ഏപ്രിലിൽ കാനഡയിൽ റെക്കോർഡ് തൊഴിൽ നഷ്ടം. 2 ദശലക്ഷം തൊഴിലുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് നഷ്ടമായത്. ഇതോടെ തൊഴിലില്ലായ്മാ നിരക്ക് 13 ശതമാനത്തോളം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ സമ്പദ്‌വ്യവസ്ഥയെ എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
ജോലിയില്ല
20 ലക്ഷം ആളുകൾക്കാണ് കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടത്. ചിലർക്ക് സാധാരണ ചെയ്യുന്നതിനേക്കാൾ വളരെ കുറച്ച് മണിക്കൂറുകൾ മാത്രമേ ജോലി ചെയ്യാൻ സാധിക്കുന്നുള്ളൂ. ഇത് ഉൽപാദനത്തിലെ കുത്തനെയുള്ള ഇടിവ് അല്ലെങ്കിൽ ഏപ്രിലിലെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനത്തിലെ വലിയ ഇടിവിനെ സൂചിപ്പിക്കുന്നതാണെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയിലെ സീനിയർ ഇക്കണോമിസ്റ്റ് നഥാൻ ജാൻസൻ മണി കൺട്രോളിനോട് പറഞ്ഞു.
ആശ്വസിക്കാം
ചില പ്രതീക്ഷയുടെ അടയാളങ്ങൾ കൂടി ഇവിടെ കാണാവുന്നതാണ്. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് കാനഡയിലെ തൊഴിലില്ലായ്മ വർദ്ധനവിന്റെ വലിയൊരു പങ്കും താൽക്കാലിക പിരിച്ചുവിടലുകളിലാണെന്നാണ് റിപ്പോർട്ട്. കാരണം തൊഴിലാളികൾ അവരുടെ തൊഴിലുടമയുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ട്. തൊഴിലുടമ ബിസിനസ്സിലേയ്ക്ക് തിരികെയെത്തിയാൽ ജീവനക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാം.
അമേരിക്കയ്ക്ക് പിന്നാലെ
അമേരിക്കയ്ക്ക് സമാനമായി കനേഡിയൻ എമർജൻസി റെസ്‌പോൺസ് ബെനിഫിറ്റിൽ 7 ദശലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസത്തിനായി അപേക്ഷിച്ചിരിക്കുന്നത്. യുഎസിൽ തൊഴിൽ നഷ്ട്ടപ്പെട്ടവരുടെ എണ്ണത്തിന് അടുത്ത് തന്നെ കാനഡയിലും ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് സമ്പദ്‌വ്യവസ്ഥകളും എത്രത്തോളം സമാന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത് എന്നതിന്റെ സൂചനകളാണിതെന്ന് ബാങ്ക് ഓഫ് മോൺട്രിയൽ ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോർട്ടർ പറയുന്നു. രാജ്യം ഭയപ്പെട്ടതിനേക്കാൾ വളരെ കുറവാണ് നിലവിലെ ജോലി നഷ്ടപ്പെടൽ എന്ന് ബന്ധപ്പെട്ട ചില വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും തൊഴിൽ നഷ്ട കണക്കുകൾ സമ്പദ്‌വ്യവസ്ഥയിലെ ബലഹീനതയെ വ്യക്തമാക്കുന്നവ തന്നെയാണ്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഇതേ സമയം ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു കാനഡ. 2019 ഏപ്രിൽ മാസത്തിലെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച രാജ്യം കാനഡയാണ്. കാനഡയിലെ ഒന്റാറിയോ, ക്യുബെക്ക്, അൽബെർട്ട, പ്രിൻസ് എഡ്വേർഡ് ദ്വീപുകൾ എന്നിവിടങ്ങളിലായി ആകെ ഒരു ലക്ഷത്തിലധികം പുതിയ നിയമനങ്ങളാണ് കഴിഞ്ഞ വർഷം നടന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications