ധനപരമായ ആശങ്കകൾക്കിടയിൽ കൊറോണ വൈറസ് മഹാമാരി നയിക്കുന്ന മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാം. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിലെ ഇളവ്, ഉത്സവകാലം, ഗവൺമെൻറ്, ആർബിഐ നടപടികൾ എന്നിവ ഉപഭോഗം വർദ്ധിക്കാനും മാന്യമായ സാമ്പത്തിക വീണ്ടെടുക്കലിനും കാരണമായി. എന്നാൽ ഈ നേട്ടത്തിന്റെ നിലനിൽപ്പ് ഒരു പ്രധാന വെല്ലുവിളിയാണ്.
കേന്ദ്രവും റിസർവ് ബാങ്കും കൊവിഡ് 19നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരത്തെ തന്നെ ഒരുപരിധി വരെ കൈകാര്യം ചെയ്യുകയും 20 ലക്ഷം കോടി രൂപ വിലമതിക്കുന്ന നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയെ അതിന്റെ വളർച്ചാ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളായിരുന്നു ഇത്.

ബിസിനസുകൾക്ക് ആവശ്യമായ പണലഭ്യതയും ക്രെഡിറ്റ് പിന്തുണയും വാഗ്ദാനം ചെയ്ത ഈ പാക്കേജ് പൗരന്മാർക്ക് നേരിട്ട് പണം എത്തിക്കാൻ കാര്യമായൊന്നും ചെയ്തില്ല. അടിസ്ഥാന സൌകര്യ വികസനം, ഗ്രാമീണ മേഖല, ആരോഗ്യ സംരക്ഷണം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ചെലവ് വർദ്ധിപ്പിക്കാനായിരിക്കും നാളെ നടക്കാനിരിക്കുന്ന ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നിരീക്ഷകർ പറയുന്നു.
ഈ നീക്കം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനിടയാക്കും, അതേസമയം എംഎസ്‌എംഇകൾ വാഗ്ദാനം ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത വർധിപ്പിക്കുകയും മൊത്തം ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. കൂടാതെ, 'ആത്മനിർഭർ' ഭാരത് ലക്ഷ്യത്തിലെത്താനായി എംഎസ്‌എംഇയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഘടനാപരമായ വെല്ലുവിളികൾ നീക്കം ചെയ്യുന്ന നിരവധി നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications