ബജറ്റ് 2020-21: ജിഡിപി 10 ശതമാനം വർധിക്കും, ആദായ നികുതി കുത്തനെ കുറച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്ക്  10 ശതമാനം വർധിക്കുമെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇതോടെ സഭയിൽ ബഹളം തുടങ്ങി. നികുതി നിരക്കുകളും പുതുക്കിയിട്ടുണ്ട്. ആദായ നികുതി കുത്തനെ കുറച്ചു. 5 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ ആദായനികുതി 10 ശതമാനമായി കുറച്ചു. നേരത്തെ ഇത് 20 ശതമാനമായിരുന്നു. 7.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ ആദായ നികുതി 15 ശതമാനമായി കുറച്ചു. നേരത്തെ ഇത് 30 ശതമാനമായിരുന്നു.

 

10 ലക്ഷത്തിനും 12.5 ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവർ 20 ശതമാനമാണ് നികുതിയടച്ചാൽ മതി. നേരത്തെ ഇത് 30 ശതമാനമായിരുന്നു. 12.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 25 ശതമാനം നികുതി അടയ്‌ക്കണം നേരത്തെ ഇത് 30 ശതമാനമായിരുന്നു. 5 ലക്ഷം വരെ വരുമാനമുള്ളവർ യാതൊരു നികുതിയും അടയ്ക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

 

ബജറ്റ് 2020: ശമ്പളക്കാർക്ക് സന്തോഷ വാർത്ത, ആദായ നികുതി കുറച്ചു, അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല ബജറ്റ് 2020: ശമ്പളക്കാർക്ക് സന്തോഷ വാർത്ത, ആദായ നികുതി കുറച്ചു, അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല

ബജറ്റ് 2020-21: ജിഡിപി 10 ശതമാനം വർധിക്കും, ആദായ നികുതി കുത്തനെ കുറച്ചു.

ലൈഫ് ഇൻഷൂറൻസ് കോര്‍പ്പറേഷന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ഐഡിബിഐ ബാങ്കുകളുടെ മുഴവൻ ഓഹരികളും വിറ്റഴിക്കാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചയുടെ 6 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലെത്തുമെന്ന് ഈ വർഷത്തെ ഇക്കണോമി സർവേ പ്രവച്ചിരുന്നു.

English summary

ബജറ്റ് 2020-21: ജിഡിപി 10 ശതമാനം വർധിക്കും, ആദായ നികുതി കുത്തനെ കുറച്ചു | budget 2020: GDP will increase by 10%

budget 2020: GDP will increase by 10%
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X