നിക്ഷേപകര്‍ 2020ല്‍ ഓഹരി വിപണികളില്‍ നിന്ന്‌ നേടിയത്‌ 32.49 ലക്ഷം കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ബിഎസ്‌ ഇ സെന്‍സെക്‌സില്‍ പണം മുടക്കിയ നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം നേടിയത്‌ 32.49 ലക്ഷം കോടി രൂപയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കൊറോണയെ തുടര്‍ന്ന്‌ ലോകമെമ്പാടും വിവിധ മേഖലകളില്‍ നഷ്ടങ്ങള്‍ ഉണ്ടായപ്പോഴും, ഇന്ത്യന്‍ ഒാഹരി വിപണികള്‍ മാര്‍ച്ച്‌ മാസത്തില്‍ ഉണ്ടായ തകര്‍ച്ചയെ അതിജീവിച്ച്‌ പുതിയ ഉയരങ്ങള്‍ കിഴടക്കുന്ന കാഴ്‌ച്ചയാണ്‌ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന കാലം ദൃശ്യമായത്‌. സെന്‍സെക്‌സ്‌ 15.7 ശതമാനം നേട്ടമാണ്‌ 2020ല്‍ കൈവരിച്ചത്‌.

 

മാര്‍ച്ച്‌ മാസം 24ന്‌ 25638.9 എന്ന നിലയിലേക്ക്‌ കൂപ്പ്‌ കുത്തിയ സെന്‍സെക്‌സ്‌ കഴിഞ്ഞ വര്‍ഷത്തിലെ അവസാന ദിവസത്തിലെ വിപണിയില്‍ എത്തിച്ചേര്‍ന്നത്‌. 47,896.97 എന്ന നിലയിലേക്കാണ്‌. കഴിഞ്ഞ വര്‍ഷത്തിലെ ഏഴു മാസങ്ങളില്‍ 30 ഓഹരികള്‍ അടങ്ങിയ ബിസ്‌ഇ സെന്‍സെക്‌സ്‌ നേട്ടമുണ്ടാക്കിയപ്പോള്‍, അഞ്ചു മാസം പക്ഷെ നഷ്ടത്തിലാണ്‌ വ്യാപാരം നടന്നത്‌.
മാര്‍ച്ച്‌ മാസത്തില്‍ കൊറോണയെ തുടര്‍ന്നുണ്ടായ ലോക്‌ഡൗണ്‍ നടപടി മൂലം സെന്‍സെക്‌സ്‌ തകര്‍ന്നത്‌ 88288 പോയിന്റുകള്‍ ആയിരുന്നെന്ന്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

നിക്ഷേപകര്‍ 2020ല്‍ ഓഹരി വിപണികളില്‍ നിന്ന്‌ നേടിയത്‌ 32.49 ലക്ഷം കോടി രൂപ

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ അവസാന വ്യാപാര ദിനമായ ഡിസംബര്‍ 31ന്‌ ബിഎസ്‌ഇ സൂചിക 5.11 പോയിന്റുകള്‍ ഉയര്‍ന്ന്‌ പുതിയ ക്ലോസിങ്‌ റെക്കോഡായ 47,751.33ല്‍ എത്തിച്ചേര്‍ന്നു. ബിഎസിഇ ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ള കമ്പനികളുടെ മാര്‍ക്കറ്റ്‌ ക്യാപിറ്റിലൈസേഷന്‍ 32,49,689.56 കോടി രൂപയായി ഉയര്‍ന്ന്‌ 1,88,03,518.60 കോടിയില്‍ എത്തിച്ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റില്‍ എത്തിയ ബര്‍ഗര്‍ കിംഗ്‌ ഇന്ത്യ. ബെക്ടര്‍ ഫുഡ്‌സ്‌ തുടങ്ങിയ കമ്പനികളുടെ ഉള്‍പ്പെടെയുള്ളവര്‍ ഐപിഓകള്‍ നിക്ഷേപകരുടെ ഉത്സാഹം വര്‍ധിപ്പിക്കാന്‍ സഹായകരമായി.ഇതേ സമയം നിഫിറ്റി 50 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 40 ശതമാനം തകര്‍ച്ച നേരിട്ടപ്പോള്‍, മാര്‍ച്ചിനു ശേഷമുള്ള തിരിച്ചുവരവില്‍ നേടിയത്‌ 86 ശതമാനത്തിന്റെ മെച്ചമാണ്‌.റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ തന്നെയാണ്‌ മാര്‍ക്കറ്റ്‌ മൂല്യമനുസരിച്ച്‌ രാജ്യത്തുള്ള ഏറ്രഴും മൂല്യമേറിയ കമ്പനി. 12,58,157.10 കോടി രൂപയാണ്‌ റിലയന്‍സിന്റെ മൂല്യം.

Read more about: sensex year ender 2020
English summary

BSE Sensex investors got 32.49 lack crore rupees in 2020

BSE Sensex investors got 32.49 lack crore rupees in 2020
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X