കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65000 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബംഗാളിന് 95000 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 1957 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോ 11.5 കി.മീ കൂടി നീട്ടും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. 1100 കിലോ മീറ്റർ ദേശിയ പാത വികസനത്തിനാണ് കേന്ദ്രത്തിന്റെ സഹായം ലഭിക്കുക. 2.87 കോടി രൂപയുടെ ജല്‍ ജീവന് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. മിഷന് പോഷണ്‍ 2.0 എന്ന പേരില്‍ പോഷണ പദ്ധതിയുടെ രണ്ടാംഘട്ടം സര്‍ക്കാര്‍ ആവിഷ്കരിക്കും. നഗരകേന്ദ്രീകൃത രണ്ടാംഘട്ട സ്വച്ഛ് ഭാരത് പദ്ധതിക്ക് 1.42 ലക്ഷം കോടി രൂപയും ബജറ്റില്‍ കേന്ദ്രം വകയിരുത്തി.

റെയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുമേഖലാ ബസുകള്‍ക്കായി 18,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊതുവാഹനങ്ങളുടെ സൗകര്യ വികസനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടി. ബംഗാളില്‍ 675 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മിക്കും. ഇതിനായി 95000 കോടി രൂപ വകയിരുത്തി. അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും.
ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ വകയിരുത്തലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മേഖലയ്ക്ക് 64180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ രാജ്യത്തിന്റെ നേട്ടമാണെന്നും കൊവിഡ് വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാർക്ക് നന്ദിയും രേഖപ്പെടുത്തി. കൂടുതല്‍ കോവിഡ് വാക്സിനുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായും നിര്‍മല സീതാരാമന് പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications