ്പാക്കാൻ 8 ബില്യൺ ഡോളർ കടവും ഇക്വിറ്റിയും സമാഹരിക്കാൻ പദ്ധതിയിടുന്നു. മൈനിംഗ്-ടു-ഓയിൽ ഭീമൻ വേദാന്ത റിസോഴ്‌സസ് പിഎൽസി ഇതിനകം ബാങ്കുകളുമായി ചർച്ച ആരംഭിച്ചു.
ജെ പി മോർഗനുമായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തു. ബിപിസിഎല്ലിൽ 52.98 ശതമാനം ഓഹരി വാങ്ങുന്നതിനായി വേദാന്ത താത്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള എണ്ണ, വാതക ബിസിനസുമായി സഹകരിച്ച് പ്രവർത്തിക്കുകയെന്നതാണ് ബിപിസിഎല്ലിനുള്ള വേദാന്തയുടെ ഇഒഐ, "കമ്പനി വക്താവ് പറഞ്ഞു.

ബിപിസിഎലിനോടുള്ള വേദാന്തയുടെ താൽപര്യം 10 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെന്ന് നിരീക്ഷകർ പറയുന്നു. 52.98 ശതമാനം ഓഹരികൾ വിൽക്കുന്നതിന് സർക്കാർ 10 ബില്യൺ ഡോളറിനടുത്താണ് വില ചോദിക്കുന്നത്. ലോകം പരമ്പരാഗത ഇന്ധനത്തിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് ബിപിസിഎൽ വിൽക്കുന്നത്. വരും വർഷങ്ങളിൽ വൈദ്യുതി വാഹനങ്ങൾ സ്വീകരിക്കാനാണ് നിലവിൽ പല രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ബിപിസിഎൽ മൂല്യനിർണ്ണയ പ്രക്രിയയെക്കുറിച്ചും കരുതൽ വില നിശ്ചയിക്കുന്നതിനെക്കുറിച്ചും സർക്കാർ കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം, ബിഡ്ഡിംഗ് അവസാനിക്കുമ്പോൾ, ബിപിസിഎല്ലിനായി "ഒന്നിലധികം" താത്പര്യ പ്ത്രം ലഭിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
