സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ ബിഎസ്‌എൻഎൽ 2019 ഡിസംബർ 1 മുതൽ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. എയർടെൽ, വോഡഫോൺ, ജിയോ എന്നീ ടെലികോം കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രഖ്യാപനം.
സാമ്പത്തിക സമ്മർദ്ദം
സുപ്രീംകോടതിയുടെ എജിആർ വിധി മൂലം സാമ്പത്തിക സമ്മർദ്ദം താങ്ങാനാകാതെയാണ് ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കമ്പനികൾ എല്ലാ കുടിശ്ശികയും മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഓപ്പറേറ്റർമാർ ടെലികോം വകുപ്പിന് 92,000 കോടി രൂപ വരെ നൽകാനുണ്ട്.
ഡിസംബർ 1 മുതൽ
ബിഎസ്‌എൻഎൽ 2019 ഡിസംബർ 1 മുതലാണ് താരിഫുകൾ വർദ്ധിപ്പിക്കുക. നിലവിൽ കമ്പനി വോയ്സ്, ഡാറ്റാ താരിഫുകൾ അവലോകനം ചെയ്ത് വരികയാണ്. കടക്കെണിയിലായ ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും ലയിപ്പിക്കുന്ന പദ്ധതിയ്ക്ക് സർക്കാർ അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. കമ്പനികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 4 ജി സ്പെക്ട്രം അനുവദിക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
എംടിഎൻഎൽ-ബിഎസ്‌എൻഎൽ ലയനം
എംടിഎൻഎൽ-ബിഎസ്‌എൻഎൽ പുനരുജ്ജീവന പദ്ധതിയിൽ 29,937 കോടി രൂപ സമാഹരിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. 38,000 കോടി രൂപ രണ്ട് കമ്പനികളുടെയും ആസ്തി ധനസമ്പാദനത്തിന് ഉപയോഗിക്കും. പുനരുജ്ജീവനത്തിനായി ഇരു കമ്പനികളും 15,000 കോടി രൂപയുടെ സോവറിൻ ബോണ്ട് സമാഹരിക്കും. 4 ജി സ്പെക്ട്രത്തിന്റെ വിഹിതത്തിന് ബിഎസ്എൻഎല്ലിൽ നിന്ന് ഈടാക്കുക 2016 വില അടിസ്ഥാനമാക്കിയാകും.
വിആർഎസ് പാക്കേജ്
ജീവനക്കാർക്കായി ആകർഷകമായ വിആർഎസ് പാക്കേജിനും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ലയിപ്പിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ലയന നടപടികൾ ആരംഭിക്കുന്നത് വരെ എംടിഎൻഎൽ ബിഎസ്‌എൻഎല്ലിന്റെ അനുബന്ധ സ്ഥാപനമാകുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications