ബ്രാവോ മുകേഷ് ! ജിയോ - ഫേസ്ബുക്ക് ഇടപാട്; മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ടെക് ഭീമനായ ഫേസ്ബുക്കുമായി നടത്തിയ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇടപാടിനെ തുടർന്ന് ചെയർമാൻ മുകേഷ് അംബാനിയെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു. റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയതിനെക്കുറിച്ച് മഹീന്ദ്ര തന്റെ അഭിപ്രായം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. റിലയൻസ് ജിയോ- ഫേസ്ബുക്ക് കരാർ ഈ പ്രതിസന്ധി കാലത്തിന് ശേഷമുള്ള ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രാധാന്യത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നതെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇന്ത്യയെ വളർച്ചാകേന്ദ്രമായി മാറുമെന്ന സൂചനകളാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുകേഷ് അംബാനിയുടെ ഏറ്റവും പുതിയ ബിസിനസ്സ് നീക്കത്തെയാണ് ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചിരിക്കുന്നത്. ലോകം ഇന്ത്യയെ ഒരു വളർച്ചാ കേന്ദ്രമായി കാണുന്നു എന്നതിന്റെ സൂചനകളാണിത്. ബ്രാവോ മുകേഷ്! എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. ജിയോയുടെ 9.99 ശതമാനം ഓഹരി 43,574 കോടി രൂപയ്ക്ക് വിൽക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ഫേസ്ബുക്ക് ഇൻ‌കോർപ്പറേഷനുമായി കരാർ ഒപ്പിട്ടതായി റിലയൻസ് ഗ്രൂപ്പ് അറിയിച്ചതിനെ തുടർന്നാണിത്.

ഓല, യൂബര്‍ ടാക്‌സികളെ തോല്‍പ്പിക്കാന്‍ മഹീന്ദ്ര - വരുന്നൂ അലൈറ്റ് ക്യാബുകള്‍ഓല, യൂബര്‍ ടാക്‌സികളെ തോല്‍പ്പിക്കാന്‍ മഹീന്ദ്ര - വരുന്നൂ അലൈറ്റ് ക്യാബുകള്‍

ബ്രാവോ മുകേഷ് ! ജിയോ - ഫേസ്ബുക്ക് ഇടപാട്; മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

തങ്ങളുടെ പുതിയ പങ്കാളിയായി ഫെയ്‌സ്ബുക്ക് ഇൻ‌കോർപ്പറേറ്റിനെ സ്വാഗതം ചെയ്യുന്നതിൽ റിലയൻസും ജിയോയും സന്തോഷിക്കുന്നുവെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും താനും ഇന്ത്യയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തനത്തിനും എല്ലാ ഇന്ത്യക്കാർക്കും സേവനം ഉറപ്പു വരുത്തുന്നതിനുമാണ് പ്രവർത്തിക്കുന്നതെന്നും മുകേഷ് അംബാനി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ മികച്ചതാക്കാൻ പുതിയ ഇടപാട് വഴി സാധിക്കുമെന്ന് അംബാനി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ ഇന്ത്യയിൽ വളരെ പരിചിതമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയന്‍സ്‌ റീട്ടെയില്‍, വാട്ട്‌സാപ്പ് എന്നിവയുമായും ചേർന്ന് ഫേസ്ബുക്ക് പങ്കാളിത്ത കരാറിലെത്തിയിട്ടുണ്ട്. വാട്ട്‌സാപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജിയോമാര്‍ട്ട്പ്ലാറ്റ്ഫോമില്‍ റിലയന്‍സ് റീട്ടെയിലിന്റെയും പ്രാദേശിക തലത്തിലുള്ള ചെറുകിട സംരംഭങ്ങളുടെയും ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം.

ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നുആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

English summary

'Bravo Mukesh!': Anand Mahindra tweets about jio facebook deal | ജിയോ - ഫേസ്ബുക്ക് ഇടപാട്: മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

Mahindra Group Chairman Anand Mahindra praised Mukesh Ambani as chairman of Reliance Industries's deal with US tech giant Facebook. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X