ബജറ്റ് 2021-22: കാർഷിക മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് വിദഗ്ധർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാർഷിക മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് തദ്ദേശീയ കാർഷിക ഗവേഷണം, എണ്ണക്കുരു ഉൽപാദനം, ഭക്ഷ്യ സംസ്കരണം, ജൈവകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ അധിക ഫണ്ടുകളും ആനുകൂല്യങ്ങളും നൽകണമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെട്ടു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) പദ്ധതി സബ്സിഡി നൽകുന്നതിനുപകരം കർഷകരെ സഹായിക്കുന്നതിന് കൂടുതൽ ഉപയോഗപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡിബിടി) പദ്ധതി വഴിയുള്ള സബ്സിഡി കർഷകരെ സഹായിക്കുന്നതിന് കൂടുതൽ ഉപയോഗപ്പെടുത്തണം. കൃഷിക്കാരന് മെച്ചപ്പെട്ട വില നൽകുന്നതിനും ഇടനിലക്കാരുടെ ചെലവ് കുറയ്ക്കുന്നതിലും ഭക്ഷ്യ സംസ്കരണ വ്യവസായം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പലിശ കുറയ്ക്കൽ, കുറഞ്ഞ നികുതി, സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം തുടങ്ങിയ ആനുകൂല്യങ്ങളിലൂടെ ബജറ്റ് ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പ്രോത്സാഹനം നൽകണമെന്ന് ഡിസിഎം ശ്രീറാം ചെയർമാനും സീനിയർ എംഡിയുമായ അജയ് ശ്രീറാം പറഞ്ഞു.

ബജറ്റ് 2021-22: കാർഷിക മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് വിദഗ്ധർ

കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് അടയ്ക്കുന്ന വിജയകരമായ പി‌എം-കിസാൻ പദ്ധതിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഡിബിടി സംവിധാനം മികച്ച രീതിയിൽ ക്രമീകരിക്കണമെന്നും ക്രമേണ മറ്റ് സബ്സിഡികൾക്ക് പകരമായി കർഷകരെ സഹായിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അഗ്രി-ടെക്നോളജി മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ കമ്പനികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനും ആവശ്യമായ നയങ്ങൾക്കായി വാദിച്ചു.

Read more about: budget 2024
English summary

Budget 2021-22: Experts say more benefits should be given to the agricultural sector | ബജറ്റ് 2021-22: കാർഷിക മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് വിദഗ്ധർ

Subsidies through the Direct Benefit Transfer (DBT) scheme should be further utilized to assist farmers. Read in malayalam.
Story first published: Tuesday, January 12, 2021, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X