ബാങ്ക് തട്ടിപ്പ്: മുൻ മാരുതി എംഡി ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ് നാഷണൽ ബാങ്കിൽ 110 കോടി രൂപ തട്ടിപ്പ് നടത്തിയ മാരുതി മുൻ മാനേജിംഗ് ഡയറക്ടർ ജഗദീഷ് ഖട്ടറിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. ക്രിമിനൽ ഗൂഡാലോചന, ക്രിമിനൽ ദുരുപയോഗം എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വായ്പ തുക തിരിച്ചടയ്ക്കാത്തിതിനെ തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 20 നാണ് അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്. ഖട്ടറും ഒരു അജ്ഞാതനായ മറ്റൊരാളും ചേർന്നാണ് ബാങ്കിൽ വഞ്ചന നടത്തിയെന്ന് സിബിഐ ആരോപിച്ചു.

 

കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി 1993 മുതൽ 2007 വരെ എം‌എസ്‌എല്ലിൽ ഖട്ടർ പ്രവർത്തിച്ചിരുന്നു. തുടർന്ന് ഖത്തർ കാർനേഷൻ റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ്, കാർണേഷൻ ബ്രോക്കിംഗ് എന്നിങ്ങനെ രണ്ട് കമ്പനികൾ ആരംഭിച്ചു. ഇതിനായി 2009 ൽ 170 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. 2015ൽ ഈ വായ്പ എൻ‌പി‌എ (നോൺ പെർഫോമിംഗ് അസറ്റ്) ആയി പ്രഖ്യാപിച്ചതായി ഏജൻസിയുടെ എഫ്ഐആർ വ്യക്തമാക്കുന്നു.

ബാങ്ക് തട്ടിപ്പ്: മുൻ മാരുതി എംഡി ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസെടുത്തു

വിവിധ ബ്രാൻഡുകളുടെ ഒരു കാർ സർവീസിംഗ്, റിപ്പയർ ഔട്ട്‌ലെറ്റായാണ് കാർണേഷൻ സ്ഥാപിച്ചത്. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പനയും വാങ്ങലും കമ്പനി നടത്തിയിരുന്നു. സിബിഐയുടെ കോളുകൾക്ക് ഖട്ടർ ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ അന്വേഷണം ആരംഭിച്ചതായി സിബിഐ വ്യക്തമാക്കി. ഖട്ടറിനെതിരെ ഇതുവരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.

ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ ഖത്തർ 66.92 കോടി രൂപയുടെ സ്ഥിര ആസ്തികൾ വെറും 4.55 കോടി രൂപയ്ക്ക് വ്യാജമായി വിറ്റതായി പി‌എൻ‌ബിയുടെ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

English summary

ബാങ്ക് തട്ടിപ്പ്: മുൻ മാരുതി എംഡി ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസെടുത്തു

The Central Bureau of Investigation (CBI) has registered a case against former Maruti managing director Jagdish Khattar for allegedly defrauding Punjab National Bank of Rs 110 crore. Read in malayalam.
Story first published: Tuesday, December 24, 2019, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X