സിംഗപ്പൂരില്‍ നിക്ഷേപത്തിനൊരുങ്ങി ബൈറ്റ്ഡാന്‍സ്, 3 വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് പേരെ നിയമിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനപ്രിയ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്, അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സിംഗപ്പൂരില്‍ വന്‍ നിക്ഷേപം നടത്താനും നൂറുകണക്കിന് ജീവനക്കാരെ നിയമിക്കാനും പദ്ധതിയിടുന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതികള്‍ അസത്യമാണെന്നും, യുഎസ് ഡാറ്റയെ ആകസ്മികമായി ബാക്ക്-അപ്പ് ചെയ്യുന്നതിനായി ബെയ്ജിംഗ് ആസ്ഥാനമായുള്ള കമ്പനി സിംഗപ്പൂരില്‍ ക്ലൗഡ് കമ്പ്യൂട്ടുിംഗ് സെര്‍വറുകള്‍ വാങ്ങുന്നത് ശക്തമാക്കിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അറിവുള്ള ജീവനക്കാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം മുതല്‍ ചൈനയില്‍ നിന്ന് ടിക് ടോക്കിലെ ചില എഞ്ചിനീയര്‍മാരെ സിംഗപ്പൂരിലേക്ക് മാറ്റുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ആഗോള ബിസിനസ് പരിഷ്‌കാരങ്ങളുടെ ഫലമായി സിംഗപ്പൂരിനെ ഏഷ്യയുടെ ബാക്കി ഭാഗത്തേക്ക് മാറ്റാന്‍ ബൈറ്റ്ഡാന്‍സ് പദ്ധതിയിടുന്നതായി ബ്ലൂംബര്‍ഗ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാങ്കേതിക സ്ഥാപനങ്ങളെയും നിക്ഷേകരെയും ആകര്‍ഷിക്കാനുള്ള കഠിനശ്രമങ്ങള്‍ സിംഗപ്പൂര്‍ തുടരുകയാണ്. കൊവിഡ് 19 മഹാമാരി ആഗോള വ്യാപാര, ഗതാഗത കേന്ദ്രങ്ങളെ ദോഷകരമായി ബാധിച്ചു, ഇത് സ്വയം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ത്വരിതപ്പെടുത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയില്‍ നിഷ്പക്ഷ നില തേടുന്ന കമ്പനികള്‍ക്ക് സിംഗപ്പൂര്‍ കൂടുതല്‍ ആകര്‍ഷകമാകുമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 സിംഗപ്പൂരില്‍ നിക്ഷേപത്തിനൊരുങ്ങി ബൈറ്റ്ഡാന്‍സ്, 3 വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് പേരെ നിയമിക്കും

ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ടിക് ടോക്കിന്റെ അമേരിക്കയിലെ സ്വത്തുക്കള്‍ വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സ് നിര്‍ബന്ധിതരാകുന്നതിനാലാണ് നിക്ഷേപം നടക്കുന്നത്. യുഎസ് ഉപഭോക്താക്കളില്‍ നിന്ന് ആപ്ലിക്കേഷന്‍ സമാഹരിക്കുന്ന സ്വകാര്യ ഡാറ്റയുടെ വലിയ അളവിലുള്ള ദേശീയ സുരക്ഷാ അപകടസാധ്യതയാണ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. പുതിയ ചൈനീസ് ചട്ടങ്ങള്‍ ലേലക്കാരായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, ഒറാക്കിള്‍ കോര്‍പ്പറേഷന്‍ എന്നിവരുമായി സങ്കീര്‍ണമായ കരാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വത്തു വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ സെപ്റ്റംബര്‍ 20 -ലെ അന്തിമകാലാവധി കമ്പനി നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണത്താല്‍ അടുത്തിടെ ഇന്ത്യയും ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതുപോലുള്ള കടുത്ത നടപടികള്‍ കൈക്കൊണ്ടിരുന്നു.

Read more about: investment
English summary

ByteDance to hire hundreds in singapore with in 3 years will invest billions report | സിംഗപ്പൂരില്‍ നിക്ഷേപത്തിനൊരുങ്ങി ബൈറ്റ്ഡാന്‍സ്, 3 വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് പേരെ നിയമിക്കും

ByteDance to hire hundreds in singapore with in 3 years will invest billions report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X