പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ഉറപ്പു നൽകുന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതും നികുതി ഇളവ് ലഭിക്കുന്നതുമായ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. എന്നാൽ മാതാപിതാക്കൾക്ക് അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. എന്നാൽ ഒരാൾ ഇത്തരത്തിൽ രണ്ട് പിപിഎഫ് അക്കൌണ്ട് തുറന്നാലും 1.5 ലക്ഷം രൂപ മാത്രമേ രണ്ട് അക്കൌണ്ടിലും കൂടി ആകെ നിക്ഷേപിക്കാനാകൂ.
പലിശ ലഭിക്കില്ല
മാതാപിതാക്കളിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ മുത്തശ്ശിമുത്തശ്ശന്മാർക്ക് പോലും അവരുടെ കൊച്ചുമക്കൾക്കായി ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല. നിങ്ങൾ ജോലി മാറി മറ്റൊരു നഗരത്തിലേക്ക് മാറുകയും നിലവിലുള്ള അക്കൗണ്ട് അടയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിനുപകരം, നിങ്ങൾ മറ്റൊരു അക്കൗണ്ട് തുറക്കുകയാണെങ്കിൽ, രണ്ടാമത്തെ അക്കൗണ്ടിൽ നിങ്ങൾക്ക് പലിശ ലഭിക്കില്ല.
ആനുകൂല്യങ്ങളില്ല
രണ്ടാമത് ആരംഭിച്ച അക്കൗണ്ട് വ്യക്തികൾക്ക് ക്ലോസ് ചെയ്യേണ്ടി വരും. വ്യക്തിക്ക് അതത് ബാങ്ക് ബ്രാഞ്ചിനെയോ പോസ്റ്റോഫീസിനെയോ സമീപിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. രണ്ടാമത്തെ അക്കൗണ്ടിൽ ഏതെങ്കിലും തരത്തിൽ പലിശ ക്രെഡിറ്റ് ആയിട്ടുണ്ടെങ്കിൽ ആ പലിശയും സർക്കാരിന് തിരികെ നൽകേണ്ടി വരും. സാധാരണ നിലയിൽ രണ്ടാമത്ത അക്കൌണ്ടിന് പിപിഎഫ് അക്കൌണ്ടിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. എന്നിരുന്നാലും, രണ്ടാമത്തെ അക്കൗണ്ട് തുറക്കുന്നതിന് പിഴകളൊന്നുമില്ല.
അക്കൌണ്ട് ലയിപ്പിക്കൽ
രണ്ടാമത്തെ അക്കൗണ്ട് തുറക്കുന്നത് തെറ്റാണെന്ന് അറിയാതെ അക്കൌണ്ട് ആരംഭിച്ചവർക്ക് അത് തെളിയിക്കാനായാൽ രണ്ട് അക്കൗണ്ടുകളും ലയിപ്പിക്കാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിക്കാം.
അക്കൌണ്ട് ട്രാൻസ്ഫർ
നിങ്ങൾ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിപിഎഫ് അക്കൌണ്ട് ട്രാൻസ്ഫർ ചെയ്യുന്നത് ഉചിതമായ തീരുമാനമാണ്. പോസ്റ്റോഫീസിലും നിയുക്ത വാണിജ്യ ബാങ്കുകളിലും ഒരാൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. നിങ്ങളുടെ പിപിഎഫ് അക്കൌണ്ട് പോസ്റ്റോഫീസിൽ നിന്ന് ബാങ്കിലേക്കോ ബാങ്കിൽ നിന്ന് പോസ്റ്റോഫീസിലേക്കോ മാറ്റാൻ കഴിയും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications