ചെറിയ റിസ്‌കില്‍ വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍; പട്ടികയില്‍ എയര്‍ടെല്ലും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ 79 പോയിന്റ് നഷ്ടത്തിലാണ് നിഫ്റ്റി സൂചികയുടെ വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്. 100 പോയിന്റ് താഴ്ചയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ദിവസത്തിലുടനീളം 17,500 നിലവാരം കാത്തുസൂക്ഷിക്കാനും അവസാന ഘട്ടത്തില്‍ നഷ്ടം ഭാഗികമായി കുറച്ച് 17,640-ന് സമീപവുമാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.

നിഫ്റ്റി സൂചിക

സെപ്റ്റംബര്‍ 16-ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരമായ 17,820-നും താഴ്ന്ന നിലവാരമായ 17,497-നും ഇടയിലാണ് അവസാന 4 വ്യാപാര ദിനങ്ങളിലും നിഫ്റ്റി സൂചികയുടെ ക്ലോസിങ് വന്നുനില്‍ക്കുന്നത്. 17,820 നിലവാരത്തിന് മുകളില്‍ തങ്ങിനില്‍ക്കാന്‍ സൂചികയ്ക്ക് സാധിക്കുന്നില്ല. അതേസമയം താഴേക്ക് 17,500 നിലവാരം തൊട്ടടുത്ത സപ്പോര്‍ട്ട് മേഖലയായും വര്‍ത്തിക്കുന്നു. ഈ രണ്ടു വശത്തെ ഏതു നിലവാരമാണോ ശക്തിയോടെ ഭേദിക്കുന്നത് ആ ദിശയിലേക്കാവും നിഫ്റ്റി സൂചികയുടെ തുടര്‍ നീക്കമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

Also Read: യുഎസ് പലിശ വര്‍ധനയില്‍ കുലുങ്ങാതെ ഇന്ത്യന്‍ വിപണി; എത്രകാലം ഈ നേട്ടം തുടരാനാകും?Also Read: യുഎസ് പലിശ വര്‍ധനയില്‍ കുലുങ്ങാതെ ഇന്ത്യന്‍ വിപണി; എത്രകാലം ഈ നേട്ടം തുടരാനാകും?

ത്രിവേണി ടര്‍ബൈന്‍സ്

ത്രിവേണി ടര്‍ബൈന്‍സ്

വ്യാവസായിക ആവശ്യത്തിനുള്ള ആവിയധിഷ്ഠിത വിദ്യുത്പാദക യന്ത്രവും (Steam Turbine) അനുബന്ധ ഘടകോപകരണങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ത്രിവേണി ടര്‍ബൈന്‍സ്. ഇതുമായി ബന്ധപ്പെട്ട ഉത്പന്ന വിപണിയില്‍ 60 ശതമാനം വിഹിതം കമ്പനിക്ക് സ്വന്തമാണ്. ഇതുവരെ 70 രാജ്യങ്ങളിലായി 5,000-ലധികം ആവിയധിഷ്ഠിത വിദ്യുത്പാദക യന്ത്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 7,400 കോടിയാണ്. അതേസമയം 230 രൂപ നിലവാരത്തിലാണ് ത്രിവേണി ടര്‍ബൈന്‍സ് ഓഹരിയുടെ ക്ലോസിങ്.

Also Read: ഒന്നിന് 2 വീതം ബോണസ് ഓഹരികള്‍ നല്‍കി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം 2 കോടിയായി; ഞെട്ടിയോ?Also Read: ഒന്നിന് 2 വീതം ബോണസ് ഓഹരികള്‍ നല്‍കി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം 2 കോടിയായി; ഞെട്ടിയോ?

ഓഹരി

പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ ഓഹരി തുടരുന്നതും ശുഭസൂചനയാണ്. കൂടാതെ ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ ബുള്ളിഷ് ലക്ഷണമാണ് നല്‍കുന്നത്. സ്‌മോള്‍ കാപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ എംഎസിഡി സൂചകം താഴുന്നത് ഓഹരിയില്‍ നേരിടാവുന്ന ചെറിയ തിരുത്തലിനെ സൂചിപ്പിക്കുന്നു.

അതിനാല്‍ 220 രൂപ നിലവാരത്തിലേക്ക് ത്രിവേണി ടര്‍ബൈന്‍സ് (BSE: 533655, NSE : TRITURBINE) ഓഹരി എത്തുമ്പോള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ റിസര്‍ച്ച് നിര്‍ദേശിച്ചു. ഇവിടെ നിന്നും 250 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഉയരാം. അതേസമയം ഈ ട്രേഡ് എടുക്കുന്നവര്‍ 205 രൂപ നിലവാരത്തില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍

ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള തലത്തിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ഭാരതി എയര്‍ടെല്‍. ഒരിടവേളയ്ക്കു ശേഷം 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി തുടരുന്നത്. ഇടവേളകളില്‍ പുതിയ ഉയരം കുറിക്കുന്നുമുണ്ട്. അതേസമയം 784 രൂപയിലാണ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.

എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL) ഓഹരിയുടെ വില 760 നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ റിസര്‍ച്ച് നിര്‍ദേശിച്ചു. തൊട്ടടുത്ത ലക്ഷ്യവില 820 രൂപയും ഹ്രസ്വകാല ലക്ഷ്യവില 1,120 രൂപയുമാണ്. അതേസമയം ഈ ട്രേഡ് എടുക്കുന്നുവര്‍ 740 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സിപ്ല

സിപ്ല

രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനിയായ സിപ്ലയുടെ ഓഹരികള്‍ 1,060 രൂപ നിലവാരത്തിലാണ് ഇന്നു ക്ലോസ് ചെയ്തത്. ഈ ലാര്‍ജ് കാപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചനയായ 'കപ് & ഹാന്‍ഡില്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമായിരുന്നു.

ഓഹരി 1,070 രൂപ നിലവാരത്തിന് താഴെ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് കാപിറ്റല്‍വയ റിസര്‍ച്ച് നിര്‍ദേശിച്ചു. സിപ്ല ഓഹരിയുടെ (BSE: 500087, NSE : CIPLA) ഹ്രസ്വകാല ലക്ഷ്യവില 1,120 രൂപയാണ്. അതേസമയം ഈ ട്രേഡ് എടുക്കുന്നുവര്‍ 1,030 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കാപിറ്റല്‍വയ റിസര്‍ച്ച് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Breakout Stocks: Brokerage Suggests 3 New 52 Week High Attempting Shares Include Bharati Airtel

Breakout Stocks: Brokerage Suggests 3 New 52 Week High Attempting Shares Include Bharati Airtel
Story first published: Thursday, September 22, 2022, 23:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X